Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി; ബിബിസിയെ നിരോധിക്കണമെന്ന് ഹിന്ദുസേന

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി; ബിബിസിയെ നിരോധിക്കണമെന്ന് ഹിന്ദുസേന

സ്വന്തം ലേഖകൻ

ഡൽഹി: ബിബിസിയെ നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദുസേനയുടെ പേരിൽ പോസ്റ്റർ. ഡൽഹി കസ്തൂർബാ ഗാന്ധി മാർഗിലെ ബിബിസി ഓഫീസിന് മുന്നിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ബിബിസി ഭീഷണി ഉയർത്തുന്നുവെന്ന് പറഞ്ഞാണ് പോസ്റ്ററുകൾ.

ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്നും ഹിന്ദുസേന ആരോപിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണി ഉയർത്തുന്ന ബിബിസിയെ ഉടൻ നിരോധിക്കണമെന്ന് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. 1975ലെ അടിയന്തരാവസ്ഥ കാലത്ത് ബിബിസിയെ നിരോധിച്ചിരുന്നുവെന്നും വിഷ്ണു ഗുപ്ത ചൂണ്ടിക്കാട്ടി.

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ആരോപിക്കുന്ന 'ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ' ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യഭാഗം ഗുജറാത്ത് വംശഹത്യയെക്കുറിച്ചും രണ്ടാം ഭാഗം മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളുമാണ് വിശദീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP