Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിൽ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഏഴുപേർ; മൂന്ന് ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിവെപ്പ്; യു.എസിൽ മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ കൊല്ലപ്പെട്ടു

കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിൽ ഉണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഏഴുപേർ; മൂന്ന് ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിവെപ്പ്; യു.എസിൽ മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ കൊല്ലപ്പെട്ടു

സ്വന്തം ലേഖകൻ

കാലിഫോർണിയ: യു.എസിൽ മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. കൂൺ ഫാമിൽ നടന്ന വെടിവെപ്പിൽ നാല് പേരും ട്രക്ക് ബിസിനസ് ഓഫീസിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. കാലിഫോർണിയിയിൽ മൂന്ന് ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിവെപ്പാണിത്.

ഫാമിൽ ജോലി ചെയ്യുന്ന ചൈനീസ് വംശജരാണ് കൊല്ലപ്പെട്ടതെന്ന് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാമിലെ തന്നെ ജോലിക്കാരനായ ഷാവോ ചുൻലി (67) വെടിയുതിർത്ത ശേഷം കടന്നുകളയുകയായിരുന്നു. പിന്നീട്, ഇയാളെ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു. ഹാഫ് മൂൺ ബേ സബ്സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് സ്വന്തം വാഹനത്തിലിരിക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാറിൽ നിന്ന് ആയുധം കണ്ടെത്തിയിട്ടുണ്ട്.

അയോവയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷിക്കാഗോയിൽ അപ്പാർട്ട്മെന്റിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമകാരി വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു.

പ്രതികൾ ഇവിടെ നിന്ന് രക്ഷപ്പെട്ടതായാണ് പൊലീസ് അറിയിക്കുന്നത്. സംഭവത്തിൽ ആരേയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. കഴിഞ്ഞ ദിവസം ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. മോൺട്രേ പാർക്കിൽ നടന്ന വെടിവെപ്പിൽ 72-കാരൻ പിടിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP