Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോളണ്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം; മരണമടഞ്ഞത് പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം; ജോലി ചെയ്തിരുന്നത് പോളണ്ടിലെ ഐഎൻജി ബാങ്കിൽ; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

പോളണ്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം; മരണമടഞ്ഞത് പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം; ജോലി ചെയ്തിരുന്നത് പോളണ്ടിലെ ഐഎൻജി ബാങ്കിൽ; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

മറുനാടൻ മലയാളി ബ്യൂറോ

 

വാർസോ: പോളണ്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോളണ്ടിലെ ഐഎൻജി ബാങ്കിലെ ഐടി ജീവനക്കാരനായ പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം(31) ആണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയം.

കഴിഞ്ഞ മാസം 24 മുതൽ ഇബ്രാഹിമിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ ആശങ്കയിലായിരുന്നു. തുടർന്ന് പോളണ്ടിലെ പരിചയക്കാരൻ മുഖേന പൊലീസിൽ പരാതി നൽകി. ഇവർ നൽകിയ അന്വേഷണത്തിനൊടുവിലാണ് ഇബ്രാഹിം കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്.

എംബസി അധികൃതർ മുഖേനയാണ് ഇബ്രാഹിമിന്റെ മരണവിവരം കുടുംബാംഗങ്ങൾ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഒരാളെ പോളണ്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എങ്ങനെയാണ് ഷെരീഫ് കൊല്ലപ്പെട്ടത് എന്ന കാര്യത്തിലടക്കം വ്യക്തത വന്നിട്ടില്ല. പോളണ്ടിൽ ബാങ്കിൽ ഐടി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇബ്രാഹീം. 10 മാസം മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടണം എന്നാണ് കുടുംബത്തിന്റെ ആവശ്യം

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP