Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുൻ കാമുകിയുമായി രഹസ്യബന്ധം; മൈക്കൽ ക്ലാർക്കിന് നിലവിലെ കാമുകിയുടെ മർദ്ദനം; ആരോപണം നിഷേധിച്ച ക്ലാർക്കിനെ ജേഡ് യാർബോയുടെ മെസേജുകൾ അടക്കമുള്ള തെളിവുകൾ നിരത്തിയതോടെ

മുൻ കാമുകിയുമായി രഹസ്യബന്ധം; മൈക്കൽ ക്ലാർക്കിന് നിലവിലെ കാമുകിയുടെ മർദ്ദനം; ആരോപണം നിഷേധിച്ച ക്ലാർക്കിനെ ജേഡ് യാർബോയുടെ മെസേജുകൾ അടക്കമുള്ള തെളിവുകൾ നിരത്തിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

സിഡ്നി: മുൻ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നു ആരോപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ നായകൻ മൈക്കൽ ക്ലാർക്കിന് കാമുകി ജേഡ് യാർബോയുടെ വക മർദ്ദനം. ഈ മാസം 10ന് ആണ് സംഭവം.നൂസാ കാർ പാർക്കിൽവെച്ച് നടന്ന വാക്പോര് ഒടുവിൽ കയ്യാങ്കളിയിൽ എത്തുകയായിരുന്നു.

മുൻ കാമുകിയായ പിപ് എഡ്വേർഡ്സുമായി മൈക്കൽ ക്ലാർക്ക് ഇപ്പോഴും രഹസ്യബന്ധം തുടരുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും കലഹിച്ചത്. ആരോപണം ആദ്യം നിഷേധിച്ച ക്ലാർക്കിന് മുമ്പിൽ ജേഡ് മെസേജുകൾ അടക്കമുള്ള തെളിവുകൾ നിരത്തിയതോടെയാണ് വാക്പോര് അടിയിലേക്ക് തിരിഞ്ഞത്.

പ്രകോപിതയായ ജേഡ് നിരവധി തവണ ക്ലാർക്കിന്റെ മുഖത്തടിച്ചു.സംഭവത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.വഴക്കിനും തുടർന്നുള്ള കയ്യാങ്കളിക്കും പിന്നാലെ കാലിൽ പരിക്കേറ്റ് മുടന്തി നടക്കുന്ന ക്ലാർക്കിനെയും പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.ടുഡേ ഷോ ഹോസ്റ്റ് കാൾ സ്റ്റെഫാനോവിച്ചും ജേഡിന്റെ സഹോദരി ജാസ്മിനും ഈ സമയം ജേഡ് യാർബോക്കിന് ഒപ്പമുണ്ടായിരുന്നു.

സംഭവത്തിൽ മൈക്കൽ ക്ലാർക്ക് പിന്നീട് മാപ്പു പറഞ്ഞു. ഇത്തരമൊരു സംഭവം ഒരു പൊതുസ്ഥലത്ത് വെച്ച് ഉണ്ടാവാൻ പാടില്ലായിരുന്നുവെന്നും സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും ക്ലാർക്ക് പറഞ്ഞു.സംഭവത്തെ തുടർന്ന് തകർന്നുപോയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ക്ലാർക്ക് പറഞ്ഞു. ഓസ്ട്രേലിയക്ക് 2015ല ഏകദിന ലോകകപ്പ് നേടിക്കൊടുത്ത വിജയ നായകനാണ് മൈക്കൽ ക്ലാർക്ക്. ക്ലാർക്ക് ക്രിക്കറ്റ് കമന്ററിയിലും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP