Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് വർഷമായി ജോലിയില്ല; എയർ ഹോസ്റ്റസ് ഫ്‌ളാറ്റിൽ നിന്നും ചാടി ജീവനൊടുക്കി

രണ്ട് വർഷമായി ജോലിയില്ല; എയർ ഹോസ്റ്റസ് ഫ്‌ളാറ്റിൽ നിന്നും ചാടി ജീവനൊടുക്കി

സ്വന്തം ലേഖകൻ

കൊൽക്കത്ത: ജോലി ലഭിക്കാത്ത വിഷമത്തിൽ എയർ ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. കൊൽക്കത്തയിലാണ് സംഭവം. 27കാരിയായ ദേബോപ്രിയ ബിശ്വാസാണ് നാലാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത്. കൊൽക്കത്തയിലെ പ്രഗതി മൈതാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ മെട്രോപൊളിറ്റൻ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ളാറ്റിലാണ് ഇവർ താമസിച്ചിരുന്നത്.

സഹോദരിയുടെ ഫ്‌ളാറ്റിൽ നിന്നുമാണ് ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ദേബോപ്രിയ താഴേക്ക് ചാടിയത്.കെട്ടിടത്തിന് മുന്നിലെ റോഡിലേക്കാണ് ദേബോപ്രിയ വീണത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ എസ്എസ്‌കെഎം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് വർഷമായി ജോലി ഇല്ലാത്ത വിഷമത്തിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി യുവതി വിഷാദവും മാനസിക പ്രശ്‌നങ്ങളും അനുഭവിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് വെളിപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP