Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ കോൺഗ്രസിന് സാഹസികത നിറഞ്ഞ ഏത് സംരംഭവും ഏറ്റെടുക്കാൻ സാധിക്കും; പാർട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വലിയ മുന്നേറ്റമാണ് വൈറ്റ് ആർമിയെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ

കേരളത്തിലെ കോൺഗ്രസിന് സാഹസികത നിറഞ്ഞ ഏത് സംരംഭവും ഏറ്റെടുക്കാൻ സാധിക്കും; പാർട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വലിയ മുന്നേറ്റമാണ് വൈറ്റ് ആർമിയെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ കോൺഗ്രസിന് സാഹസികത നിറഞ്ഞ ഏത് സംരംഭവും ഏറ്റെടുക്കാൻ സാധിക്കുമെന്നും കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വലിയ മുന്നേറ്റമാണ് വൈറ്റ് ആർമിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് സേവാദളിന്റെ സന്നദ്ധ സേന 'വൈറ്റ് ആർമി'യുടെ റിപ്പബ്ലിക് ദിന പരേഡ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ സാഹചര്യത്തിൽ ഒരു വിസ്മയമായ ഇത് കേരളം മുഴുവൻ ആളിപ്പടരുന്ന, രാജ്യത്താകെ കോൺഗ്രസിന് തന്നെ ആത്മവിശ്വാസം നൽകുന്ന പുത്തൻ സംരംഭമായി ആളിപ്പടരും. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും പ്രസ്ഥാനമാക്കി കോൺഗ്രസിനെ മാറ്റണമെന്ന കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെ തീരുമാനം അക്ഷരാർത്ഥത്തിൽ നടപ്പാക്കിയ പദ്ധതിയാണ് എറണാകുളം ഡിസിസി തുടക്കം കുറിച്ച ഈ സന്നദ്ധ സേനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യ സേവനവും ജീവകാരുണ്യ പ്രവർത്തനവും പൊതുപ്രവർത്തനവും ഒന്നുചേർന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ പുതുമാതൃകയാണിതെന്ന് സതീശൻ പറഞ്ഞു. സാധാരണക്കാരുടെ സങ്കടമകറ്റാനും കണ്ണീരൊപ്പാനും അവരുടെ ജീവിത നിലവാരം ഉയർത്താനുമുള്ള തീക്ഷണമായി യജ്ഞത്തിന്റെ പേരായി രാഷ്ട്രീയ പ്രവർത്തനത്തെ മാറ്റി എഴുതണമെന്നും കൊലപാതക രാഷ്ട്രീയത്തിന്റെ രക്തക്കറ പറ്റുന്ന ക്രിമിനൽ ആക്ടിവിറ്റി ആയിട്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ബദലായി, മനുഷ്യ ജീവിതത്തിലേക്ക് ദുരിതങ്ങൾ പെയ്തിറങ്ങുന്ന ഓരോ സമയത്തും അവർക്ക് ഒരു കാവലായി കോൺഗ്രസ് പ്രവർത്തകർ കൂടെ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സങ്കടങ്ങളിൽ ഓടിയെത്തുന്ന പ്രതിസന്ധികളിൽ മനുഷ്യരെ ചേർത്ത് നിർത്തുന്ന കോൺഗ്രസ്സിന്റെ ബ്രാൻഡ് അമ്പാസഡർമാരായി ഈ സന്നദ്ധ സേനയിലെ ഓരോ അംഗവും മാറണമെന്നും ശ്രീ സതീശൻ പറഞ്ഞു. മഞ്ഞും മഴയും വെയിലും കൊണ്ട് 3500 കിലോമീറ്റർ പദയാത്ര നടത്തി രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ സന്ദേശം കേരളത്തിലെ മുഴുവൻ വീടുകളിലും എത്തിക്കാൻ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ കോൺഗ്രസ് കേരളം മുഴുവൻ ഭവന സന്ദർശവും മുഴുവൻ ബൂത്തുകളിലും പദയാത്രകൾ നടത്തുകയും ചെയ്യും. ഉത്ഘാടന ശേഷം ശ്രീ സതീശൻ വൈറ്റ് ആർമിയുടെ ലോഗോ ബെന്നി ബെഹനാൻ എംപിക്ക് നൽകി പ്രകാശനം ചെയ്തു.

എറണാകുളം ടൗൺ ഹാളിന് മുന്നിൽ നിന്ന് ആരംഭിച്ചു നഗരം ചുറ്റി മറൈൻ ഡ്രൈവിൽ എത്തിച്ചേർന്ന 1227 പേരടങ്ങുന്ന വൈറ്റ് ആർമിയുടെ ഗാർഡ് ഓഫ് ഓണർ വി ഡി സതീശൻ സ്വീകരിച്ചു. സമാപന സമ്മേളന ശേഷം ബിബിസി ഡോക്യൂമെന്ററി 'ഇന്ത്യ - ദി മോദി ക്വസ്റ്റിൻ'ന്റെ പൊതുപ്രദർശനം ഡിസിസി നേതൃത്വത്തിൽ മറൈൻ ഡ്രൈവിൽ നടത്തി.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു. എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എംഎൽഎമാരായ കെ ബാബു, അൻവർ സാദത്ത്, ടി ജെ വിനോദ്, മാത്യു കുടൽനാടൻ, ഉമ തോമസ്, കെപിസിസി നേതാക്കളായ വി ജെ പൗലോസ്, വി പി സജീന്ദ്രൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, സേവാദ സംസ്ഥാന ചെയർമാൻ രമേശൻ കരുവാശ്ശേരി, സി അഷറഫ് നേതാക്കളായ എൻ വേണുഗോപാൽ, കെ പി ധനപാലൻ, അജയ് തറയിൽ, ജോസഫ് വാഴക്കൻ , ചാൾസ് ഡയസ്, കെ പി ഹരിദാസ്, കെ ബി മുഹമ്മദ് കുട്ടി മാസ്റ്റർ, ജയ്‌സൺ ജോസഫ്, പി ജെ ജോയ്, ടി എം സക്കീർ ഹുസൈൻ, ഐ കെ രാജു, എം ആർ അഭിലാഷ്, ടോണി ചമ്മിണി, ആശാ സനൽ, കെഎം സലീം, ശ്രീകുമാരി തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP