Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളജിലെ സഹപാഠിയായിരുന്ന കാമുകി ഉപേക്ഷിച്ചു; ബെൻസ് കാറിൽ കയറി തീകൊളുത്തി ആത്മഹത്യക്ക് ശ്രമം; സാരമായ പരിക്കുകളോടെ ഡോക്ടറെ രക്ഷിച്ചു  

കോളജിലെ സഹപാഠിയായിരുന്ന കാമുകി ഉപേക്ഷിച്ചു; ബെൻസ് കാറിൽ കയറി തീകൊളുത്തി ആത്മഹത്യക്ക് ശ്രമം; സാരമായ പരിക്കുകളോടെ ഡോക്ടറെ രക്ഷിച്ചു   

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോളജിലെ സഹപാഠിയായിരുന്ന കാമുകി ഉപേക്ഷിച്ചതിനെ തുടർന്ന് വിഷാദത്തിലായ യുവ ഡോക്ടർ ആത്മഹത്യക്ക് ശ്രമിച്ചു. തന്റെ മെഴ്‌സിഡസ് ബെൻസ് കാറിൽ കയറി തീ കൊളുത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം.

29 കാരനായ ഡോക്ടർ കവിൻ (29) ആണ് തന്റെ മെഴ്സിഡസ് കാറിൽ കയറി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സാരമായ പരിക്കുകളോടെ ഡോക്ടറെ രക്ഷിച്ചെങ്കിലും കാർ പൂർണമായും കത്തിയമർന്നു.

കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ മുൻ സഹപാഠിയായ കാമുകിയുമായുള്ള ബന്ധം കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് തകർന്നത്. ഇതേത്തുടർന്ന് വിഷാദത്തിലായിരുന്ന ഡോക്ടർ ചികിത്സ തേടിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇരുവരും പ്രണയകാലത്ത് ഒരുമിക്കാറുണ്ടായിരുന്ന സ്ഥലത്ത് എത്തിയാണ് കാറിന് തീക്കൊളുത്തിയത്. പ്രാഥമിക നിഗമനത്തിൽ ഡോക്ടർ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ് പറയുന്നു. കത്തുന്ന കാറിൽ നിന്ന് നാട്ടുകാരാണ് ഇയാളെ പുറത്തെടുത്തത്.

കാഞ്ചീപുരത്തെ രാജകുളത്തെ കുളക്കരയിൽ യുവദമ്പതികൾ കാർ പാർക്ക് ചെയ്ത് കുറച്ച് നേരം സംസാരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പെട്ടെന്ന് വഴക്ക് തുടങ്ങുകയും ഉടൻ തന്നെ ഡോക്ടറായ കവിൻ തന്റെ ബെൻസ് കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. കാമുകി കാവിനെ തടയാൻ ശ്രമിച്ചെങ്കിലും കാമുകൻ അത് ചെവിക്കൊള്ളാതെ വാഹനം കത്തിച്ചു.

വിവരമറിഞ്ഞ് കാഞ്ചീപുരം താലൂക്ക് പൊലീസും ഫയർ ആൻഡ് റെസ്‌ക്യൂ ടീമും സ്ഥലത്തെത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.

ധർമ്മപുരി സ്വദേശിയാണെന്നും കാഞ്ചീപുരത്തെ സ്വകാര്യ കോളേജിൽ കഴിഞ്ഞ വർഷം എംബിബിഎസ് പൂർത്തിയാക്കിയ ആളാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ കാവ്യയുമായി പ്രണയത്തിലായിരുന്നു കാവിൻ. അദ്ദേഹത്തിന്റെ പിതാവ് പ്രദേശത്തെ അറിയപ്പെടുന്ന പരമ്പരാഗത വൈദ്യൻ കൂടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP