Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുൻകാമുകിയുമായി ചേർന്ന് ക്ലാർക്ക് പറ്റിച്ചെന്ന് ഇപ്പോഴത്തെ കാമുകി; പൊതുസ്ഥലത്ത് നിന്ന് പരസ്യമായി വഴക്കടിച്ച് മൈക്കൽ ക്ലാർക്കും കാമുകിയും: ക്ലാർക്കിന്റെ മുഖത്ത് പലവട്ടം അടിച്ച് ജെയ്ഡ്

മുൻകാമുകിയുമായി ചേർന്ന് ക്ലാർക്ക് പറ്റിച്ചെന്ന് ഇപ്പോഴത്തെ കാമുകി; പൊതുസ്ഥലത്ത് നിന്ന് പരസ്യമായി വഴക്കടിച്ച് മൈക്കൽ ക്ലാർക്കും കാമുകിയും: ക്ലാർക്കിന്റെ മുഖത്ത് പലവട്ടം അടിച്ച് ജെയ്ഡ്

സ്വന്തം ലേഖകൻ

സിഡ്‌നി: പരസ്യമായി പൊതുസ്ഥലത്ത് നിന്നു കലഹിച്ച് ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കും പങ്കാളി ജെയ്ഡ് യാൻബ്രോയും. മുൻകാമുകിയുമായി ചേർന്ന് ക്ലാർക്ക് പറ്റിച്ചെന്നാണ ഇപ്പോഴത്തെ കാമുകിയായ ജെയ്ഡ് ആരോപിക്കുന്നത്. ജെയ്ഡ് പലവട്ടം ക്ലാർക്കിന്റെ മുഖത്ത് അടിച്ചതോടെ വിവാദത്തിലായിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുൻനായകൻ. ഒരു ഓസ്‌ട്രേലിയൻ മാധ്യമമാണ് മൈക്കൽ ക്ലാർക്ക് കാമുകിയോട് പരസ്യമായി കലഹിച്ച കാര്യം റിപ്പോർട്ട് ചെയ്തത്.

മുൻകാമുകി പിപ് എഡ്‌വാർഡിനൊപ്പം ചേർന്ന് ക്ലാർക്ക് പറ്റിച്ചെന്ന് ആരോപിച്ചായിരുന്നു ജെയ്ഡിന്റെ അപ്രതീക്ഷ ആക്രമണം. ഓസ്‌ട്രേലിയയിലെ ക്യൂൻസ്‌ലാൻഡിൽവച്ച് താരത്തെ അടിച്ചതായും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെയ്ഡിന്റെ സഹോദരി ജാസ്മിന്റെ കൂട്ടുകാരനും ടിവി അവതാരകനുമായ കാൾ സ്റ്റെഫാനോവിച് ഇരുവരെയും ശാന്തനാക്കാൻ ശ്രമിച്ചതായും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്.

ക്ലാർക്കിന്റെ ഇന്ത്യാ സന്ദർശനത്തിൽ പിപ്പിനെ ക്ഷണിച്ചതായാണ് ജെയ്ഡ് ആരോപിക്കുന്നത്. ഇന്ത്യയിലേക്ക് തനിക്കൊപ്പം വരാൻ പിപ് എഡ്‌വാർഡിനെ ക്ലാർക്ക് ക്ഷണിച്ച സന്ദേശങ്ങളും ജെയ്ഡ് താരത്തിന് മുൻപിൽ കാണിക്കുന്നുണ്ട്. ആരോപണങ്ങൾ നിഷേധിച്ച ക്ലാർക്കിന്റെ മുഖത്ത് ജെയ്ഡ് പല വട്ടം അടിച്ചു.

സംഭവം വിവാദമായതിനു പിന്നാലെ ക്ലാർക്കുമായുള്ള സ്‌പോൺസർഷിപ്പ് ഡീലിൽ നിന്ന് പലരും പിന്മാറിയതായാണ് വിവരം. ഇതിനിടെ ബോർഡർഗാവസ്‌കർ ട്രോഫിയിലെ കമന്ററി പാനലിൽ നിന്നും ക്ലാർക്കിനെ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

ബിസിസിഐയ്ക്കും സ്റ്റാർ സ്‌പോർട്‌സിനുമാണ് കമന്ററി പാനലിനെ തീരുമാനിക്കാനുള്ള അധികാരം. സംഭവത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മുൻ നായകന് എതിരായ ആരോപണങ്ങളിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം തുടങ്ങിയതായാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP