Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശൈലജ ടീച്ചറെ ഉയർത്തി പിടിച്ച് വിവാദം കത്തിച്ചു; കെസിയെ ഒഴിവാക്കിയതിലും സുധാകരന് അതൃപ്തി; പിന്നാലെ ബഹിഷ്‌കരണം പ്രഖ്യാപിച്ച് ചെന്നിത്തലയും കൊടിക്കുന്നിലും; ആലപ്പുഴയിലെ യഥാർത്ഥ പ്രതിപക്ഷമാകാൻ സഖാവ് സുധാകരൻ എത്തുന്നു; സിപിഎമ്മിന് തലവേദനയായി മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം

ശൈലജ ടീച്ചറെ ഉയർത്തി പിടിച്ച് വിവാദം കത്തിച്ചു; കെസിയെ ഒഴിവാക്കിയതിലും സുധാകരന് അതൃപ്തി; പിന്നാലെ ബഹിഷ്‌കരണം പ്രഖ്യാപിച്ച് ചെന്നിത്തലയും കൊടിക്കുന്നിലും; ആലപ്പുഴയിലെ യഥാർത്ഥ പ്രതിപക്ഷമാകാൻ സഖാവ് സുധാകരൻ എത്തുന്നു; സിപിഎമ്മിന് തലവേദനയായി മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ മന്ത്രി ജി. സുധാകരൻ എത്തിയതിന് പിന്നാലെ വിവാദത്തിന് പുതിയ തലം നൽകി രമേശ് ചെന്നിത്തലയും. കെട്ടിടത്തിന്റെ ചരിത്രവും വർത്തമാനവും പറഞ്ഞുള്ള ഫേസ്‌ബുക്ക് കുറിപ്പിലാണ് സുധാകരൻ തന്നെ ക്ഷണിക്കാത്തതിലുള്ള നീരസം പ്രകടമാക്കിയത്. 173.18 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിക്കുന്നത്.

കെട്ടിടത്തിന്റെ നിർമ്മാണപ്രവൃത്തി ആരംഭിച്ച കാലത്ത് പൊതുമരാമത്ത് മന്ത്രിയും മറ്റു സമയങ്ങളിൽ എംഎ‍ൽഎ.യുമായ തന്നെ ക്ഷണിച്ചില്ലെന്ന് സുധാകരൻ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. ആദ്യാവസാനംവരെ ഇതിനായി മുന്നിൽ നിന്ന തന്നെ ഓർത്തില്ലെങ്കിലും ഷൈലജയെ ഉൾപ്പെടുത്താമായിരുന്നെന്ന് സുധാകരൻ പറഞ്ഞു. ഈ വിവാദം കത്തി പടരുമ്പോഴാണ് രമേശ് ചെന്നിത്തലയും പ്രതികരണവുമായി എത്തുന്നത്. സുധാകരനേയും കെസി വേണുഗോപാലിനേയും ക്ഷണിക്കാത്ത സാഹചര്യത്തിൽ താനും പങ്കെടുക്കില്ലെന്ന് ചെന്നിത്തല പറയുന്നു.

ചടങ്ങിൽ നിന്ന് രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും പിന്മാറി. ഉദ്ഘാടന പരിപാടിയിൽ കെ സി വേണുഗോപാലിനെയും ജി സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്‌കരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ഇവർ രണ്ട് പേരെയുമാണ് ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. കെ സി വേണുഗോപാലിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജി സുധാകരൻ പ്രതിഷേധം വ്യക്തമാക്കിയത്. നിർമ്മാണത്തിനായി ആദ്യാവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് ജി സുധാകരൻ ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

സിപിഎമ്മിൽ നിന്ന് വലിയ അവഗണനയാണ് സുധാകരൻ നേരിടുന്നത്. പാർട്ടിയിൽ നിന്നും എല്ലാ അർത്ഥത്തിലും ഒഴിവാക്കപ്പെട്ടു. പരസ്യ പ്രതികരണം ഒഴിവാക്കിയായിരുന്നു സുധാകരൻ മുമ്പോട്ട് പോയത്. എന്നാൽ ഇയിടെ പാർട്ടിക്കെതിരെ ഒളിയമ്പുമായി എത്തി. ലഹരിക്കെതിരെ പ്രസംഗിക്കുകയും അവർ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് മുന്മന്ത്രി ജി. സുധാകരൻ. രാഷ്ട്രീയം കലയും സംസ്‌കാരവും ചേർന്നതാണ്. എന്നാൽ അതിപ്പോൾ ദുഷിച്ചുപോയെന്നും ജി. സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു. ആലപ്പുഴയിൽ സിപിഎം. നേതാക്കൾ ഉൾപ്പെട്ട നിരോധിത പുകയില ഉത്പന്നക്കടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മെഡിക്കൽ കോളേജിലും വിമർശനം. ജനപ്രിയരായ തന്നേയും ശൈലജ ടീച്ചറിനേയും ഒഴിവാക്കുന്നുവെന്ന് പറയുന്നതിലൂടെ സിപിഎമ്മിലെ അസംതൃപ്തരെ അടുപ്പിക്കാനാണ് സുധാകര ശ്രമം.

തന്നെ ആലപ്പുഴയിൽ ഒതുക്കിയവരാണ് മെഡിക്കൽ കോളേജിലേയും അവഗണനയ്ക്ക് പിന്നിലെന്ന് സുധാകരൻ കരുതുന്നുണ്ട്. മയക്കു മരുന്നിൽ സിപിഎമ്മിന് വലിയ തലവേദനയാകും ഇനിയുള്ള സുധാകര ഇടപെടൽ എന്നും സൂചനയുണ്ട്. 'അഴിമതിക്കെതിരേ ഘോരഘോരം പ്രസംഗിച്ചാൽ പോരാ. അഴിമതി കാണിക്കാതിരിക്കുകയും കാണിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും ഭരണഘടനാപരമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് ശിക്ഷകൊടുക്കുകയും വേണം. ലഹരിയ്‌ക്കെതിരായി പ്രസംഗിക്കുകയും ലഹരിവസ്തുക്കൾ വിൽക്കുകയും ചെയ്യുന്നത് തമാശയായി മാറിയിരിക്കുകയാണ്', സുധാകരൻ പറഞ്ഞിരുന്നു. നേരത്തെ കരുനാഗപ്പള്ളിയിൽ സിപിഎം. ഏരിയാ കമ്മിറ്റി അംഗം എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് വൻതോതിൽ പുകയില ഉത്പന്നങ്ങൾ പിടിച്ചിരുന്നു. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ലഹരിയുമായി പിടിയിലായ പ്രധാന പ്രതി ഇജാസ് ഇഖ്ബാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു.

സുധാകരന്റെ കുറിപ്പ് ഇങ്ങനെ

'...ഇതിനായി പ്രവർത്തിച്ച ചിലരെ പരിപാടിയിൽ നിന്നും ഒഴിവാക്കി (കെ.സി.വേണുഗോപാൽ) എന്ന് മാധ്യമങ്ങൾ പരാതിപ്പെടുന്നു. ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ഷൈലജ ടീച്ചറേയും ഉൾപ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നിൽ നിന്ന എന്നെ ഓർക്കാതിരുന്നതിൽ എനിക്ക് പരിഭവമില്ല. ജനോപകാരമായ, പൊതു സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതിനുള്ള ചാരിതാർഥ്യമാണുള്ളത്. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടർച്ചയാണ്, പുരോഗമനമാണ്. ഒശേെീൃ്യ ശ െുൃീഴൃല ൈഅതാണ് ആധുനിക ചരിത്ര മതം. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ ഞാൻ പറഞ്ഞിരുന്നു, വഴിയരികിൽ വെക്കുന്ന ഫ്ലെക്സുകളിലല്ല ജനഹൃദയങ്ങളിൽ രൂപപ്പെടുന്ന ഫ്ലെക്സുകളാണ് പ്രധാനം', സുധാകരൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP