Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് വട്ടപ്പാറയിൽ നാടൻ പാട്ട് കലാകാരൻ അറസ്റ്റിൽ; പിടിയിലായത് പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് താമസിപ്പിക്കുന്നതായി രഹസ്യവിവരം കിട്ടിയതോടെ

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് വട്ടപ്പാറയിൽ നാടൻ പാട്ട് കലാകാരൻ അറസ്റ്റിൽ; പിടിയിലായത് പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് താമസിപ്പിക്കുന്നതായി രഹസ്യവിവരം കിട്ടിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട 16 കാരിയെ നിരന്തരം പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം സ്വദേശിയായ പെൺകുട്ടിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പ്രതി വെമ്പായം പെരുംകൂർ ഉടയൻപാറക്കോണം കുന്നിൽ വീട്ടിൽ വിഷ്ണു ആണ് അറസ്റ്റിലായത്.

രണ്ടുവർഷം മുമ്പാണ് ഇയാൾ പെൺകുട്ടിയുമായി ഫേസ്‌ബുക്കിലൂടെ ബന്ധം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ നമ്പരിലേയ്ക്ക് അമ്മയില്ലാത്ത സമയം പെൺകുട്ടിയെ വിളിച്ച് പ്രലോഭിപ്പിച്ചു. തുടർന്ന് പ്രതിയുടെ വട്ടപ്പാറയിലുള്ള വീട്ടിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു. പലപ്രാവശ്യം പ്രതിയുടെ വീട്ടിൽ വെച്ച് പീഡനത്തിരയാക്കി എന്നാണ് പരാതി.

നാടൻപാട്ട് കലാകാരനായിരുന്ന പ്രതി പരിപാടി അവതരിപ്പിക്കുവാൻ 2023 ജനുവരി 15ന് പോയിരുന്നു. അന്നേ ദിവസം പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി വട്ടപ്പാറയിലുള്ള സ്വന്തം വീട്ടിൽ താമസിപ്പിച്ച് വരുകയായിരുന്നു. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുവന്ന് താമസിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തുചെന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ സംരക്ഷണത്തിനായി സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP