Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വീഡനിലെ ടർക്കിഷ് വിരുദ്ധ പ്രക്ഷോഭം അതിരു വിടുന്നു; സ്റ്റോക്ക് ഹോമിലെ ടർക്കിഷ് എംബസ്സിക്ക് മുൻപിൽ ഖുറാൻ കത്തിച്ചത് വലത് വംശീയ നേതാവ്; ലോകമെമ്പാടും വൻ പ്രതിഷേധം; സ്വീഡൻ നാറ്റോയിൽ കയറാമെന്ന് കരുതേണ്ടെന്ന് എർദോഗൻ; വിവാദങ്ങൾക്ക് പിന്നിൽ ഇസ്ലാം വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന നേതാവ്; പ്രതിഷേധിച്ച് അറബ് ലോകവും

സ്വീഡനിലെ ടർക്കിഷ് വിരുദ്ധ പ്രക്ഷോഭം അതിരു വിടുന്നു; സ്റ്റോക്ക് ഹോമിലെ ടർക്കിഷ് എംബസ്സിക്ക് മുൻപിൽ ഖുറാൻ കത്തിച്ചത് വലത് വംശീയ നേതാവ്; ലോകമെമ്പാടും വൻ പ്രതിഷേധം; സ്വീഡൻ നാറ്റോയിൽ കയറാമെന്ന് കരുതേണ്ടെന്ന് എർദോഗൻ; വിവാദങ്ങൾക്ക് പിന്നിൽ ഇസ്ലാം വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന നേതാവ്; പ്രതിഷേധിച്ച് അറബ് ലോകവും

മറുനാടൻ മലയാളി ബ്യൂറോ

സ്വീഡനിലെ തുർക്കി വിരുദ്ധ പ്രക്ഷോഭങ്ങൾ പുതിയ രീതിയിലേക്ക് കടന്നതോടെ ലോകം മുഴുവൻ അതിന്റെ അലയടികൾ ഉയർന്ന് കഴിഞ്ഞു. സ്വീഡനിലെ തീവ്ര വലതു വംശീയത ഉയർത്തിപ്പിടിക്കുന്ന റാസ്മസ് പലുദൻ എന്ന നേതാവ് സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് മുൻപിൽ ഖുറാൻ കത്തിച്ചതോടെയാണ് പ്രതിഷേധം കൂടുതൽ ഗുരുതരമായി മാറിയിരിക്കുന്നത്.ഡെന്മർക്കിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ഹാർഡ് ലൈനിന്റെ നേതാവായ് പലുദന് സ്വീഡിഷ് പൗരത്വവും ഉണ്ട്.

കഴിഞ്ഞ കാലങ്ങളിലും നിരവധി തവണ ഇത്തരത്തിലുള്ള ഇസ്ലാമിക വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുള്ള നേതാവ് കൂടിയാണ് പലുദാൻ. പലുദാന്റെ പ്രവർത്തിയെ അപലപിച്ച സ്വീഡിഷ് സർക്കാബ് പക്ഷെ തങ്ങളുടെ രാജ്യത്ത് നിലനിൽക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുകയാണ്. ഈ സംഭവത്തിൽ വികാരം വ്രണപ്പെട്ട ഇസ്ലാമത വിശ്വാസികളോട് ഖേദം രേഖപ്പെടുത്തി അദ്ദേഹം ട്വീറ്ററിൽ പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്.

സൗദി അറേബ്യ, ജോർദ്ദാൻ, കുവൈറ്റ് തുടങ്ങി നിരവധി അറബ് രാജ്യങ്ങൾ ഈ സംഭവത്തിനെ അപലപിച്ചു കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും ഇതിനെ അപലപിച്ചിട്ടുണ്ട്. എന്നാൽ, തുർക്കിയാണ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്വീഡന്റെ നാറ്റോയിലേക്കുള്ള പ്രവേശനം തടയും എന്നാണ് തുർക്കി ഭീഷണി മുഴക്കിയിരിക്കുന്നത്. തുർക്കിയും ഹംഗറിയുമാണ് ഇനി സ്വീഡന്റെ നാറ്റൊ പ്രവേശനത്തിന് അനുമതി നൽകാനുള്ളത്. അടുത്ത മാസം ഹംഗറി അനുമതി നൽകുമെന്ന പ്രധാനമന്ത്രി വിക്ടർ ഓർബൻ പറഞ്ഞിരുന്നു.

പരമ്പരാഗതമായി ഇരു ചേരിയിലും ചേരാത്ത തികഞ്ഞ നിഷ്പക്ഷത പാലിച്ചുപോന്ന രാജ്യമായിരുന്നു സ്വീഡൻ. റഷ്യയുടെ യുക്രെയിൻ ആക്രമണത്തെ തുടർന്നായിരുന്നു സ്വീഡനും നാറ്റോയിൽ അംഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. തുർക്കി മാത്രമായിരുന്നു ഇതിനോട് എതിർപ്പുള്ള നാറ്റോ അംഗരാജ്യം. നാറ്റോ നിയമങ്ങൾ പ്രകാരം, നിലവിലുള്ള എല്ലാ അംഗരാജ്യങ്ങളുടെയും അനുമതിയോടെ മാത്രമെ പുതിയൊരു അംഗത്തെ സഖ്യത്തിൽ ചേർക്കാൻ കഴിയുകയുള്ളു.

ഇതിനായി തുർക്കി വളരെ നേരത്തെ തന്നെ പല ഉപാധികളും സ്വീഡാനുമുൻപിൽ വെച്ചിരുന്നു. 2016 ലെ അട്ടിമറി ശ്രമത്തിൽ പങ്കാളികളാണെന്ന് തുർക്കി സംശയിക്കുന്ന് ഏതാനും തുർക്കി പൗരന്മാർ സ്വീഡനിൽ അഭയം പ്രപിച്ചിട്ടുണ്ട്, അവരെ വിട്ടുകിട്ടണം എന്നതാണ് അതിലൊന്ന്. തുർക്കിയുടെ നിർദ്ദേശം അനുസരിച്ച് കൂടുതൽ കർക്കശമായ തീവ്രവാദ വിരുദ്ധ നിയമം പാസ്സാക്കാനുള്ള ഒരുക്കത്തിലുമാണ് സ്വീഡൻ

ഇരു രാജ്യങ്ങള്ക്കും ഇടയിലെ ബന്ധം സാവധാനം ഊഷ്മളമാകാൻ തുടങ്ങുമ്പോഴായിരുന്നു ഒരു കൂട്ടം കുർദ്ദിഷ് വംശജർ സ്വീഡനിൽ എർദ്ദോഗന്റെ കോലം കത്തിച്ചത്. ഇതോടെ തുർക്കി കൂടുതൽ പ്രകോപിതരായി , സ്വീഡിഷ് പാർലമെന്റ് സ്പീക്കർക്ക് തുർക്കി സന്ദർശിക്കുവാനുള്ള ക്ഷണം പിൻവലിച്ചു. ഇപ്പോഴും സമാനമായ രീതിയിൽ, സ്വീഡിഷ് പ്രതിരോധ മന്ത്രിയുടെ തുർക്കി സന്ദർശനം തുർക്കി റദ്ദാക്കിയിരിക്കുകയാണ്.

അപലപിച്ച് അറബ് രാജ്യങ്ങൾ

സ്വീഡനിലെ തുർക്കി എംബസിക്കു മുന്നിൽ ഖുർആൻ കത്തിച്ച സംഭവത്തിൽ ജിസിസി, അറബ് രാജ്യങ്ങൾ ശക്തമായി അപലപിച്ചു. മാനുഷിക, ധാർമിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സമാധാനത്തിനും ഭംഗ വരുത്തുന്ന ഇത്തരം നടപടികൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങൾ പ്രസ്താവിച്ചു. മതങ്ങളെ അവഹേളിച്ച് വിദ്വേഷം വളർത്തുന്നത് ഒഴിവാക്കി സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കണമെന്ന് യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ആവശ്യപ്പെട്ടു.

ഹീന കൃത്യത്തിനു തീവ്ര വലതുപക്ഷക്കാരനെ അനുവദിച്ച സ്വീഡിഷ് അധികാരികളുടെ നടപടിയിൽ സൗദി അറേബ്യ ശക്തമായി വിയോജിച്ചു. കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും സംഭവത്തെ ശക്തമായി അപലപിച്ചു. മുസ്ലിം വേൾഡ് ലീഗ്, ഒഐസിസി, ജിസിസി എന്നിവയും പ്രതിഷേധം രേഖപ്പെടുത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP