Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷെരീഫ് മൂന്ന് കുട്ടികളുടെ അച്ഛൻ; സിന്ധുവിന രണ്ടു മക്കൾ; വിവാഹിതർ തമ്മിലുണ്ടായിരുന്നത് വർഷങ്ങളുടെ പ്രണയം; ഏഴാം തീയതി വീടുവിട്ടിറങ്ങി; ഗുരുവായൂരിലെ ലോഡ്ജിൽ അയൽവാസികളുടെ തൂങ്ങി മരണം; ഷെരീഫിന്റേയും സിന്ധുവിന്റേതും നിരാശയിലുള്ള ആത്മഹത്യ

ഷെരീഫ് മൂന്ന് കുട്ടികളുടെ അച്ഛൻ; സിന്ധുവിന രണ്ടു മക്കൾ; വിവാഹിതർ തമ്മിലുണ്ടായിരുന്നത് വർഷങ്ങളുടെ പ്രണയം; ഏഴാം തീയതി വീടുവിട്ടിറങ്ങി; ഗുരുവായൂരിലെ ലോഡ്ജിൽ അയൽവാസികളുടെ തൂങ്ങി മരണം; ഷെരീഫിന്റേയും സിന്ധുവിന്റേതും നിരാശയിലുള്ള ആത്മഹത്യ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അയൽവാസികളായ യുവതിയെയും യുവാവിനെയും ഗുരുവായൂരിൽ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് സ്വദേശികളായ 40കാരനായ മുഹമ്മദ് ഷെരീഫും അയൽവാസിയായ 36കാരി സിന്ധു എന്നിവരാണ് തൃശ്ശൂർ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .

12 ദിവസങ്ങൾക്ക് മുമ്പ് സിന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ രാജപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു .ജനുവരി ഏഴിനാണ് ഇരുവരും നാടുവിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷെരീഫ് വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമാണ്. സിന്ധു വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു .

കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ഇവർ ഗുരുവായൂരിലെ ലോഡ്ജിൽ മുറിയെടുത്തത് .പിറ്റേന്ന് ഉച്ചയായിട്ടും പുറത്തേക്ക് വരാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ ജനലിലൂടെ നോക്കിയപ്പോൾ ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാത്രി 9.30ഓടെയാണ് ഇരുവരും ദമ്പതികളെന്ന് കാണിച്ചാണ് ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ ഉച്ചക്ക് ഒരു മണിയായിട്ടും മുറി ഒഴിയാതായപ്പോൾ ജീവനക്കാർ എത്തി പരിശോധിച്ചു. എന്നാൽ മുൻവാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ലോഡ്ജിൽ നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ മുറിയുടെ പുറകു വശത്തെ ജനൽ വഴി നോക്കിയപ്പോഴാണ് രണ്ടു പേരേയും തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവർ നൽകിയ ഐ.ഡി കാർഡുകൾ വഴിയാണ് കാസർകോട് സ്വദേശികളെന്ന് തിരിച്ചറിഞ്ഞത്.

ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഗ്യാലക്‌സി ഇൻ ലോഡ്ജ് മുറിയിൽ ആണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് . കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു മുഹമ്മദ് ഷെരീഫ്. ആടകം പുലികുഴിയിലാണ് സിന്ധു താമസിച്ചിരുന്നത്. ഈ മാസം ഏഴിന് ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വർഷങ്ങളായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP