Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതാക്കൾ ഫോൺ എടുക്കുന്നില്ല; ത്രിപുരയിൽ ഓപ്പറേഷൻ താമരയെന്ന് സംശയം, ആരോപണവുമായി തിപ്ര മോത്ത തലവൻ

നേതാക്കൾ ഫോൺ എടുക്കുന്നില്ല; ത്രിപുരയിൽ ഓപ്പറേഷൻ താമരയെന്ന് സംശയം, ആരോപണവുമായി തിപ്ര മോത്ത തലവൻ

സ്വന്തം ലേഖകൻ

അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ത്രിപുരയിൽ ഓപ്പറേഷൻ താമര സംശയിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച് പ്രാദേശിക പാർട്ടിയായ തിപ്ര മോത്ത പാർട്ടി തലവൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമ രംഗത്ത്. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുമായി സഖ്യചർച്ചകൾ നടത്തിയതിന് പിന്നാലെ ഐപിഎഫ്ടി നേതാക്കൾ തന്റെ ഫോൺ കോളുകൾ സ്വീകരിക്കിന്നില്ലെന്നാണ് തിപ്ര മോത്ത പാർട്ടി തലവന്റെ ആരോപണം. 11 മണിമുതൽ ഐപിഎഫ്ടി നേതാക്കളുടെ മറുപടിക്കായി താൻ കാത്തിരിക്കുകയാണെന്നും എന്നാൽ ആരും തന്നെ വിളിക്കുന്നില്ലെന്നും ദേബ് ബർമ ട്വീറ്റ് ചെയ്തു.

ജനുവരി 21നാണ് തിപ്ര മോത്ത നേതാക്കൾ ഗുവാഹത്തിയിൽ വെച്ച് ഐപിഎഫ്ടി നേതാക്കളുമായി ചർച്ച നടത്തിയത്. ഐപിഎഫ്ടിയുടെ വർക്കിങ് പ്രസിഡന്റും കാബിനറ്റ് മന്ത്രിയുമായ പ്രേംകുമാർ റിയാംഗ് അടക്കമുള്ള നേതാക്കൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. ഐപിഎഫ്ടി തിപ്ര മോത്തയിൽ ലയിക്കണമെന്ന് ആവശ്യപ്പെട്ട് ദേബ് ബർമ കത്ത് അയച്ചതിന് പിന്നാലെയായിരുന്നു ചർച്ച. തദ്ദേശീയരായ ജനങ്ങൾക്ക് വേണ്ടി ത്രിപുര വിഭജിച്ച് തിപ്രാലാൻഡ് രൂപീകരിക്കണമെന്ന ആവശ്യമുയർത്തുന്ന പാർട്ടിയാണ് തിപ്രാ മോത്ത. ഐപിഎഫ്ടിയുടെയും തിപ്രാ മോത്തയുടെയും ആശയങ്ങൾ ഒന്നാണെന്നും അതിനാൽ ലയനം അനിവാര്യമാണെന്നുമായിരുന്നു കത്തിൽ ദേബ് ബർമ ചൂണ്ടിക്കാട്ടിയിരുന്നത്.

തിപ്രാലാൻഡ് രൂപീകരിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകുന്ന പാർട്ടിക്കൊപ്പം മാത്രമെ ഈ തെരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കുവെന്ന് ദേബ് ബർമ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 36 സീറ്റുകൾ നേടിയാണ് ബിജെപി ത്രിപുരയിൽ അധികാരത്തിൽ എത്തിയത്. ഐപിഎഫ്ടി 8 സീറ്റുകളും നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP