Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഡലിന്റെ പരാതിയിൽ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; ജയിലിലായേക്കും; മുൻകൂർ ജാമ്യം തേടി രാഖി സാവന്ത് ഹൈക്കോടതിയിൽ

മോഡലിന്റെ പരാതിയിൽ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; ജയിലിലായേക്കും; മുൻകൂർ ജാമ്യം തേടി രാഖി സാവന്ത് ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ആക്ഷേപകരമായ വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന മോഡലിന്റെ പരാതിയിൽ അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യം തേടി രാഖി സാവന്ത് ഹൈക്കോടതിയിൽ. വനിതാ മോഡലിന്റെ ആക്ഷേപകരമായ വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നതാണ് രാഖി സാവന്തിനെതിരായ ആരോപണം.

മോഡലിന്റെ പരാതിയെ തുടർന്നാണ് താരത്തിനെതിരെ കേസെടുത്തിരുന്നു. നേരത്തെ രാഖിയെ മുംബൈ പൊലീസ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അന്ന് മണിക്കൂറുകളോളം ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രാഖി അറസ്റ്റിലായി എന്ന വിവരങ്ങൾ തുടർന്ന് പുറത്തുവന്നിരുന്നു.

എന്നാൽ പിന്നീട് ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചതോടെയാണ് രാഖി സാവന്ത് ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ നടിയുടെ അറസ്റ്റുണ്ടാകും എന്നാണ് വിവരം.

സിനിമ നടി കൂടിയായ പ്രശസ്ത മോഡലാണ് രഖിക്കെതിരെ രംഗത്ത് എത്തിയത്. മുംബൈ അംബോലി പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയത്. ഈ സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് ജനുവരി 19ന് രാഖിയെ ചോദ്യം ചെയ്തത്. നേരത്തെ പരാതിക്കാരിയായ മോഡൽ രാഖിക്കെതിരെ പൊലീസ് ഫയർ ചെയ്ത എഫ്‌ഐആറിന്റെ കോപ്പി സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു. ഭർത്താവ് ആദിൽ ഖാനുമായി ചേർന്ന് ആരംഭിക്കുന്ന ഡാൻസ് അക്കാദമി തുടങ്ങാനിരിക്കേയാണ് രാഖി കേസിൽ കുടുങ്ങിയത്.

അതേ സമയം 2022 മെയ് 29നാണ് നടി രാഖി മൈസൂരിലെ ബിസിനസുകാരനായ ആദിൽ ഖാൻ ദുറാനിയെ വിവാഹം ചെയ്തത്. എന്നാൽ ഈ മാസം മാത്രമാണ് രണ്ടുപേരും വിവാഹിതയാണെന്ന കാര്യം രാഖി വെളിപ്പെടുത്തിയത്. ആദിലിന്റെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ല എന്നും, ആദിൽ വിവാഹക്കാര്യം സമ്മതിച്ചു തരാൻ തയാറല്ല എന്നുമാണ് രാഖി വെളിപ്പെടുത്തിയത്. എന്നാൽ ആദിൽ പിന്നീട് വിവാഹ വാർത്ത സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP