Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭക്ഷ്യവിഷബാധ രസകരമല്ല'; ചെറു വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്; രഞ്ജിനി ജോസിന്റെ കൂടെയുള്ള ചിത്രങ്ങളടക്കം പങ്കുവച്ച് താരം

'ഭക്ഷ്യവിഷബാധ രസകരമല്ല'; ചെറു വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത് രഞ്ജിനി ഹരിദാസ്; രഞ്ജിനി ജോസിന്റെ കൂടെയുള്ള ചിത്രങ്ങളടക്കം പങ്കുവച്ച് താരം

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: ജീവിതത്തിലെ വിശേഷങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. കുറച്ചു ദിവസങ്ങൾക്കു മുൻപ്, വീട്ടിലെ വളർത്തുനായ്ക്കളുടെ വഴക്കു തീർപ്പാക്കാൻ പോയ തന്റെ അമ്മയുടെ കൈ മുഴുവൻ മാന്തി മുറിച്ച വിവരം രഞ്ജിനി ഹരിദാസ് പോസ്റ്റ് ചെയ്തിരുന്നു.

ഒരു മൃഗസ്‌നേഹിയായ രഞ്ജിനി വീട്ടിൽ ഒട്ടേറെ വളർത്തുനായ്ക്കളെ ഓമനിച്ചു വളർത്തുന്നുണ്ട്. അതിനു ശേഷം ഇപ്പോൾ തന്റെ മറ്റൊരു അവസ്ഥ വിവരിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ വരികയാണ് രഞ്ജിനി

കേരളം മുഴുവൻ ഭക്ഷ്യവിഷബാധയുടെ വാർത്തകൾ കൊണ്ട് നിറയുമ്പോൾ, രഞ്ജിനിയുടെ പോസ്റ്റ് പ്രാധാന്യമർഹിക്കുന്നു. 'ഭക്ഷ്യവിഷബാധ രസകരമല്ല' എന്ന് ക്യാപ്ഷൻ ചെയ്ത ഒരു ചെറു വീഡിയോയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്ത് കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധ എന്ന് രഞ്ജിനി പറഞ്ഞിട്ടില്ല. പുറത്തുനിന്നുള്ള ഭക്ഷണമാണോ കാരണമെന്നും വ്യക്തമാക്കിയിട്ടില്ല



അന്ന് വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ അമ്മയ്ക്ക് മുറിവ് പറ്റിയെങ്കിലും പെട്ടെന്ന് തന്നെ സുഖപ്പെട്ടു എന്നും രഞ്ജിനിയുടെ പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയെന്ന് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ട ശേഷം രഞ്ജിനി വേറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്


കൂട്ടുകാരി രഞ്ജിനി ജോസിന്റെ കൂടെയുള്ള ചിത്രങ്ങളാണ് രഞ്ജിനി ഹരിദാസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് മുൻപ് പകർത്തിയ ഫോട്ടോകൾ അല്ലെങ്കിൽ രഞ്ജിനി പൂർണമായും സുഖമായി എന്ന് ഈ ചിത്രങ്ങൾ സൂചന നൽകുന്നു



അടുത്തിടെ അനുജൻ ശ്രീപ്രിയന്റെ വിവാഹം നടത്താൻ മുൻപന്തിയിൽ നിന്ന് ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ സഹോദരിയായി രഞ്ജിനി മാറിയിരുന്നു. കൊറിയോഗ്രാഫർ ബ്രീസ് ജോർജ് ആണ് ശ്രീപ്രിയന്റെ ഭാര്യ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP