Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആയുർവേദ ചികിത്സയുടെ പ്രാധാന്യം തേടി റഷ്യൻ സംഘം തിരുവനന്തപുരത്ത്; എത്തിയത് 40 അംഗ സംഘം

ആയുർവേദ ചികിത്സയുടെ പ്രാധാന്യം തേടി റഷ്യൻ സംഘം തിരുവനന്തപുരത്ത്; എത്തിയത് 40 അംഗ സംഘം

സ്വന്തം ലേഖകൻ

തിരുവനന്തപുരം; കേരളത്തിലെ ആയുർവേദ ടൂറിസത്തിന്റെ പ്രാധാന്യം മനസിലാക്കുകയും അതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കി ചികിത്സയ്ക്ക് കൂടുതൽ പ്രചാരണം നൽകുന്നതിനും വേണ്ടി റഷ്യൻ നിന്നുള്ള 40 പേരടങ്ങിയ സംഘം തലസ്ഥാനത്ത് എത്തി. ആയുർവേദ യോഗ ആൻഡ് വെൽനസ് അസോസിയേഷൻ(ഐവ), തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻട്രിയുമായി സഹകരിച്ചാണ് റഷ്യൻ സംഘത്തെ തലസ്ഥാനത്ത് എത്തിച്ചത്. തിരുവനന്തപുരത്ത് എത്തിയ സംഘത്തെ ഐവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് വൈകീട്ട് വട്ടപ്പാറ ഇന്റിമെസിൽ വെച്ച് നടന്ന ആയുർവേദ ആൻഡ് വെൽനെസിന്റെ നേതൃത്വൽ സംഘടിപ്പിച്ച ഇന്റോ റഷ്യൻ ആയുർവേദ കോൺക്ലേവിലും സംഘം പങ്കെടുത്തു. 14 ദിവസം ആയുർവേദം സംബന്ധിച്ച വിവിധ ചികിത്സ രീതികളെക്കുറിച്ച് നടക്കുന്ന ക്ലാസുകളിൽ അവർ പങ്കെടുക്കും. കൂടാതെ പ്രായോഗിക ചികിത്സ രീതികളിലും റഷ്യൻ സംഘത്തിന് പരിശീലനം നൽകും.

തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് നായർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ആയുർവേദ യോഗ ആൻഡ് വെൽനെസ് അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് മഞ്ഞലി അധ്യക്ഷത വഹിച്ചു. ഇന്റിമസി ചെയർമാൻ യോഗി ശിവൻ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ റഷ്യൻ ടൂർ ഓപ്പറേറ്റർ ഓം ടൂർറിസന്റെ മാനേജിങ് ഡയറക്ടർ ഇനീസ, അറ്റോയി സെക്രട്ടറി പി.വി മനു, ഐവ ട്രഷറർ സിജി നായർ, ഡോ മുഹമ്മദ് മുബാറക്ക് (ഇന്റിമസി ചീഫ് ഫിസിഷ്യൻ), സിഇഒ ചാക്കോ ആഞ്ഞിലിമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP