Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വയോധിക വണ്ടിയിടിച്ചു മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പ് അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി

വയോധിക വണ്ടിയിടിച്ചു മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പ് അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ

പാലാ: പൊതുമരാമത്ത് വകുപ്പിന്റെ ഗുരുതരമായ അനാസ്ഥമൂലം നഗരമധ്യത്തിൽ വയോധിക വാഹനം ഇടിച്ചു മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരുണാപുരത്ത് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരമധ്യത്തിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ മാഞ്ഞുപോയ സീബ്രാലൈൻ തെളിച്ചിരുന്നെങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നില്ലെന്നു സമരക്കാർ ചൂണ്ടിക്കാട്ടി. ഇവിടെ ഉൾപ്പെടെ സീബ്രാലൈൻ മാഞ്ഞതു തെളിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ജൂലൈ 26 - ന് പൊതുമരാമത്ത് വകുപ്പിന് യുണൈറ്റഡ് മർച്ചന്റ് ചേംബർ നിവേദനം നൽകി അപകടാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടി സ്വീകരിക്കാത്തത് ഗുരുതരമായ അനാസ്ഥയാണ്.

കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും നഗരത്തിലെ മാഞ്ഞ സീബ്രാലൈനുകൾ ഉടനടി പുനഃസ്ഥാപിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധസമരം യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ജില്ലാ പ്രസിഡന്റ് വി സി പ്രിൻസ് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പാലാ യൂണിറ്റ് പ്രസിഡന്റ് സജി വട്ടക്കനാലിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരത്തിൽ സംസ്ഥാന വൈസ്പ്രസിഡന്റ് വി എ ജോസ് ഉഴുന്നാലിൽ, സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാങ്കൽ, എബി ജെ ജോസ്, ജോമി സന്ധ്യാ ബേക്കേഴ്‌സ്, സിബി റീജൻസി, വിനോദ് സെറാ, ജോണി പന്തപ്ലാക്കൽ, ജോമോൻ ഓടക്കൽ, ജോഷി കുന്നേൽ, എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP