Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വീട്ടിൽ അതിക്രമിച്ചു കയറി, മർദിച്ചു'; നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യയ്ക്കെതിരെ കേസ്; നടപടി നടന്റെ മാതാവിന്റെ പരാതിയിൽ

'വീട്ടിൽ അതിക്രമിച്ചു കയറി, മർദിച്ചു'; നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യയ്ക്കെതിരെ കേസ്; നടപടി നടന്റെ മാതാവിന്റെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചെന്ന പരാതിയിൽ, നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ സൈനബയ്ക്കെതിരെ പൊലീസ് കേസെടുത്തു. നടന്റെ മാതാവ് മെഹറുന്നിസ സിദ്ദിഖി നൽകിയ പരാതിയിലാണ് കേസ്.

വീട്ടിൽ അതിക്രമിച്ചു കയറിയ സൈനബ താനുമായി വാക്കുതർക്കമുണ്ടാക്കുകയും മർദിക്കുകയുമായിരുന്നെന്ന് മെഹറുന്നിസ പരാതിയിൽ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് സൈനബയെ ചോദ്യം ചെയ്തെന്ന് പൊലീസ് അറിയിച്ചു.

ഐപിസി 452, 323 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് മുംബൈ വെർസോവ പൊലീസ് പറഞ്ഞു. നവാസുദ്ദീൻ സിദ്ദിഖിയും ഭാര്യയും അമ്മയും ഉൾപ്പെട്ട സ്വത്തു തർക്കം നിലവിലുണ്ട്. ഇതിന്റെ തുടർച്ചയാണോ ഇപ്പോഴത്തെ പരാതിയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിനു ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കൂ എന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP