Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരനും ഭാര്യക്കും ജാമ്യമില്ല; ഷൈജിൻ ബ്രിട്ടോയുടെ ഭാര്യ രാജി തോമസ് ഇപ്പോഴും ഒളിവിൽ

സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരനും ഭാര്യക്കും ജാമ്യമില്ല; ഷൈജിൻ ബ്രിട്ടോയുടെ ഭാര്യ രാജി തോമസ് ഇപ്പോഴും ഒളിവിൽ

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവ: സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വഞ്ചനാ കേസുകളിൽ നവംബർ 23 മുതൽ ജയിലിൽ കഴിയുന്ന മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരൻ ഷൈജിൻ ബ്രിട്ടോക്കും ഒളിവിൽ കഴിയുന്ന ഭാര്യ രാജി തോമസിനും ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണനാണ് ഒന്നാം പ്രതി ഷൈജിൻ ബ്രിട്ടോയ്ക്ക് ജാമ്യം നിഷേധിച്ചത്. മലയിൻകീഴ്, ബാലരാമപുരം പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് ജാമ്യം നിരസിച്ചത്.

ഷൈജിൻ നവംബർ 23 മുതൽ റിമാന്റിൽ കഴിയുകയാണ്. ഗവ: സെക്രട്ടറിയേറ്റിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത്
മലയിൻകീഴ് സ്വദേശി ഷൈജിൻ ബ്രിട്ടോയും ഭാര്യ രാജി തോമസും ചേർന്ന് പണം വാങ്ങിയ ശേഷം വ്യാജ ഡോക്യുമെന്റുകൾ നൽകി ജോലി നൽകാതെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചെന്നാണ് കേസ്. രണ്ടാം പ്രതിയായ ഭാര്യ രാജി തോമസ് ഒളിവിൽ കഴിഞ്ഞു കൊണ്ടാണ് മുൻകൂർ ജാമ്യം തേടിയത്. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് രാജി തോമസിന്റെ മുൻകൂർ ജാമ്യഹർജി നിരസിച്ചത്. മലയിൻകീഴ്, ബാലരാമപുരം പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലാണ് ജാമ്യം നിഷേധിച്ചത്.

മലയൻകീഴ് സ്വദേശി ഷൈജിൻ ബ്രിട്ടോ നവംബർ 23 നാണ് ബാലരാമപുരം പൊലീസിന്റെ പിടിയിലായത്. രാമപുരം സ്വദേശിയുടെ പക്കൽ നിന്ന് 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.രാമപുരം സ്വദേശി അംബികയാണ് തട്ടിപ്പിനിരയായത്. അംബികയുടെ മകൻ ജിതിൻ ജോണിന് സെക്രട്ടറിയേറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് അംബികയുടെ ബന്ധു കൂടിയായ ഷൈജിൻ ബ്രിട്ടോ പണം തട്ടിയത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലി വാങ്ങി നൽകാമെന്നായിരുന്നു ഷൈജിൻ ബ്രിട്ടോയുടെ വാഗ്ദാനം. ഇത് വിശ്വസിപ്പിച്ച് 2021 ഏപ്രിൽ 21 മുതൽ 2022 ഫെബ്രുവരി 7 വരെ പല ഘട്ടങ്ങളിലായി എൺപത്തി ഒന്ന് ലക്ഷത്തി പതിനയ്യായിരം രൂപയാണ് ഷൈജിൻ ബ്രിട്ടോ തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് അംബിക ബാലരാമപുരം പൊലീസിന് പരാതി നൽകിയത്.

ഷൈജിൻ ബ്രിട്ടോയും ഭാര്യ രാജി തോമസും ചേർന്ന് പണം വാങ്ങിയ ശേഷം വ്യാജ ഡോക്ക്‌മെന്റുകൾ നൽകി ജോലി നൽകാതെ ചതിച്ചെന്നാണ് അംബിക പൊലീസിന് നൽകിയ പരാതി. പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്ത്. പേരൂർക്കടയിൽ നിന്നാണ് ഷൈജിനെ പൊലീസ് പിടികൂടിയത്. ജോലിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാളെ മുമ്പ് സെക്രട്ടറിയേറ്റിൽ നിന്ന് പിരിച്ചുവിട്ടതാണ്. ഇത്തരം തട്ടിപ്പ് ഇയാൾ നടത്തുന്നതായി മാസങ്ങൾക്ക് മുമ്പ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP