Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് ഇല്ലാത്ത കേസ് എന്റെ തലയിൽ കെട്ടിവച്ചു; സാർ ഇത് എന്റെ മരണമൊഴിയായി കണക്കാക്കണം; പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞ് ജീവനൊടുക്കി വെങ്ങാനൂർ സ്വദേശി; അമൽജിത്തിന്റെ ആത്മഹത്യ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച്; തൊടുപുഴ സി ഐയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും മൊഴി

പൊലീസ് ഇല്ലാത്ത കേസ് എന്റെ തലയിൽ കെട്ടിവച്ചു; സാർ ഇത് എന്റെ മരണമൊഴിയായി കണക്കാക്കണം; പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞ് ജീവനൊടുക്കി വെങ്ങാനൂർ സ്വദേശി; അമൽജിത്തിന്റെ ആത്മഹത്യ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച്; തൊടുപുഴ സി ഐയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും മൊഴി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:പൊലീസിനെ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്താണ് ആണ് മരിച്ചത്. 28 വയസായിരുന്നു.കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും യുവാവ് പൊലീസിനെ അറിയിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ആത്മഹത്യയ്ക്ക് മുമ്പ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടറാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങളിൽ പൊലീസ് തന്നെ മാത്രം പ്രതിയാക്കിയെന്നായിരുന്നു ഇയാളുടെ ആരോപണം.ചെയ്യാത്ത കുറ്റത്തിന് താൻ 49 ദിവസം ജയിൽ വാസം അനുഭവിച്ചെന്നും പൊലീസ് കാരണം 17 ദിവസം മാനസിക രോഗാശുപത്രിയിൽ കഴിഞ്ഞെന്നും യുവാവ് പറയുന്നു.

താൻ മരിച്ചുപ്പോയാലും കുറ്റക്കാർക്കെതിരെ നിയമ നടപടി എടുക്കണമെന്നും യുവാവ് പറയുന്നുണ്ട്. കൺട്രോൾ റൂമിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തന്റെ ജീവിതം നശിപ്പിച്ച ശേഷം തനിക്ക് എതിരെ കള്ള കേസ് എടുത്ത സർക്കിൾ ഇൻസ്‌പെക്ടറും പരാതികാരനും സുഖമായി ജീവിക്കുന്നുവെന്നും യുവാവ് ആരോപിച്ചു. അമൽജിത്ത് ഫോൺ വിളിച്ചതിന് പിന്നാലെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം വിഴിഞ്ഞം പൊലീസിന് കൈമാറിയെങ്കിലും ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല.

പൊലീസ് സംഘം വെങ്ങാനൂർ മേഖലയിലെത്തി യുവാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പൊലീസുമായി സംസാരിച്ച 8 മിനിറ്റ് വരുന്ന ഫോൺ റെക്കോർഡിങ് ഇയാൾ സുഹൃത്തുക്കൾക്ക് അയച്ച് നൽകി.

പൊലീസിനെ വിളിച്ച ഫോൺകോളിൽ യുവാവ് പറഞ്ഞത്;

യുവാവ്: എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോൾ ആണ്. സാറേ എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. പക്ഷെ പൊലീസ് എന്റെ ജീവിതത്തിൽ ഇല്ലാത്ത കേസ് എന്റെ തലയിൽ കെട്ടിവച്ചു.

പൊലീസ്: ഏത് സ്റ്റേഷനിലാണ് സംഭവം

യുവാവ്: തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് എന്റെ പേരിൽ കേസ് എടുത്തത്. എന്റെ ഭാര്യ ഗർഭിണിയായപ്പോൾ അവളെ ചവിട്ടിക്കൊല്ലാൻ നോക്കിയ ആളിനെ ഞാൻ എതിർത്തുമാറ്റി. അതിൽ എന്റെ പേരിൽ മാത്രം കേസ് എടുത്തു. സാർ ഇത് എന്റെ മരണമൊഴിയായി കണക്കാക്കണം

പൊലീസ്: എന്താണ് ഇപ്പോൾ അങ്ങനെ സംഭവിക്കേണ്ട കാര്യം

എന്റെ രണ്ടാമത്തെ ഭാര്യ ആദ്യം ഒരു കല്യാണം കഴിച്ചിരുന്നു. ആദ്യഭാര്യയിൽ രണ്ടു കുഞ്ഞുങ്ങളും രണ്ടാമത്തെ ഭാര്യയിൽ ഒരു കുഞ്ഞുമുണ്ട്. രണ്ടാമത്തെ ഭാര്യയുടെ ആദ്യഹസ്ബെന്റ് എന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചു.

പൊലീസ്: നിങ്ങൾ മരിക്കാനുള്ള കാരണമെന്താണ്

യുവാവ്: പൊലീസ് പക്ഷപാതപരമായി കേസ് എടുത്തതുകൊണ്ടാണ്.

പൊലീസ്: അതിന് മറ്റുമാർഗങ്ങളില്ലേ എന്ന് ചോദിച്ചപ്പോൾ അതിനെതിരെ നടപടിയെടുക്കാനുള്ള സംവിധാനമുണ്ട്. നിങ്ങൾ അവർക്കെതിരെ പരാതി നൽകണം.

യുവാവ്: സാർ, ഞാൻ നാൽപ്പത്തിയൊൻപത് ദിവസം ജയിലിൽ കിടന്നു. 17 ദിവസം എന്നെ മെന്റൽ ആശുപത്രിയിലാക്കി. നഷ്ടപ്പെട്ടുപോയ എന്റെ ഇമാജിനേഷൻ തിരിച്ചുകിട്ടുമോ?. സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്ക് എന്റെ മൂന്ന് മക്കൾക്ക്. അവർക്ക് ആവശ്യമുള്ള പഠിപ്പിനും ഭക്ഷണത്തിനുമുള്ള കാര്യം ചെയ്യണം. ഈ ഫോൺ കോൾ കഴിഞ്ഞാൽ ഞാൻ മരിക്കും.

പൊലീസ്: നിങ്ങൾ മരിച്ച് കഴിഞ്ഞാൽ നിങ്ങളുടെ മക്കളെ ആര് നോക്കും?

എന്റെ സർക്കാർ നോക്കും. ശരി സാർ നിങ്ങളെ ദൈവം അനുഗ്രഹിക്കും.

ഒടുവിൽ പൊലീസ് വീട് കണ്ടുപിടിച്ചപ്പോഴേക്കും യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു. തനിക്ക് പരാതികളുമായി മുന്നോട്ട് പോകാൻ സാമ്പത്തിക ശേഷി ഇല്ലെന്നും താൻ മരിച്ച് കഴിഞ്ഞാൽ തന്റെ മൂന്ന് മക്കളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും അവരുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ സർക്കാർ നോക്കണമെന്നും അറിയിച്ചാണ് യുവാവ് ഫോൺ കട്ട് ചെയ്തത്.വിഴിഞ്ഞം പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റും.സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP