Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഹാരാഷ്ട്ര ഗവർണർ സ്ഥാനം; പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് പരിഗണനയിൽ

മഹാരാഷ്ട്ര ഗവർണർ സ്ഥാനം; പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് പരിഗണനയിൽ

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്ര ഗവർണർ സ്ഥാനത്തേക്ക് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് പരിഗണനയിൽ. മഹാരാഷ്ട്രാ ഗവര്ഡണർ സ്ഥാനത്തു നിന്നൊഴിയാൻ ഭഗത് സിങ് കോഷിയാരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് അമരിന്ദർ സിങിനെ പരിഗണിക്കുന്നത്. നിലവിൽ 80 വയസ്സുള്ള അമരിന്ദറിനു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും പാർട്ടി പദവികൾ വഹിക്കുന്നതിനും പ്രായം തടസ്സമാണ്. ബിജെപിയിലെ പ്രായപരിധി 75 വയസ്സാണ്.

2021ൽ കോൺഗ്രസ് വിട്ട അമരിന്ദർ സ്വന്തം പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് പാർട്ടി ബിജെപിയിൽ ലയിപ്പിച്ചത്. ഈയിടെ അദ്ദേഹത്തെ ബിജെപി അഖിലേന്ത്യാ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. ബിജെപി വൈസ് പ്രസിഡന്റായ പ്രഭാത് ഝായുടെ പേരും മഹാരാഷ്ട്ര ഗവർണർ പദവിയിലേക്കു പറഞ്ഞുകേൾക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP