Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതൽ ; മന്നാർഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കരചെമ്പക മന്നാർഗുഡി ജീയാർ സ്വാമി ഉദ്ഘാടനം ചെയ്യും.

അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതൽ ; മന്നാർഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കരചെമ്പക മന്നാർഗുഡി ജീയാർ സ്വാമി ഉദ്ഘാടനം ചെയ്യും.

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: 111-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതൽ 12 വരെ പമ്പാ മണൽപ്പുറത്തെ ശ്രീ വിദ്യാധിരാജ നഗറിൽ നടത്തും. വിവിധ ദിവസങ്ങളിലായി മതപാഠശാല-ബാലഗോകുല സമ്മേളനം, വനിതാ സമ്മേളനം, അയ്യപ്പഭക്ത സമ്മേളനം, ആചാര്യാനുസ്മരണ സമ്മേളനം എന്നിവയുണ്ടാകും.

അഞ്ചിന് മൂന്നുമണിക്ക് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയിൽ ശ്രീരംഗം മന്നാർഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കരചെമ്പക മന്നാർഗുഡി ജീയാർ സ്വാമി ഉദ്ഘാടനം ചെയ്യും. വിദ്യാധിരാജ ദർശനപുരസ്‌കാരം ഡോ.എഴുമറ്റൂർ രാജരാജവർമ്മയ്ക് കേന്ദ്രമന്ത്രി വി. മുരളീധരൻ സമർപ്പിക്കും. വിവിധ ദിവസങ്ങളിൽ സ്വാമി അധ്യാത്മാനന്ദ സരസ്വതി, കെ.പി. ശശികല, ഡോ.അലക്‌സാണ്ടർ ജേക്കബ്, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സ്വാമി ചിദാനന്ദപുരി, ടി.ജി. മോഹൻദാസ് എന്നിവർ പ്രഭാഷണം നടത്തും.

സമാപന സമ്മേളനം അമൃതാനന്ദമയീ മഠത്തിലെ സ്വാമി അനഘാമ്യതാനന്ദപുരിയുടെ അധ്യക്ഷതയിൽ ഗംഗോത്രി കാളികാംബാൾ പീഠം മാാധിപതി പരമഹംസ പരിവ്രാജകാചാര്യ അനന്തശ്രീ വിഭൂഷിത സ്വാമി നാരായണതീർത്ഥ ശങ്കരാചാര്യർ ഉദ്ഘാടനംചെയ്യും.

പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എം. അയ്യപ്പൻകുട്ടി, മഹാമണ്ഡലം ഖജാൻജി ടി.കെ. സോമനാഥൻ നായർ, പബ്ലിസിറ്റി കമ്മിറ്റി ജോ. കൺവീനർ ശ്രീജിത്ത് അയിരൂർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ആർ. ഗോപിനാഥൻ നായർ, ജനറൽ കമ്മിറ്റി അംഗം കെ.ജി. സുരേഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP