Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫലാഫിൽ ദുബായ്.. അൽ ഫാജർ.. എംആർഎ.. ഒബ്‌റോൺ മാൾ.. ബെസ്റ്റ് ബേക്കറ്.. കളമശ്ശേരിയിലെ സുനാമി ഇറച്ചി വാങ്ങിയത് 49 സ്ഥാപനങ്ങൾ; ഹോട്ടലുകളും ബേക്കറികളും മാളുകളും അഴുകിയ ഇറച്ചി വാങ്ങിയവരുടെ പട്ടികയിൽ; ബില്ലുകളിൽ പേരുള്ളവരുടെ ലിസ്റ്റ് പുറത്ത്; നഗരസഭാ ആരോഗ്യ വിഭാഗം ലിസ്റ്റ് പുറത്തുവിട്ടത് പ്രതിഷേധം ശക്തമായതിന് പിന്നാലെ

ഫലാഫിൽ ദുബായ്.. അൽ ഫാജർ.. എംആർഎ.. ഒബ്‌റോൺ മാൾ.. ബെസ്റ്റ് ബേക്കറ്.. കളമശ്ശേരിയിലെ സുനാമി ഇറച്ചി വാങ്ങിയത് 49 സ്ഥാപനങ്ങൾ; ഹോട്ടലുകളും ബേക്കറികളും മാളുകളും അഴുകിയ ഇറച്ചി വാങ്ങിയവരുടെ പട്ടികയിൽ; ബില്ലുകളിൽ പേരുള്ളവരുടെ ലിസ്റ്റ് പുറത്ത്; നഗരസഭാ ആരോഗ്യ വിഭാഗം ലിസ്റ്റ് പുറത്തുവിട്ടത് പ്രതിഷേധം ശക്തമായതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ഹൈക്കോടതി ഇടപെടലും പ്രതിഷേധവും ശക്തമായതോടയാണ് കളമശേരി ആരോഗ്യ വകുപ്പ് അധികൃതർ ലിസ്റ്റ് പുറത്തുവിട്ടത്. സുനാമി ഇറച്ചി കണ്ടെടുത്ത പ്രദേശത്തു നിന്നും പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്ന് പുറത്തുവിട്ട ലിസ്റ്റിൽ 49 സ്ഥാപനങ്ങലുടെ പേരാണ് ഉള്ളത്.

നേരത്തെ ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ പുറത്ത് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിന്റെയും ഡിലൈഎഫ്‌ഐയുടേയും പ്രതിഷേധത്തിന് പിന്നാലെ ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടു. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്.

ഫലാഫിൽ ദുബായ്.. അൽ ഫാജർ.. എംആർഎ.. ഒബ്‌റോൺ മാൾ.. ബെസ്റ്റ് ബേക്കറ്.. ഇങ്ങനെ നീളുന്നു ഹോട്ടലുകളുടെ പട്ടിക. അതേസമയം എന്നാൽ പട്ടിക അപൂർണമെന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നു. ചില ഹോട്ടലുകളെ പട്ടികയിൽ നിന്നും നഗരസഭ ഒഴിവാക്കിയെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. രണ്ട് ദിവസം മുമ്പ് നടത്തിയ പരിശോധനയിലാണ് 40 ഓളം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയതിന്റെതെന്ന് സംശയിക്കുന്ന രേഖകൾ കണ്ടെത്തിയത്.

എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് ഇറച്ചി നൽകിയ രസീതുകളാണ് പിടിച്ചെടുത്തത്. എന്നാൽ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ല. ഇത് ഹോട്ടലുകളെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ഉയർന്നു. ഇതോടെ ഔദ്യോഗികമായി സുനാമി ഇറച്ചി വാങ്ങിയെന്ന് സംശയിക്കുന്ന ഹോട്ടലുകളുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാറും, ഡിവൈഎഫ്‌ഐയും വലിയ പ്രതിഷേധം ആരംഭിച്ചു.എന്നാൽ അപ്പോഴും പേരുകൾ പുറത്തുവിടാൻ ഇപ്പോൾ സാധിക്കില്ലെന്ന നിലപാടിലായിരുന്നു നഗരസഭ.

ഈ കടകളിലേക്ക് പഴകിയ ഇറച്ചി നൽകിയോ എന്ന സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും നിലവിൽ ബില്ലുകൾ മാത്രമാണ് കണ്ടെത്തിയതെന്നുമായിരുന്നു നഗരസഭാ നിലപാട്. പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുകയും വിധം ബോധപൂർവ്വം പ്രവർത്തിച്ചു എന്നതടക്കം രണ്ട് വകുപ്പുകൾ ചേർത്താണ് ജുനൈസിനെതിരെ കളമശ്ശേരി പൊലീസ് കേസ് എടുത്തിട്ടുള്ളത്. നഗരസഭ സെക്രട്ടറി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷിക്കുന്നത് രണ്ട് പ്രധാന കാര്യങ്ങളാണ്.

ഒന്ന് ജുനൈസ് കൊച്ചിയിലേക്ക് അഴുകിയ ഇറച്ചി കൊണ്ടുവന്നത് എവിടെ നിന്ന് ആരൊക്കെ സഹായികളായി, രണ്ട് ജുനൈസിൽ നിന്ന് അഴുകിയ ഇറച്ചി വാങ്ങി ഷവർമ വിളമ്പിയവർ ആരൊക്കെ എന്നും. ജുനൈസിനെ കണ്ടെത്തി മൊഴി എടുത്താൽ മാത്രമാണ് ഇതിലേക്ക് അന്വേഷണം എത്തുക. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവിൽ ചേർത്തിട്ടുള്ളത്. എന്നാൽ അന്വേഷണ പുരോഗതി അനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്ന് കളമശ്ശേരി പൊലീസ് വ്യക്തമാക്കി.

ജുനൈസ് പഴകിയ ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും നഗരസഭ ലൈസൻസ് വാങ്ങാതെയാണെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇറച്ചി സൂക്ഷിച്ചതെന്നുമാണ് മറുപടി നൽകിയിട്ടുള്ളത്. കെൽസയുടെ അന്വേഷണം പൂർത്തിയായാൽ ഹൈക്കോടതി സംഭവത്തിൽ തുടർന്നടപടികളിലേക്ക് കടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP