Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ച് രണ്ട് മരണം; കാറിന്റെ ബോണറ്റിൽ വീണയാളെ 350 മീറ്ററോളം വലിച്ചിഴച്ചു

ഡൽഹിയിൽ സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ച് രണ്ട് മരണം; കാറിന്റെ ബോണറ്റിൽ വീണയാളെ 350 മീറ്ററോളം വലിച്ചിഴച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിലെ കേശവപുരത്ത് സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കൈലാഷ് ഭട്നാഗർ, സുമിത് ഖാരി എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറിൽ നിന്ന് തെറിച്ച് കാറിന്റെ ബോണറ്റിൽ വീണയാളെ 350 മീറ്ററോളം വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു.

19നും 21നും ഇടയിൽ പ്രായമുള്ള അഞ്ച് വിദ്യാർത്ഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ ഒരു വിവാഹ ചടങ്ങ് കിഞ്ഞ് മടങ്ങുകയായിരുന്നെന്നും എല്ലാവരും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ കൈലാഷ് കാറിന്റെ ബോണറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. കാർ നിർത്തുന്നതിന് പകരം പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും കൈലാഷിനെ വലിച്ചിഴക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേശവപുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾമാർ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്നവരിൽ രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP