Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫിലിപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് കോഴികളെ അടിച്ചുകൊല്ലുന്ന പുലിയെ; വലയിൽ കൈ കുടുങ്ങിയപ്പോൾ അക്രമാസക്തത തീർന്നു; ആറു മണിക്കൂറിന് ശേഷം രക്തം വാർന്ന് പുലി ചത്തു; മണ്ണാർക്കാട് മേക്കളപ്പാറയിൽ സംഭവിച്ചത്

ഫിലിപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് കോഴികളെ അടിച്ചുകൊല്ലുന്ന പുലിയെ; വലയിൽ കൈ കുടുങ്ങിയപ്പോൾ അക്രമാസക്തത തീർന്നു; ആറു മണിക്കൂറിന് ശേഷം രക്തം വാർന്ന് പുലി ചത്തു; മണ്ണാർക്കാട് മേക്കളപ്പാറയിൽ സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മണ്ണാർക്കാട് മേക്കളപ്പാറയിൽ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. കോട്ടേപ്പാടം കുന്തിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. കോഴിക്കൂട്ടിലെ വലയിൽ കൈ കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വലിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തു. ഇതാണ് മരണ കാരണം.

പൊലീസും വനംവകുപ്പും സ്ഥലത്തെത്തിയിരുന്നു. വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയ എത്തി പുലിയെ മയക്കുവെടിവെച്ച് പിടികൂടുമെന്ന തരത്തിലായിരുന്നു ഇടപെടലുകൾ നടത്തിയത്. മയക്കുവെടിവെച്ച ശേഷം മാറ്റാനുള്ള കൂട് സ്ഥലത്തെത്തിച്ചു. ഇതിനിടെയാണ് പുലി ചത്തുവെന്ന് പൊലീസ് മനസ്സിലാക്കിയത്. രക്തം വാർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ആറു മണിക്കൂറോളം പുലി ജീവന് വേണ്ടി പൊരുതി. പക്ഷേ രക്തം വാർന്ന് പുലി മരിച്ചുവെന്നാണ് വിലയിരുത്തൽ. പോസ്റ്റ് മോർട്ടം നടത്തും. ഇതിലൂടെ മാത്രമേ അന്തിമ നിഗമനം ഉണ്ടാകൂ.

പുലർച്ചെ മൂന്നോടെയാണ് പുലി ശ്രദ്ധയിൽപ്പെട്ടത്. കോഴിക്കൂടിന് മുകളിലേക്ക് ചാടിയ പുലിയുടെ കൈ വലയിൽ കുടുങ്ങുകയായിരുന്നു. കോഴിക്കൂടിന്റെ ഇരുമ്പ് വലയിൽ പുലിയുടെ കൈ കുരുങ്ങിയ നിലയിലായിരുന്നു. നായയാണെന്ന് കരുതി അടുത്ത് ചെന്നുനോക്കിയ വീട്ടുടമ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് നേരത്തെ തന്നെ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് വനം വകുപ്പ് പുലിയുണ്ടെന്ന് സമ്മതിച്ചില്ല. ഇത് വിവാദമാകുകയും ചെയ്തു.

പുലിയുടെ കാൽ കോഴിക്കൂട്ടിൽ കുടുങ്ങിയനിലായിരുന്നു . പൊലീസും വനംവകുപ്പ് സ്ഥലത്തെത്തിയിരുന്നു. പുലിയെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു ശ്രമം. ഇതിനായി വയനാട്ടിൽ നിന്നും ഡോ.അരുൺ സക്കറിയയുടെ സംഘം പാലക്കാട്ടേക്ക് തിരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പുലിയുടെ ആരോഗ്യനില മോശമാവുകയും തുടർന്ന് ചാവുകയും ചെയ്തു. ഏതാണ്ട് ആറ് മണിക്കൂർ സമയം പുലി കോഴിക്കൂട്ടിൽ കുടുങ്ങി. നിരവധി തവണ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി.

പുലിയുടെ ശബ്ദം കേട്ടെത്തിയ ഫിലിപ്പ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് ആണ് പുറത്തിറങ്ങിയത്. നോക്കുമ്പോൾ കോഴിക്കൂട്ടിൽ എന്തോ കണ്ടു. കോഴികളെ അടിച്ചുകൊല്ലുന്നതാണ് കാണുന്നത്.കൂടിന് അടുത്തെത്തി തട്ടുമ്പോൾ പുലി ഫിലിപ്പിനു നേരെ ചാടുകയായിരുന്നു. പെട്ടെന്ന് അകത്തുകയറി വാതിലടച്ചതുകൊണ്ടാണ് ഫിലിപ്പ് രക്ഷപ്പെട്ടത്. ഈ മേഖലയിൽ .കടുവ പുലി പോത്ത് ആന എന്നിവയുടെ ശല്യം സ്ഥിരമായി ഉണ്ട്. കഴിഞ്ഞ 2 വർഷത്തിനിടെ മൂന്ന് പുലികളെയാണ് ഇതേ ഭാഗത്ത് നിന്ന് പിടിയിലായത്.

നേരത്തെ തെങ്കരയിലെ ജനവാസമേഖലയിൽ പുലിയും രണ്ട് കുഞ്ഞുങ്ങളേയും കണ്ടിരുന്നു. പ്രദേശത്ത് കൂടെ കാറിൽ യാത്ര ചെയ്ത യുവാക്കളാണ് തള്ളപ്പുലിയെയും രണ്ട് കുട്ടികളേയും കണ്ടത്. ഒരു മാസം മുമ്പ് പ്രദേശത്ത് വളർത്തുനായയെ പുലി കൊന്നിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP