Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വാഗ്ദാനം ചെയ്തത് ആകർഷകമായ ശമ്പളം; എന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു ഷെഫിനെ കിട്ടാനില്ല; റൊണാൾഡോയും പങ്കാളി ജോർജിനയും മുന്നോട്ടുവച്ച ആവശ്യങ്ങൾ കടുപ്പമെന്ന് റിപ്പോർട്ട്

വാഗ്ദാനം ചെയ്തത് ആകർഷകമായ ശമ്പളം; എന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു ഷെഫിനെ കിട്ടാനില്ല; റൊണാൾഡോയും പങ്കാളി ജോർജിനയും മുന്നോട്ടുവച്ച ആവശ്യങ്ങൾ കടുപ്പമെന്ന് റിപ്പോർട്ട്

ന്യൂസ് ഡെസ്‌ക്‌

ലിസ്‌ബൺ: യൂറോപ്യൻ ഫുട്‌ബോളിനോട് വിടപറഞ്ഞ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്ക് രണ്ട് വർഷത്തെ കരാറിലാണ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിരിക്കുന്നത്. ക്ലബിനായി ഇറങ്ങിയ രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല. കരിയറിന്റെ അവസാന ഘട്ടത്തിലെത്തിയതിനാൽ പോർച്ചുഗലിൽ സ്ഥിരതാമസമാക്കാനാണ് ക്രിസ്റ്റ്യാനോയും കുടുംബവും പദ്ധതിയിടുന്നത്. താരത്തിന്റെ പോർച്ചുഗലിലെ വീട്ടിലേക്ക് ഷെഫിനെ തെരയുന്നതായുള്ള വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ സജീവമായിരുന്നു.

എന്നാൽ ഇതുവരെ താരത്തിനും കുടുംബത്തിനും പറ്റിയൊരു പാചകക്കാരനെ കണ്ടെത്താനായിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വൻ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ക്രിസ്റ്റ്യാനോയും ജീവിത പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസും മുന്നോട്ടുവെച്ച ആവശ്യങ്ങളാണ് പാചകക്കാരെ കിട്ടാത്തതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോർച്ചുഗീസ്, അന്താരാഷ്ട്ര വിഭവങ്ങൾ പാചകം ചെയ്യാനറിയുന്ന ഷെഫിനെയണ് ഇരുവരും തേടിയിരുന്നത്.

ക്രിസ്റ്റ്യാനോയുടെ ഇഷ്ടവിഭവങ്ങളായ കടൽ മത്സ്യങ്ങളും സുഷിയും(ജപ്പാനീസ് വിഭവം) പാചകം ചെയ്യുന്നതിൽ വിദഗ്ധനായിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. മാസത്തിൽ 4500 പൗണ്ട്(ഏകേദശം 4,54,159 ഇന്ത്യൻ രൂപ)യാണ് വാഗ്ദാനം ചെയ്തിരുന്നത്. ആരെയും ആകർഷിക്കുന്ന ശമ്പളം നൽകുമെന്നറിഞ്ഞിട്ടും റോണോക്ക് ഇതുവരെയും ഒരു ഷെഫിനെ ലഭിച്ചിട്ടില്ല. പോർച്ചുഗലിലാണ് ക്രിസ്റ്റ്യാനോ ആഡംബര വീട് നിർമ്മിക്കുന്നത്.

ഈ വീട്ടിലേക്കാണ് പുതിയ പാചകക്കാരനെ തേടുന്നത്. അതേസമയം സൗദി ക്ലബ്ബുമായി കരാർ കഴിഞ്ഞാൽ താരം നാട്ടിലേക്ക് മടങ്ങുമെന്നും പുതിയ മാളികയിൽ താമസമാക്കുമെന്നാണ് വരുന്ന വാർത്തകൾ. ഈ വർഷം ജൂണോടെ പുതിയ വീടിന്റെ പണി പൂർത്തിയാകും. ആരോഗ്യം ഗൗരവപൂർവം ശ്രദ്ധിക്കുന്ന കായിതാരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അതിനാൽ തന്നെ വീടിനുള്ളിലെ സൗകര്യങ്ങളും നിർമ്മിതികളും കായിക സൗഹൃദമായിട്ടുള്ളതാണെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP