Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദിലീപിന്റെ 148ാമത് ചിത്രം രതീഷ് രഘു നന്ദനൊപ്പം; ചിത്രത്തിലെ പ്രധാന കഥാപാത്രമായി പ്രണിത സുഭാഷ് മലയാളത്തിലേക്ക്; ചിത്രത്തിന്റെ സ്വിച്ച് ഓണും പൂജയും കൊച്ചയിൽ നടന്നു

ദിലീപിന്റെ 148ാമത് ചിത്രം രതീഷ് രഘു നന്ദനൊപ്പം; ചിത്രത്തിലെ പ്രധാന കഥാപാത്രമായി പ്രണിത സുഭാഷ് മലയാളത്തിലേക്ക്; ചിത്രത്തിന്റെ സ്വിച്ച് ഓണും പൂജയും കൊച്ചയിൽ നടന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ദ്രൻസ് ദുർഗ്ഗ ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉടൽ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് രഘുനന്ദൻ. രതീഷ് ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു.ദിലീപിന്റെ കരിയറിലെ 148-ാം ചിത്രമാണ് ഇത്.സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.



കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ സംവിധായകൻ ജോഷി തിരി തെളിയിച്ചു. ചിത്രത്തിന്റെ നിർമ്മാതാവ് ആർ ബി ചൗധരിയുടെ മകനും തമിഴ് സിനിമാരംഗത്തെ യുവതാരവുമായ ജീവ സ്വിച്ചോൺ നിർവ്വഹിച്ചു. നിർമ്മാതാവ് റാഫി മതിരയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.ചിത്രത്തിലെ നായകൻ ദിലീപ്,നായികമാരായ നീത പിള്ള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

വൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പേരുകളും ചടങ്ങിൽ പുറത്തുവിട്ടു. പാപ്പനിലൂടെ മലയാളികളുടെ ഇഷ്ടം എറ്റുവാങ്ങിയ നീത പിള്ളയാണ് ദിലിപിന്റെ നായികയായി എത്തുന്നത്.കന്നഡ- തെലുങ്ക് ഇൻഡസ്ട്രികളിലെ പ്രമുഖ താരം പ്രണിത സുഭാഷ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.സൂര്യ, കാർത്തി, മഹേഷ് ബാബു, പവൻ കല്ല്യാൺ, ഉപേന്ദ്ര എന്നീ താരങ്ങളുടെ നായികയായി തിളങ്ങിയിട്ടുള്ള പ്രണിത സുഭാഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ദിഖ്, ജോൺ വിജയ്, സമ്പത്ത് റാം, കോട്ടയം രമേശ്, മേജർ രവി എന്നിവരാണ് മറ്റ് താരങ്ങൾ.ചിത്രത്തിന്റെ ടൈറ്റിൽ പിന്നിട് പ്രഖ്യാപിക്കുമെന്ന് സംവിധായകൻ രതീഷ് രഘുനന്ദൻ അറിയിച്ചു.ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റിങ് ശ്യാം ശശിധരൻ, സംഗീതം വില്യം ഫ്രാൻസിസ്, ഗാനരചന ബി ടി അനിൽകുമാർ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ നായർ, ഗണേശ് മാരാർ, ശ്രീജേഷ് നായർ, കലാസംവിധാനം മനു ജഗത്, മേക്കപ്പ് റോഷൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, ആക്ഷൻ കൊറിയോഗ്രഫി രാജശേഖർ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഡിസൈനർ സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ മോഹൻ അമൃത, പ്രോജക്ട് ഹെഡ് സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, വി എഫ് എക്‌സ് എഗ്ഗ് വൈറ്റ്, സ്റ്റിൽ ഫോട്ടോഗ്രാഫർ ഷാലു പേയാട്, ഡിസൈൻ ആഡ്‌സോഫാഡ്‌സ്, വിതരണം ഡ്രീം ബിഗ് ഫിലിംസ്, പി ആർ ഒ മഞ്ജു ഗോപിനാഥ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP