Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ കുടുക്കാനുള്ള നീക്കം; പിന്നിൽ ജി. സുധാകരനും ചിത്തരഞ്ജനും നാസറും; ആരോപണവുമായി എ.ഷാനവാസ്; പാർട്ടിക്കുള്ളിലെ വിഭാഗീയതയെന്നും കത്തിൽ

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ കുടുക്കാനുള്ള നീക്കം; പിന്നിൽ ജി. സുധാകരനും ചിത്തരഞ്ജനും നാസറും; ആരോപണവുമായി എ.ഷാനവാസ്; പാർട്ടിക്കുള്ളിലെ വിഭാഗീയതയെന്നും കത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലുപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ തന്നെ കുടുക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണവുമായി സിപിഎം കൗൺസിലർ എ. ഷാനവാസ്. മുന്മന്ത്രി ജി. സുധാകരൻ, പി.പി ചിത്തരഞ്ജൻ എംഎൽഎ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവരാണ് ഇതിന് പിന്നിലെന്നും ഷാനവാസ് ആരോപിച്ചു. ഇവർ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിക്ക് നൽകിയ കത്തിലാണ് ഷാനവാസ് പാർട്ടിലെ ഉന്നതർക്കെതിരേ ആരോപണം ഉന്നയിച്ചത്.

പാർട്ടിയിലെ ഒരു പ്രാദേശിക നേതാവ് തനിക്കെതിരേ പൊലീസിനും ഇ.ഡിക്കും ജിഎസ്ടി വകുപ്പിനും പരാതി നൽകിയതിന് ഈ പ്രമുഖ നേതാക്കളുടെ പ്രേരണയാലാണെന്നും കത്തിൽ പറയുന്നു. ആലപ്പുഴയിൽ പാർട്ടിക്കുള്ളിലുള്ള വിഭാഗീയതയാണ് ലഹരിക്കടത്ത് കേസിന് പിന്നിലെന്നും ഷാനവാസ് കത്തിൽ ആരോപിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറിക്കെതിരേ ആരോപണമുള്ള കത്ത് പാർട്ടി കേന്ദ്ര, നേതൃത്വത്തിന് കൈമാറാനാണ് ഏരിയാ കമ്മിറ്റിയുടെ തീരുമാനം.

കരുനാപ്പള്ളി ലഹരിക്കടത്ത് കേസിൽ പിടിയിലായ വാഹനത്തിന്റെ ഉടമയായ ഷാനവാസിനെ സിപിഎമ്മിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാവ് പൊലീസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇഡി) തനിക്കെതിരെ പരാതി നൽകിയത് ഈ നേതാക്കളുടെ പ്രേരണയാലാണെന്ന ആരോപണമാണ് ഷാനവാസ് ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP