Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണ്, അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ല': ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച അനിൽ ആന്റണിയെ തള്ളിപ്പറഞ്ഞ് ഷാഫി പറമ്പിൽ

'യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണ്, അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ല': ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച അനിൽ ആന്റണിയെ തള്ളിപ്പറഞ്ഞ് ഷാഫി പറമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ


തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയുടെ കാര്യത്തിൽ എ കെ ആന്റണിയുടെ
മകനും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി വ്യത്യസ്ത നിലപാട് സ്വീകരിച്ചത് ചർച്ചയായിരിക്കുകയാണ്. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്‌വഴക്കമാണെന്ന് അനിൽ ആന്റണി ട്വീറ്റ് ചെയ്തു. എന്നാൽ, അനിലിനെ തള്ളി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്ത് എത്തി.

യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോൺഗ്രസിന്റെ അഭിപ്രായമാകില്ലെന്നും ഷാഫി പറഞ്ഞു.
ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നത് മോദിക്ക് സത്യത്തെ ഭയമായതിനാലാണെന്നും വംശഹത്യയുടെ പാപക്കറ ഡോക്യുമെന്ററി നിരോധിച്ചാൽ മാറില്ലെന്നും ഷാഫി അഭിപ്രായപ്പെട്ടു. സത്യം ആവർത്തിക്കപ്പെടുമെന്ന ഭയം മൂലയാണ് സംഘപരിവാർ പ്രദർശനം തടയാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവമാധ്യമങ്ങളിലൂടെ പ്രദർശനം തടയുന്നത് സത്യം മൂടിവയ്ക്കാനാണെന്നും ഷാഫി പറഞ്ഞു. തൃശൂരിൽ ബി ബി സി ഡോക്യുമെന്ററിയായ 'ഇന്ത്യ- ദി മോദി ക്വസ്റ്റിൻ' യൂത്ത് കോൺഗ്രസ് പ്രദർശിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.

അനിൽ ആന്റണിയുടെ ട്വീറ്റ് ഇങ്ങനെ:

'ബിജെപിയുമായി വലിയ അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും, ഇന്ത്യാക്കാർ, ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണങ്ങൾക്ക് മുൻതൂക്കം നൽകുന്നത് അപകടകരമായ കീഴ് വഴക്കമാണ്. ബിബിസി ബ്രീട്ടീഷ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇന്ത്യക്കെതിരെ മുൻവിധികളുടെ ദീർഘകാല ചരിത്രമുള്ള ചാനലാണ്. മാത്രമല്ല, ഇറാക്ക് യുദ്ധത്തിന്റെ സൂത്രധാരനായിരുന്നു ജാക് സ്‌ട്രോ എന്നോർക്കണം. അതുകൊണ്ട് ബിബിസിയുടെ വീക്ഷണങ്ങൾക്ക് ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ പ്രാമുഖ്യം കൊടുക്കുന്നത് നമ്മുടെ പരമാധികാരത്തെ ദുർബലമാക്കും.' 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP