Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ഇബി ജീവനക്കാർ റോഡരികിൽ വെച്ച ഇരുമ്പുതോട്ടിയിൽ ചവിട്ടി; വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്

കെഎസ്ഇബി ജീവനക്കാർ റോഡരികിൽ വെച്ച ഇരുമ്പുതോട്ടിയിൽ ചവിട്ടി; വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെ.എസ്.ഇ.ബി. ജീവനക്കാർ റോഡരികിൽ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയിൽ ചവിട്ടി ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പൊയിൽക്കാവിലാണ് സംഭവമുണ്ടായത്. പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർണവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അർണവിന് പ്ലാസ്റ്റിക് സർജറി വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനുപയോഗിക്കുന്ന പണിയായുധമാണ് ഈ തോട്ടി. പണി നടക്കുന്നതിനിടെ റോഡരികിൽ അശ്രദ്ധമായ വെച്ചിരിക്കുകയായിരുന്ന തോട്ടിയിൽ ചവിട്ടി വിദ്യാർത്ഥിക്ക് പരിക്കേൽക്കുകയായിരുന്നു. കരാർ തൊഴിലാളികളുടെ അനാസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. രാവിലെ തിരക്കേറിയ സമയമായതിനാൽ റോഡിൽ വാഹനങ്ങളും യാത്രക്കാരും കൂടുതലായിരുന്നു. ആ സമയത്ത് അശ്രദ്ധമായി പണിയായുധം വെച്ച് അപകടമുണ്ടാക്കിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ചെറിയൊരു റോഡിലൂടെ സൈക്കിളിൽ പോവുകയായിരുന്ന അർണവ് മറുവശത്ത് നിന്ന് വാഹനങ്ങൾ വന്നതുകൊണ്ട് സൈഡിലേക്ക് നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നും ആയുധം തട്ടി കാലിന്റെ ഒരു ഭാഗം ചീന്തിപ്പോയെന്നും അർണവിന്റെ അമ്മ പറഞ്ഞു. ത്വക്കുൾപ്പെടെ പോയതിനാൽ തുന്നലിടുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്ലാസ്റ്റിക് സർജറി മാത്രമാണ് ഇനിയുള്ള മാർഗമെന്നും അതിനെക്കുറിച്ച് പത്ത് ദിവസത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്നും ഡോക്ടർമാർ പറഞ്ഞതായി അവർ കൂട്ടിച്ചേർത്തു. ഫെബ്രുവരി ആദ്യം തുടങ്ങാനിരിക്കുന്ന വാർഷിക പരീക്ഷ അർണവിന് എഴുതാൻ സാധിക്കില്ലെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP