Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പാലക്കാട് സുരക്ഷാ ജീവനക്കാരൻ പിടിയിൽ; കുട്ടിയെ പീഡിപ്പിച്ചത് അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പാലക്കാട് സുരക്ഷാ ജീവനക്കാരൻ പിടിയിൽ; കുട്ടിയെ പീഡിപ്പിച്ചത് അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ സുരക്ഷാ ജീവനക്കാരനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് വാവനൂർ സ്വദേശി തുമ്പിപുറത്ത് വീട്ടിൽ പ്രജീഷ് കുമാറിനെയാണ് പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാർ. ഈ സൗഹൃദം മുതലെടുത്താണ് ഇയാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിരയാക്കിയത്.

ബസ് യാത്രക്കിടയിലും ഒരു സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദർശന വേളയിലുമെല്ലാം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. മുൻ സൈനികനായ പ്രതി ഗുരുവായൂർ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP