Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഹിന്ദി രാഷ്ട്രവാദികൾ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുപഠിക്കണം'; കേന്ദ്ര സർക്കാർ വെബ്‌സൈറ്റിനെ വിമർശിച്ച് ശശി തരൂർ

'ഹിന്ദി രാഷ്ട്രവാദികൾ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുപഠിക്കണം'; കേന്ദ്ര സർക്കാർ വെബ്‌സൈറ്റിനെ വിമർശിച്ച് ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വെബ്സൈറ്റായ mygov.inൽ കേരളത്തിന്റെയും തമിഴ്‌നാടിന്റേയും പേരുകൾ തെറ്റായി എഴുതിയതിനെതിരെ വിമർശനവുമായി ശശി തരൂർ എംപി. റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിനായി നൽകിയ പട്ടികയിലാണ് രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പേരുകൾ തെറ്റിച്ചെഴുതിയത്.

Keralaയ്ക്ക് പകരം Kerela എന്നും Tamil Naduന് പകരം Tamil Naidu എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ ട്വിറ്ററിലൂടെയാണ് തരൂർ രംഗത്തെത്തിയത്. തരൂരിന്റെ ട്വീറ്റിന് ശേഷം വെബ്സൈറ്റിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്.

'mygov.in വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഹിന്ദി രാഷ്ട്രവാദികൾ ദയവായി ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകൾ ശരിയായി പഠിക്കാൻ തയാറായാൽ ദക്ഷിണ ഭാരതവാസികളായ ഞങ്ങൾ വളരെ നന്ദിയുള്ളവരായിരിക്കും'- എന്നാണ് തരൂരിന്റെ ട്വീറ്റ്.

വെബ്സൈറ്റിൽ സംസ്ഥാനങ്ങളുടെ പേരുകൾ തെറ്റിച്ചെഴുതിയിരിക്കുന്ന പേജിന്റെ സ്‌ക്രീൻഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇതിൽ അക്ഷരത്തെറ്റ് വരുത്തിയെഴുതിയിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളുടെ പേരുകൾ ചുവന്ന വട്ടത്തിലിട്ടാണ് സ്‌ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത്. അതേസമയം, തരൂരിന്റെ ട്വീറ്റിനു പിന്നാലെ സംഭവം വിവാദമായെന്ന് വ്യക്തമായ അധികൃതർ വെബ്സൈറ്റിൽ തിരുത്തൽ വരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP