Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈവിധ്യ വൽക്കരണത്തിലേക്ക് കൊക്കക്കോളയും; ഇനിയുള്ള പരീക്ഷണം സ്മാർട്ട്‌ഫോൺ രംഗത്ത്; ആദ്യം അവതരിപ്പിക്കുക ഇന്ത്യയിൽ

വൈവിധ്യ വൽക്കരണത്തിലേക്ക് കൊക്കക്കോളയും; ഇനിയുള്ള പരീക്ഷണം സ്മാർട്ട്‌ഫോൺ രംഗത്ത്; ആദ്യം അവതരിപ്പിക്കുക ഇന്ത്യയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊക്ക കോള എന്ന പേര് ആരെയും പരിചയപ്പെടുത്തേണ്ടതില്ല. ശീതള പാനീയ വിപണിയിൽ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന പേരാണ് കൊക്ക കോള. മാറിയ ലോകത്ത് വൈവിധ്യവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ് ആഗോള ഭീമൻ. ടെക്നോളജി മേഖലയിൽ കൈവെയ്ക്കാൻ ഒരുങ്ങുകയാണ് കൊക്ക കോള.

ഇന്ത്യയിൽ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ടെക്നോളജി വിദഗ്ധൻ മുകുൾ ശർമ്മ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാർച്ച് ആദ്യം കമ്പനി സ്മാർട്ട്ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതിന് സ്മാർട്ട്ഫോൺ കമ്പനിയുമായി കൈകോർക്കാൻ കൊക്ക കോള ലക്ഷ്യമിടുന്നതായും മുകുൾ ശർമ്മ ട്വിറ്ററിൽ കുറിച്ചു. പിന്നിൽ കൊക്ക കോളയുടെ ലോഗോയോട് കൂടിയുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ട്വീറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP