Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎസിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ മൂലം; കൊല്ലപ്പെട്ടത് വിദ്യാഭ്യാസ ലോണിൽ മാസ്‌റ്റേഴ്‌സ് എടുക്കാൻ സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ക്യാംപസിൽ പഠിച്ചിരുന്ന ആന്ധ്രാക്കാരി; പഠനത്തിൽ മിടുമിടുക്കി മോഹങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ

യുഎസിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ മൂലം; കൊല്ലപ്പെട്ടത് വിദ്യാഭ്യാസ ലോണിൽ മാസ്‌റ്റേഴ്‌സ് എടുക്കാൻ സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ക്യാംപസിൽ പഠിച്ചിരുന്ന ആന്ധ്രാക്കാരി; പഠനത്തിൽ മിടുമിടുക്കി മോഹങ്ങൾ ബാക്കിയാക്കി മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: യുഎസിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ മൂലം വാഷിങ്ടനിലെ സിയാറ്റിലിലാണ് സംഭവം. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാർത്ഥിനിയായ ജാൻവി കൻഡൂല (23) ആണ് മരിച്ചത്. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലക്കാരിയായ ജാൻവി, ഡിസംബറിലാണ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നത്. അമ്മ മാത്രമാണ് ജാൻവിക്കുള്ളത്. അവർ കുർണൂലിലെ അദ്ധ്യാപികയാണ്. വിദ്യാഭ്യാസ ലോൺ എടുത്താണ് ജാൻവി അമേരിക്കയിൽ പഠനത്തിന് എത്തിയത്.

പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി, സിയാറ്റിൽ ഡെക്സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ചു പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാൻവിയെ ഇടിക്കുകയായിരുന്നു. ജാൻവി റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. പ്രഥമശുശ്രൂഷകൾ നൽകിയശേഷം ഉടൻ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു സിയാറ്റിൽ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഇൻഫർമേഷൻ സയൻസിൽ മാസ്റ്റർ ഡിഗ്രിക്കായാണ് കൻഡൂല അമേരിക്കയിലെത്തിയത്. ഈ വർഷം അവസാനത്തോടെ കോഴ്‌സ് തീരുമായിരുന്നു. കാമ്പസിൽ കളി ചിരികളുമായി നിറഞ്ഞ മിടുക്കിയായിരുന്നു കൻഡൂല. അതുകൊണ്ട് തന്നെ കൻഡൂലയുടെ മരണം ക്യാമ്പസിലെ സുഹൃത്തുക്കൾക്കും താങ്ങാനാവാത്തതായി. എല്ലാവരോടും മനുഷ്യത്വപരമായി ഇടപെടൽ നടത്തുന്ന വ്യക്തി കൂടിയായിരുന്നു കൻഡൂല. കൻഡൂലയുടെ എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഇടപെടലുകൾ അടക്കം സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്നുണ്ട്.

വിദ്യാഭ്യാസ ലോണെടുത്താണ് കൻഡൂല അമേരിക്കൻ പഠനത്തിന് പോയത്. അതുകൊണ്ട് തന്നെ ആ ബാധ്യത അമ്മയ്ക്ക് ഒറ്റയ്ക്ക് താങ്ങാനാവില്ലെന്നും സമൂഹം സഹായിക്കണമെന്നുമുള്ള അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ സജീവമാണ്. 2019ൽ ജോലിക്ക് കയറിയ ഉദ്യോഗസ്ഥനാണ് അപകടമുണ്ടാക്കിയതെന്ന് സിയാറ്റിൽ പൊലീസ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറുടെ പിഴവാണ് മരണ കാരണെന്നാണ് പുറത്തു വരുന്ന സൂചന.

നിയന്ത്രണം വിട്ട് ജാൻവിയെ ഇടിച്ച വാഹനം പൂർണ്ണമായും തകർന്നു. മികച്ചൊരു ജോലിയെന്ന ലക്ഷ്യവുമായാണ് ജാൻവി അമേരിക്കയിൽ എത്തിയത്. അതാണ് വാഹനാപകടത്തിലൂടെ പൊലിഞ്ഞതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP