Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവുമായി വഴക്കിട്ടു; മൂന്ന് പിഞ്ചു മക്കളെ ഓടയിലിട്ട് കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

ഭർത്താവുമായി വഴക്കിട്ടു; മൂന്ന് പിഞ്ചു മക്കളെ ഓടയിലിട്ട് കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു:വിജയപുരയിൽ ഭർത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു മക്കളെ നല്ല ഒഴുക്കുള്ള ഓടയിൽ എറിഞ്ഞ് കൊലപ്പെടുത്തി ജീവനൊടുക്കി. വിജപുര തിക്കോട ജലഗേരി വിതൽവാഡ ടണ്ടയിൽ ഗീത രാമു ചൗഹാൻ ആണ് (32)കടുംകൈ ചെയ്തത്. ഇവരുടെ മക്കളായ സൃഷ്ടി(ആറ്),സമർത്ഥ(നാല്), കൃഷ്ണ (മൂന്ന്) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഭർത്താവ് രാമു ചൗഹാനും ഗീതയും വഴക്കിട്ടതായി പൊലീസ് പറഞ്ഞു.ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ ഉറക്കത്തിലായിരുന്ന മൂന്ന് മക്കളേയും വെള്ളത്തിലിടുകയായിരുന്നു.ഞായറാഴ്ച രാവിലെ എഴുന്നേറ്റ രാമു ഭാര്യയേയും മക്കളേയും കാണാതെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് തിക്കോട പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP