Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അസാമാന്യമായ പോരാട്ടവീര്യം കാഴ്ചവച്ച ആദിത്യ സുരേഷ് അഭിമാനമെന്ന് പ്രധാനമന്ത്രി; ഗുലാബ് ജാമൂനും ജിലേബിയും ഉൾപ്പെടെയുള്ള മധുര പലഹാരങ്ങൾ വാങ്ങി നൽകി സ്മൃതി ഇറാനി

അസാമാന്യമായ പോരാട്ടവീര്യം കാഴ്ചവച്ച ആദിത്യ സുരേഷ് അഭിമാനമെന്ന് പ്രധാനമന്ത്രി; ഗുലാബ് ജാമൂനും ജിലേബിയും ഉൾപ്പെടെയുള്ള മധുര പലഹാരങ്ങൾ വാങ്ങി നൽകി സ്മൃതി ഇറാനി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാരം നേടി മലയാളി ബാലനായ ആദിത്യ സുരേഷ്. ആദിത്യ അടക്കമുള്ള ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. അസാമാന്യമായ പോരാട്ടവീര്യം കാഴ്ചവച്ച ആദിത്യ സുരേഷിനെക്കുറിച്ച് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പിന്നീടു ട്വീറ്റ് ചെയ്തു.

ഗുലാബ് ജാമൂൻ വാങ്ങി നൽകി സ്മൃതി ഇറാനി
ആദിത്യയോട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ ഇങ്ങനെ ചോദിച്ചു 'എന്താണു വേണ്ടത്?' ബട്ടർ നാൻ എന്നാണ് ആദിത്യ പറഞ്ഞത്. പിന്നെ 'ബട്ടർ നാൻ' എന്ന ഓമനപ്പേരു വിളിച്ച് ആദിത്യയുടെ വീൽചെയർ തള്ളി സ്മൃതി ഡൽഹി തെരുവിലൂടെ നടന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെ അധികമാരും അറിയാതെ ബംഗാളി സ്വീറ്റ് ഷോപ്പിലെത്തി. ബട്ടർ നാൻ കിട്ടാത്തതിനാൽ ആദിത്യക്കു ഗുലാബ് ജാമൂനും ജിലേബിയും ഉൾപ്പെടെയുള്ള മധുരം വാങ്ങി നൽകി. പുരസ്‌കാര ജേതാക്കളായ മറ്റു കുട്ടികളെയും ഒപ്പം കൂട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP