Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അണ്ണാമലയെ തുറപ്പുചീട്ടാക്കി മുന്നോട്ടു പോകവേ ബിജെപിക്ക് തിരിച്ചടിയായി ഗവർണർ ആർ.എൻ.രവി ഉയർത്തിയ 'തമിഴകം' വിവാദം; തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റാൻ ശ്രമമെന്ന് ചൂണ്ടിക്കാട്ടി വികാരം ആളിക്കത്തിച്ച് ഡിഎംകെ; കേന്ദ്രസർക്കാറിനും തലവേദനയായതോടെ ഗവർണറെ തള്ളി ബിജെപിയും; പേര് 'തമിഴകം' എന്നാക്കി മാറ്റാൻ നിർദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് തടിയൂരി ഗവർണർ

അണ്ണാമലയെ തുറപ്പുചീട്ടാക്കി മുന്നോട്ടു പോകവേ ബിജെപിക്ക് തിരിച്ചടിയായി ഗവർണർ ആർ.എൻ.രവി ഉയർത്തിയ 'തമിഴകം' വിവാദം; തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കി മാറ്റാൻ ശ്രമമെന്ന് ചൂണ്ടിക്കാട്ടി വികാരം ആളിക്കത്തിച്ച് ഡിഎംകെ; കേന്ദ്രസർക്കാറിനും തലവേദനയായതോടെ ഗവർണറെ തള്ളി ബിജെപിയും; പേര് 'തമിഴകം' എന്നാക്കി മാറ്റാൻ നിർദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് തടിയൂരി ഗവർണർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: അണ്ണാമലയെ തുറുപ്പുചീട്ടാക്കി മുന്നോട്ടു പോകുകയായിരുന്നു തമിഴ്‌നാട്ടിലെ ബിജെപി. എന്നാൽ, തമിഴ്‌നാട് ഗവർണർ നടത്തിയ തമിഴകം പരാമർശം ബിജെപിക്ക് തന്നെ തിരിച്ചടിയായി. ഇതോടെ ഗവർണറെ തള്ളി ബിജെപി രംഗത്തുവരികയും ചെയ്തിരുന്നു. ഇങ്ങനെ വിവാദം കൊഴിക്കവേ താൻ ഉന്നയിച്ച വാദങ്ങളിൽ നിന്നും പിന്നോട്ടുപോയി തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി രംഗത്തുവന്നു.

പുരാതന കാലത്ത് തമിഴ്‌നാട് എന്ന് ഉപയോഗിച്ചിരുന്നില്ല. കാശിയും തമിഴ്‌നാടും തമ്മിൽ സാംസ്‌കാരിക ബന്ധമുണ്ടായിരുന്ന കാലത്തു തമിഴ്‌നാട് ഉണ്ടായിരുന്നില്ല. ഈ സാംസ്‌കാരിക ബന്ധത്തെ പരാമർശിക്കുമ്പോൾ ഉചിതമായ പദം തമിഴകമെന്നും ഗവർണർ ആർ.എൻ. രവി പറഞ്ഞു. കാശി തമിഴ് സംഗമത്തിലെ സന്നദ്ധ പ്രവർത്തകരെ ആദരിക്കാൻ രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു ഗവർണറുടെ വിവാദ പരാമർശം.

താൻ പറഞ്ഞതിന്റെ അർഥം മനസിലാക്കാതെയാണ് വിവാദമുണ്ടായത്. പേര് മാറ്റാൻ നിർദേശിച്ചിട്ടില്ല. ഗവർണർ തമിഴ്‌നാട് എന്ന വാക്കിന് എതിരാണെന്നും തമിഴ്‌നാടിന്റെ പേരു മാറ്റാനുള്ള നിർദേശമാണെന്നുമുള്ള തരത്തിൽ പ്രചാരണമുണ്ടായെന്നും രാജ്ഭവൻ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.

കേന്ദ്രമന്ത്രി അമിത് ഷായെ സന്ദർശിക്കാനായി ഡൽഹിയിലേക്കു ഗവർണർ പോയതിനു പിന്നാലെയാണു വിശദീകരണക്കുറിപ്പ് ഇറങ്ങിയത്. തമിഴക പരാമർശത്തെ തമിഴ്‌നാട് ബിജെപിയും തള്ളിപ്പറഞ്ഞിരുന്നു. വിവാദം അനാവശ്യമായിരുന്നെന്ന് സംസ്ഥാന ബിജെപി. അധ്യക്ഷൻ കെ. അണ്ണാമലൈ അഭിപ്രായപ്പെട്ടിരുന്നു. ഈ വിവാദം രാഷ്ട്രീയവിഷയമായി ഡി.എം.കെ. ഏറ്റെടുക്കുകയും ബിജെപി.നേതൃത്വത്തിന് പ്രതിരോധത്തിലേക്ക് നീങ്ങേണ്ടിവരുകയും ചെയ്തതോടെയാണ് ഗവർണർ ആർ.എൻ. രവിയെ പാർട്ടി പ്രസിഡന്റ് തള്ളിപ്പറഞ്ഞത്.

തമിഴ്‌നാട് എന്നുപറയുമ്പോൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് വ്യതിരിക്തമായ അസ്തിത്വം ഈ പ്രദേശത്തിനുണ്ടെന്ന് തോന്നുമെന്നും തമിഴകം എന്നുവിളിക്കുന്നതാണ് ഉചിതമെന്നുമായിരുന്നു ഗവർണറുടെ പരാമർശം. ഇതിനുപിന്നാലെയാണ് നയപ്രഖ്യാപനപ്രസംഗത്തിൽനിന്ന് അദ്ദേഹം ചില ഭാഗങ്ങൾ ഒഴിവാക്കിയതും അതിനെതിരേ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയതും. പൊങ്കൽ ആഘോഷത്തിന് രാജ്ഭവൻ തയ്യാറാക്കിയ ക്ഷണക്കത്തിൽ തമിഴകം എന്നാണ് എഴുതിയിരുന്നത്. തമിഴ്‌നാടിന്റെ ഔദ്യോഗികമുദ്ര കത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്, തമിഴകം എന്നീ വാക്കുകൾ ഒരേ ആശയത്തെയാണ് പ്രതിനിധാനംചെയ്യുന്നതെന്ന് തമിഴ് ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിൽ അണ്ണാമലൈ പറഞ്ഞു. സംസ്ഥാനത്തിന്റെ പേരുമാറ്റണമെന്ന് ബിജെപി.ക്ക് അഭിപ്രായമില്ലെന്നും ഇത്തരം വിവാദങ്ങൾകൊണ്ട് ഒരു പ്രയോജനവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നെന്തിനാണ് ഗവർണർ ഇങ്ങനെയാരു ചർച്ച ഉയർത്തിക്കൊണ്ടുവന്നതെന്ന ചോദ്യത്തിന്, അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടതാവും എന്നതായിരുന്നു അണ്ണാമലൈയുടെ മറുപടി.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചില വിഘടനവാദശക്തികളെ ഉദ്ദേശിച്ചാവും ഗവർണർ ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു. ചില ഡി.എം.കെ. നേതാക്കൾ ഇപ്പോഴും വിഘടനവാദനിലപാട് പിന്തുടരുന്നുണ്ട്. പൊങ്കൽ ക്ഷണക്കത്തിൽ തമിഴകം എന്നുപ്രയോഗിച്ചതും മുദ്ര ഒഴിവാക്കിയതും ക്ലറിക്കൽ അബദ്ധമായിരിക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.

സംസ്ഥാനത്തിന്റെ പേര് തമിഴകം എന്നുമാറ്റുന്നതാണ് ഉചിതമെന്ന ഗവർണർ ആർ.എൻ. രവിയുടെ നിർദേശത്തോട് രൂക്ഷമായാണ് ഭരണകക്ഷിയായ ഡി.എം.കെ.യും സഖ്യകക്ഷികളും പ്രതികരിച്ചത്. ദ്രാവിഡരാഷ്ട്രീയത്തിന്റെയും തമിഴ് സംസ്‌കാരത്തിന്റെയും ശത്രുക്കളാണ് ബിജെപി.യെന്ന പ്രചാരണത്തിന് അവർ ആക്കംകൂട്ടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അണ്ണാമലൈയുടെ വിശദീകരണം.

പേരിൽ തൊട്ടാൽ പൊള്ളുമെന്നു മുൻപും പല കാണിച്ചു കൊടുത്ത ചരിത്രമുള്ള നാടാണു തമിഴ്‌നാട്. സംസ്ഥാനത്തിന് തമിഴകം എന്ന പേരാണു യോജിക്കുന്നതെന്ന ഗവർണർ ആർ.എൻ.രവിയുടെ പരാമർശം വിവാദമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. ദ്രാവിഡ പ്രത്യയശാസ്ത്രം വിഭാഗീയതയാണ് എന്നു വിശ്വസിക്കുന്ന ഗവർണർ തമിഴ്‌നാട് ദേശീയ മുഖ്യധാരയിൽ അകലുകയാണെന്നു വിശ്വസിക്കുന്നു.

'നാട്' എന്ന വാക്ക് ബിജെപി വാദിക്കുന്ന 'ഒരു രാഷ്ട്രം, ഒരു ഭാഷ' സിദ്ധാന്തത്തിൽ ഉറച്ചു വിശ്വസിക്കുന്ന അദ്ദേഹത്തെ അലോസരപ്പെടുത്തുന്നുമുണ്ട്. ദ്രാവിഡ മോഡൽ പോലുള്ള പദപ്രയോഗങ്ങളെ സാങ്കൽപികമെന്നും വ്യാജമെന്നുമാണു വിശേഷിപ്പിക്കുന്നതും. സിവിൽ സർവീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാർ നിർദേശങ്ങളാണ് അനുസരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പാണന്നാണ് വിലയിരുത്തൽ. ഇതോടെ 'ഗെറ്റ് ഔട്ട് രവി' ഹാഷ്ടാഗ് പ്രചാരണം കൂടുതൽ തീവ്രമായിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP