Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെ പറ്റി സംസാരിക്കാൻ ശ്രമം; സ്വാമിയിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങി കർണാടക മുഖ്യമന്ത്രി: ബസവരാജ് ബൊമ്മ മൈക്ക് പിടിച്ചു വാങ്ങിയത് രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തിയതിന് പിന്നാലെ

പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെ പറ്റി സംസാരിക്കാൻ ശ്രമം; സ്വാമിയിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങി കർണാടക മുഖ്യമന്ത്രി: ബസവരാജ് ബൊമ്മ മൈക്ക് പിടിച്ചു വാങ്ങിയത് രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തിയതിന് പിന്നാലെ

സ്വന്തം ലേഖകൻ

ബെംഗളൂരു: പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെ പറ്റി സംസാരിച്ച സ്വാമിയിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വെള്ളപ്പൊക്കത്തെ പറ്റി സംസാരിക്കുകയും പ്രശ്‌നത്തിൽ രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തുകയും ചെയ്തതോടെയാണ് മന്ത്രി സ്വാമിയിൽ നിന്നും മൈക്ക് പിടിച്ചു വാങ്ങിയത്. വ്യാഴാഴ്ച ബെംഗളൂരുവിലെ മഹാദേവപുരയിൽ മതപരമായ ചടങ്ങിനിടെയായിരുന്നു സംഭവം.

സ്വാമി തന്റെ പ്രസംഗത്തിനിടെ ബെംഗളൂരു നഗരത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയതോടൊണ് മുഖ്യമന്ത്രി മൈക്ക് തട്ടിപ്പറിച്ചത്. പ്രസംഗത്തിനിടെ മണ്ഡലത്തിലെ വെള്ളപ്പൊക്കവും മോശം അടിസ്ഥാന സൗകര്യം അടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്നാണ് ബസവരാജ് ബൊമ്മ മൈക്ക് പിടിച്ചു വാങ്ങിയത്. ഇത്തരം പ്രശ്നങ്ങൾക്ക് രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തുകയായിരുന്നു സ്വാമി. മൈക്ക് വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

''മഴ പെയ്താൽ ബെംഗളൂരു നഗരം കടുത്ത പ്രശ്നങ്ങൾ നേരിടുന്നു. അധികൃതർ നടപടിയെടുത്ത് അവ പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മഴ പെയ്താൽ എന്താണ് പ്രശ്‌നം എന്ന് അവർ മനസ്സിലാക്കുന്നില്ലേ? ശാശ്വതമായ പരിഹാരം കാണുമെന്ന് പല മുഖ്യമന്ത്രിമാരും പറഞ്ഞു'' സ്വാമി പറഞ്ഞു. ഉടൻ തന്നെ ബസവരാജ് ബൊമ്മെ മൈക്ക് പിടിച്ചുവാങ്ങി മറുപടി നൽകി.

''എന്റെ ഉദ്യോഗസ്ഥർ നിലവിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നു. നഗരത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഞാൻ മറ്റ് മുഖ്യമന്ത്രിമാരെയോ നേതാക്കളെയോ പോലെയല്ല. എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാൽ എന്ത് വിലകൊടുത്തും ചെയ്യും'' മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, തുടർച്ചയായി മൂന്ന് ദിവസത്തെ മഴയെത്തുടർന്ന് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടായി. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് അടിസ്ഥാന വികസനത്തെ പറ്റിയുള്ള വിമർശനങ്ങളും ശക്തമായി ഉയരുന്നുണ്ട്. ഇതിനിടെയായിരുന്നു സ്വാമിയുടെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP