Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്കുള്ള എക്‌സലൻസ് ഇൻ ഗുഡ് സർവീസ് പുരസ്‌കാരം ദിവ്യാ എസ് അയ്യർ ഏറ്റുവാങ്ങിയത് കേന്ദ്രമന്ത്രി അമിത്ഷായിൽ നിന്നും; അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ക്ലിഫ്ഹൗസിലെത്തി കൈമാറി; മുഖ്യമന്ത്രിയും കുടുംബവും സ്‌നേഹോഷ്മള സ്വീകരണം നൽകിയെന്ന് പത്തനംതിട്ട കലക്ടർ

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്കുള്ള എക്‌സലൻസ് ഇൻ ഗുഡ് സർവീസ് പുരസ്‌കാരം ദിവ്യാ എസ് അയ്യർ ഏറ്റുവാങ്ങിയത് കേന്ദ്രമന്ത്രി അമിത്ഷായിൽ നിന്നും; അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ക്ലിഫ്ഹൗസിലെത്തി കൈമാറി; മുഖ്യമന്ത്രിയും കുടുംബവും സ്‌നേഹോഷ്മള സ്വീകരണം നൽകിയെന്ന് പത്തനംതിട്ട കലക്ടർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ തനിക്കു ലഭിച്ച അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി. അച്ഛനും അമ്മയ്ക്കുമൊപ്പം തന്റെ മകൻ മേഘമൽഹാറിനെയും കൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവസതിയിലെത്തിയാണ് ദിവ്യ തുക കൈമാറിയത്. ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്‌സലൻസ് ഇൻ ഗുഡ് സർവീസ് പുരസ്‌കാരമാണ് കഴിഞ്ഞ ദിവസം ദിവ്യക്കു ലഭിച്ചത്.

മകനും അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ദിവ്യ മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. സ്‌നേഹോഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിയും കുടുംബവും നൽകിയതെന്ന് ദിവ്യ ഫേസ്‌ബുക്കിൽ കുറിച്ചു. സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ച് ദിവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ദിവ്യ എസ് അയ്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്‌പ്രസ്സ് 'Excellence in Good Governance' അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മൽഹാർ വാവയും എന്റെ അപ്പാവും അമ്മയും.

സ്‌നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി തീർത്തു അടുത്ത ഉദ്യമത്തിലേക്കു കടന്നു.

എക്സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ദിവ്യ എസ് അയ്യർ ഏറ്റുവാങ്ങിയത്. ഇക്കൊല്ലം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളെ സംഭാവനകൾ പരിഗണിച്ചു കൊണ്ട് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ആർ എം ലോധയുടെ അധ്യക്ഷയിലുള്ള വിദഗ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടർമാരെ പുരസ്‌കാരത്തിന് അർഹരായി തെരഞ്ഞെടുത്തത്.

ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിൽ പരാമർശിച്ചിരുന്നതെന്ന് ദിവ്യ അറിയിച്ചിരുന്നു. തീർത്ഥാടനം സുഗമം ആക്കാൻ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും, ശബരിമലയിലേക്ക് എത്തി ചേർന്ന ഓരോ സ്വാമിക്കും സവിനയം സഹർഷം പുരസ്‌കാരം സമർപ്പിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.

നേരത്തെ പുരസ്‌ക്കാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായിൽ നിന്നുമാണ് ദിവ്യ എസ് അയ്യർ ഏറ്റുവാങ്ങിയത്. ഇന്ത്യൻ എക്സ്‌പ്രസ്സ് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആണ് വിതരണം ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിചേർന്ന ജില്ലാ കളക്ടർമാരുമായി അനുഭവങ്ങൾ പങ്കിട്ടതും ഏറെ ഹൃദ്യമായി.

ഇക്കൊല്ലം ഭാരതത്തിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളെ സംഭാവനകൾ പരിഗണിച്ചു കൊണ്ട് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്.ആർ.എം.ലോധയുടെ അധ്യക്ഷയിലെ വിദഗ്ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടർമാരെ പുരസ്‌കാരത്തിന് അർഹരായി തിരഞ്ഞെടുത്തത്. ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിൽ പരാമർശിച്ചിരുന്നതു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP