Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം സ്പിന്നർമാർക്ക് മുന്നിൽ തളർന്നു; പിന്നാലെ കണ്ടത് പേസർമാർക്കെതിരെ കടന്നാക്രമണം; ആദ്യ ടി 20 ഇന്ത്യക്കെതിരെ ന്യൂസിലാന്റിന് മികച്ച സ്‌കോർ; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

ആദ്യം സ്പിന്നർമാർക്ക് മുന്നിൽ തളർന്നു; പിന്നാലെ കണ്ടത് പേസർമാർക്കെതിരെ കടന്നാക്രമണം;  ആദ്യ ടി 20 ഇന്ത്യക്കെതിരെ ന്യൂസിലാന്റിന് മികച്ച സ്‌കോർ; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

സ്പോർട്സ് ഡെസ്ക്

റാഞ്ചി: ന്യൂസിലൻഡിനെതിരെ ആദ്യ ടി20യിൽ ഇന്ത്യക്ക് 177 റൺസ് വിജയലക്ഷ്യം. റാഞ്ചിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലൻഡിന് ഡാരിൽ മിച്ചൽ (30 പന്തിൽ പുറത്താവാതെ 59) ഡെവോൺ കോൺവെയുടെ (35 പന്തിൽ 52) എന്നിവരുടെ ഇന്നിങ്സാണ് തുണയായത്.

ഫിൻ അലൻ (35) തിളങ്ങി. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദറാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ച പ്രകടനം പുറത്തെടുത്തത്. ഒരു വിക്കറ്റുമായി കുൽദീപും തിളങ്ങി. നാല് ഓവറിൽ 20 റൺസ് മാത്രമാണ് കുൽദീപ് വിട്ടുകൊടുത്തത്.

മോശമല്ലാത്ത തുടക്കമാണ് ന്യൂസിലൻഡിന് ലഭിച്ചത്. ആദ്യ വിക്കറ്റിൽ 42 റൺസാണ് അലൻ- കോൺവെ സഖ്യം കൂട്ടിചേർത്തത്. എന്നാൽ അഞ്ചാം ഓവറിൽ വാഷിങ്ടൺ സുന്ദർ ഇരട്ടപ്രഹരമേൽപ്പിച്ചു. ഒരു ഓവറിൽ അലനേയും ചാപ്മാനേയും സുന്ദർ മടക്കി. അലൻ, വാഷിങ്ടൺ സുന്ദറിന്റെ കൈകളിൽ ഒതുങ്ങി.

ചാപ്മാനെ സ്വന്തം പന്തിൽ സുന്ദർ പിടിച്ച് പുറത്താക്കുകയായിരുന്നു. നാലാമതായി ക്രീസിലെത്തിയ ഗ്ലെൻ ഫിലിപ്സ് (22 പന്തിൽ 17) കിവീസിനെ തകർച്ചയിൽ രക്ഷിച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് മടങ്ങിയത്. കോൺവെ- ഫിലിപ്സ് സഖ്യം 60 റൺസ് കൂട്ടിചേർത്തു. എന്നാൽ കുൽദീപ് യാദവ് ബ്രേക്ക് ത്രൂ നൽകി.

തുടർന്ന് മിച്ചൽ ക്രീസിലേക്ക്. താരം കോൺവെയ്ക്കൊപ്പം ക്രീസിൽ ഉറച്ചതോടെ കിവീസ് കൂറ്റൻ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതി. ഇരുവരും 36 റൺസ് കൂട്ടിചേർത്തു. ഇതിനിടെ അർഷ്ദീപ് സിംഗിന്റെ പന്തിൽ കോൺവെ മടങ്ങി. ശേഷമെത്തിയ മൈക്കൽ ബ്രേസ്വെല്ലിന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്.

ഒരു സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ നേരിട്ടുള്ള ഏറിൽ ബ്രേസ്വെൽ റണ്ണൗട്ടായി. മിച്ചൽ സാന്റ്നറെ (7) ശിവം മാവി പുറത്താക്കി. അവസാന ഓവറിൽ മിച്ചൽ തകർത്തടിച്ചതോടെ ന്യൂസിലൻഡിന്റെ സ്‌കോർ 170 കടന്നു. ഇഷ് സോധി (0) പുറത്താവാതെ നിന്നു.

മൂന്ന് പേസർമാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ശിവം മാവി, ഉംറാൻ മാലിക്ക്, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസർമാർ. കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ സ്പിന്നർമാരായും ടീമിലെത്തി. കിഷൻ വിക്കറ്റിന് പിന്നിൽ. ശ്രീലങ്കയ്ക്കെതിരെ അവസാന ടി20യിൽ മികച്ച പ്രകടനം പുറത്തെടുത്ത രാഹുൽ ത്രിപാഠി ടീമിൽ സ്ഥാനം നിലനിർത്തി. പൃഥ്വി കളിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും ഗില്ലിന്റെ ഏകദിന ഫോം കണക്കിലെടുത്ത് താരത്തെ പുറത്തിരുത്തുകയായിരുന്നു.

സ്ഥിരം ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പകരം മിച്ചൽ സാന്റ്നറാണ് ന്യൂസിലൻഡിനെ നയിക്കുന്നത്. ടിം സൗത്തി, ട്രൻ് ബോൾട്ട് തുടങ്ങിയ പേസർമാരും ന്യൂസിലൻഡ് നിരയിലില്ല. ഏകദിന ടീമിലുണ്ടായിരുന്ന ടോം ലാഥം, ഹെന്റി നിക്കോൾസ് എന്നിവർ ടി20 ടീമിലില്ല. പകരം മാർക് ചാപ്മാൻ, ഇഷ് സോധി എന്നിവർ ടീമിലെത്തി. പരിക്ക് കാരണം സോധിക്ക് ഏകദിന പരമ്പരയിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP