Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചൈനീസ് ഭീഷണി നേരിടാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് ജപ്പാനും; ജപ്പാനിൽ നടക്കുന്നു 'വീർ ഗാർഡിയൻ 2023' സംയുക്ത വ്യോമാഭ്യാസം പുരോഗമിക്കുന്നു; ജപ്പാൻ ആകാശത്ത് പറന്നിറങ്ങി ഇന്ത്യൻ എയർഫോഴ്‌സിന്റെ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങൾ; ഏഷ്യൻ ശക്തികൾ ഒരുമിച്ചു കൈകോർക്കുമ്പോൾ അസ്വസ്ഥതയോടെ ചൈനയും

ചൈനീസ് ഭീഷണി നേരിടാൻ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് ജപ്പാനും; ജപ്പാനിൽ നടക്കുന്നു 'വീർ ഗാർഡിയൻ 2023' സംയുക്ത വ്യോമാഭ്യാസം പുരോഗമിക്കുന്നു; ജപ്പാൻ ആകാശത്ത് പറന്നിറങ്ങി ഇന്ത്യൻ എയർഫോഴ്‌സിന്റെ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങൾ; ഏഷ്യൻ ശക്തികൾ ഒരുമിച്ചു കൈകോർക്കുമ്പോൾ അസ്വസ്ഥതയോടെ ചൈനയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഏഷ്യൻ മേഖലിയിൽ ചൈനയുടെ അതിർത്തി ലംഘനങ്ങൾ തുടർക്കഥയാകുമ്പോൾ ഏഷ്യൻ കരുത്തരുമായി കൈകോർത്ത് ഇന്ത്യ. ഇന്ത്യൻ എയർഫോഴ്‌സും ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സും തമ്മിലുള്ള സംയുക്ത വ്യോമാഭ്യാസം പുരോഗമിക്കുയാണ്. ചൈനയുടെ ഭീഷണിയെ നേരിടാൻ വേണ്ടി ജപ്പാന് കൈകൊടുക്കുകയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും ചേർന്നുള്ള സംയുക്ത വ്യോമാഭ്യാസം 'വീർ ഗാർഡിയൻ 2023' ജപ്പാനിൽ പുരോഗമിക്കയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് അഭ്യാസം സംഘടിപ്പിച്ചത്.

അഭ്യാസത്തിൽ പങ്കെടുക്കാൻ വ്യോമസേനയുടെ 150 അംഗ സംഘം ജപ്പാനിൽ എത്തിയിരുന്നു. ഒരാഴ്‌ച്ചയായ മേഖലയിലെ വ്യോമാഭ്യാസം പുരോഗമിക്കയാണ്. ഇന്ത്യൻ യുദ്ധവിമാനങ്ങൾ ജപ്പാൻ ആകാശത്ത് പറന്നെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റ്, സ്‌ക്വാഡ്രൺ ലീഡർ അവ്നി ചതുർവേദി, വ്യോമാഭ്യാസത്തിൽ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നടക്കുന്ന ഒരു അന്താരാഷ്ട്ര യുദ്ധ പരിശീലനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ എയർഫോഴ്സിലെ ആദ്യത്തെ വനിതാ ഓഫീസറും കൂടിയാണ് അവ്നി ചതുർവേദി.

2018ൽ തന്റെ 24-ാം വയസിലായിരുന്നു അവനി ഈ നേട്ടം സ്വന്തമാക്കിയത്. വ്യോമസേനയിലെ സുഖോയ്-30എംകെഐ സ്‌ക്വാഡ്രണിനാണ് അവനി ചതുർവേദി നേതൃത്വം നൽകുന്നത്.അത്യാധുനിക ഏവിയോണിക്സിന്റെയും ഉയർന്ന കാലിബർ ആയുധങ്ങളുടെയും സവിശേഷമായ സമന്വയമാണ് അവനി നേതൃത്വം നൽകുന്ന സുഖോയ്-30എംകെഐ ഫൈറ്റർ ഫ്‌ളൈറ്റെന്ന് സ്‌ക്വാഡ്രണിന്റെ തലവനായ ഗ്രൂപ്പ് ക്യാപ്റ്റൻ അർപിത് കാല വ്യക്തമാക്കി.

ജനുവരി 12 നാണ് സംയുക്ത വ്യോമാഭ്യാസത്തിന് തുടക്കമിട്ടത്. ആദ്യ ഘട്ടത്തിൽ മിലിറ്ററി തലത്തിലെ ഉദ്യോഗസ്ഥ പരിശീലനമാണ്. അതിന് ശേഷമായും എയർ ഡ്രിൽ നടക്കുക. ഈമാസം 26 വരെ ജപ്പാനിലെ ഹ്യാകുരി എയർ ബേസിലാണ് സംയുക്ത വ്യോമാഭ്യാസം നടക്കുക. ജപ്പാന്റെ എഫ്-2 എഫ് 5 യുദ്ധ വിമാനങ്ങളും ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളും വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എയർ ലിഫ്റ്റിങ്ങിനും മറ്റുമായി ഇന്ത്യ ഉപയോഗിക്കുന്ന സി 17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങളും അഭ്യാസത്തിൽ അണി നിരക്കും.

2022 സെപ്റ്റംബർ 8 ന് ടോക്കിയോയിൽ നടന്ന രണ്ടാമത്തെ വിദേശ, പ്രതിരോധ മന്ത്രിതല യോഗത്തിൽ ഉഭയകക്ഷി പ്രതിരോധ സഹകരണം വർധിപ്പിക്കാനും കൂടുതൽ സൈനികാഭ്യാസങ്ങളിൽ ഏർപ്പെടാനും ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വ്യോമ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ജനുവരി 12 മുതൽ 26 വരെ ജപ്പാനിലെ ഹ്യാകുരി എയർ ബേസിൽ വ്യോമാഭ്യാസം സംഘടിപ്പിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്‌പ്പായിരിക്കുംവ്യോമാഭ്യാസം. ചൈനയിൽ നിന്നുള്ള വെല്ലുവിളി മുന്നിൽകണ്ട് പ്രതിരോധ ബജറ്റ് വിഹിതം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കി സൈനിക ശേഷി വർദ്ധിപ്പിക്കുമെന്ന് ജപ്പാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പരിപാടിയും. സമുദ്രമേഖലയിൽ ഉൾപ്പെടെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ജപ്പാനും നേരത്തെ ധാരണയായിരുന്നു.

അതേസമയം ഇന്ത്യൻ - ജപ്പാൻ വ്യോമാഭ്യാസത്തെ ചൈനയും ആശങ്കയോടെയാണ് കാണുന്നത്. മേഖലയുടെ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഇരു രാജ്യങ്ങളും ബാധ്യസ്ഥരാണെന്നാണ് ചൈന പ്രസ്താവനയിൽ വ്യക്തമാക്കിയത്.ചൈനയെ ചൊടിപ്പിക്കുമ്പോഴും ഇരു രാജ്യങ്ങളും സൈനിക സഹകരണങ്ങൾ കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.

നാവിക സേനയുടെ ജിമെക്‌സ്, കരസേനയുടെ ധർമ ഗാർഡിയൻ എന്നീ അഭ്യാസ പ്രകടനങ്ങൾ ഇരുരാജ്യങ്ങളും സംയുക്തമായി നേരത്തെ നടത്തിയിരുന്നു. എന്നാൽ വ്യോമമേഖലയിൽ ഇരുവരും മാത്രമായി കൈകോർക്കുന്നത് ആദ്യമാണ്. ഇന്ത്യയും അമേരിക്കയും നടത്തുന്ന മലബാർ നാവിക അഭ്യാസ പരിപാടിയിൽ 2015 മുതൽ സ്ഥിരം പങ്കാളിയാണ് ജപ്പാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP