Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടർപരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; ലക്ഷ്യമിടുന്നത് പോയന്റ് പട്ടികയിലെ മൂന്നാംസ്ഥാനം;കൊച്ചിയിൽ ഇന്ന് എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

തുടർപരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; ലക്ഷ്യമിടുന്നത് പോയന്റ് പട്ടികയിലെ മൂന്നാംസ്ഥാനം;കൊച്ചിയിൽ ഇന്ന് എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ തുടർതോൽവികൾക്ക് വിരാമമിട്ട് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തുകയാണ് കൊമ്പന്മാരുടെ ലക്ഷ്യം. മുംബൈ സിറ്റി എഫ്സിയോടും എഫ്സി ഗോവയോടുമേറ്റ പരാജയത്തിന്റെ ഭാരം ബ്ലാസ്റ്റേഴ്സിന് മഞ്ഞപ്പടയ്ക്ക് മുന്നിൽ കഴുകി കളയണം.

ലീഗിന്റെ തുടക്കത്തിലേറ്റ തുടർതോൽവികൾക്ക് ബ്ലാസ്റ്റേഴ്സ് വിരാമമിട്ടത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചാണ്. സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റിനെ വീണ്ടും നേരിടാനൊരുങ്ങുമ്പോൾ ലക്ഷ്യം മുമ്പത്തേക്കാൾ മികച്ച ജയം. സീസണിൽ ഇതുവരെ ഏഴ് ഗോളുകൾ നേടിക്കഴിഞ്ഞ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ. നോർത്ത് ഈസ്റ്റിനെതിരെ കഴിഞ്ഞ തവണ രണ്ട് ഗോളുകൾ നേടിയ സഹലിന്റെ തിരിച്ച് വരവും മഞ്ഞപ്പട ഉറ്റുനോക്കുന്നു.

മറുവശത്ത് ലീഗിൽ ഇതുവരെ ഒരു ജയം മാത്രം നേടാനായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. 14 മത്സരങ്ങളിൽ നിന്ന് 25 പോയന്റുമായി പട്ടികയിൽ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. ജയത്തോടെ എടികെയെയും ഗോവയെയും മറികടന്ന് മൂന്നാമത്തെത്തുക, മഞ്ഞപ്പടയ്ക്ക് ഇന്നൊരു ലക്ഷ്യം മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP