Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയോടൊപ്പം അച്ഛമ്മയുടെ വീട്ടിലെത്തിയത് ഇന്ന് രാവിലെ; ഒരു പുസ്തകമെടുത്ത് വരാമെന്ന് പറഞ്ഞ് താമസസ്ഥലത്തേക്ക് പോയി; പിന്നാലെ കണ്ടത് വീട്ടിൽ നിന്നും തീ ഉയരുന്നു; കോഴിക്കോട് പതിനഞ്ചുകാരി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

അമ്മയോടൊപ്പം അച്ഛമ്മയുടെ വീട്ടിലെത്തിയത് ഇന്ന് രാവിലെ; ഒരു പുസ്തകമെടുത്ത് വരാമെന്ന് പറഞ്ഞ് താമസസ്ഥലത്തേക്ക് പോയി; പിന്നാലെ കണ്ടത് വീട്ടിൽ നിന്നും തീ ഉയരുന്നു; കോഴിക്കോട് പതിനഞ്ചുകാരി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് എകരൂരിൽ പതിനഞ്ചുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എകരൂൽ തെങ്ങിൻകുന്നുമ്മൽ അർച്ചനയെയാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.15 വയസ്സായിരുന്നു.

ഇന്ന് രാവിലെ അമ്മയുടെ വീട്ടിൽ നിന്ന് പെൺകുട്ടിയും അമ്മയും അച്ഛമ്മയുടെ വീട്ടിൽ എത്തിയിരുന്നു.അമ്മ മകളെ ഇവിടെ നിർത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേക്ക് പോയി.അച്ഛമ്മയോട് ഒരു പുസ്തകം വീട്ടിൽ ഉണ്ടെന്നും അത് എടുത്ത് വരാമെന്നും പറഞ്ഞാണ് പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം താമസിക്കുന്ന ഷെഡ് പോലുള്ള വീട്ടിലേക്ക് തിരികെ പോയത്.

പിന്നാലെ വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് അർച്ചനയുടെ മൃതദേഹം മുറിയിൽ നിന്ന് കണ്ടെത്തിയത്.നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അച്ഛൻ: പ്രസാദ്, അമ്മ: സചിത്ര. സഹോദരങ്ങൾ: സ്‌നേഹൽദാസ്, ഹൃദ്വിക്, ഹൃദുൽ ദേവ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP