Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എണ്ണിതീർക്കാൻ കഴിയാത്ത അത്രത്തോളം നാണയങ്ങൾ; ഭണ്ഡാരം കെട്ടിടത്തിന്റെ മൂന്ന് ഭാഗത്ത് നാണയ മല; മകരവിളക്ക് കാലത്തെ കണക്ക് കൂടി എത്തുമ്പോൾ വരവ് പ്രതീക്ഷിച്ചതിലും ഇരട്ടിയാകും; 150 കോടി പ്രതീക്ഷിച്ചിടത്ത് കിട്ടുന്നത് 325 കോടിയിൽ അധികം; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 'ദാരിദ്ര്യം' തീരുന്നു; ശബരിമല തീർത്ഥാടനം സജീവമായപ്പോൾ

എണ്ണിതീർക്കാൻ കഴിയാത്ത അത്രത്തോളം നാണയങ്ങൾ; ഭണ്ഡാരം കെട്ടിടത്തിന്റെ മൂന്ന് ഭാഗത്ത് നാണയ മല; മകരവിളക്ക് കാലത്തെ കണക്ക് കൂടി എത്തുമ്പോൾ വരവ് പ്രതീക്ഷിച്ചതിലും ഇരട്ടിയാകും; 150 കോടി പ്രതീക്ഷിച്ചിടത്ത് കിട്ടുന്നത് 325 കോടിയിൽ അധികം; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 'ദാരിദ്ര്യം' തീരുന്നു; ശബരിമല തീർത്ഥാടനം സജീവമായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 'ദാരിദ്ര്യം' എല്ലാം തീരുകയാണ്. കോവിഡും പ്രളയവും നൽകിയ ദുരിത കാലം തീർന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ ഇനി ആരുടേയും മുമ്പിൽ കൈ നീട്ടേണ്ടി വരില്ല. ഇത്തവണത്തെ തീർത്ഥാടന കാലത്ത് ശബരിമലയിൽ ലഭിച്ചത് റെക്കോഡ് വരുമാനമാണ്. ശബരിമലയിൽ എണ്ണിത്തീർക്കാൻ കഴിയാത്ത അത്രത്തോളം നാണയങ്ങൾ ഭണ്ഡാരത്തിൽ കുമിഞ്ഞ് കൂടിയിരിക്കുകയാണ്. ഭണ്ഡാരം കെട്ടിടത്തിന്റെ മൂന്ന് ഭാഗത്തായിട്ടാണ് നാണയങ്ങൾ മല പോലെ കൂട്ടിയിട്ടിരിക്കുന്നത്. മണ്ഡല കാലം മുതലുള്ള നാണയങ്ങൾ ഇതിൽ ഉണ്ട്.

മണ്ഡല, മകരവിളക്ക് ഉത്സവകാലത്തെ ഭക്തരുടെ അയ്യപ്പദർശനം 19-ന് രാത്രി 10-ന് അവസാനിക്കും. അന്ന് വൈകീട്ട് ഏഴ് മണിയോടെ പമ്പയിൽ എത്തുന്നവർക്കേ മല കയറി ഈ സമയത്തിനുള്ളിൽ ദർശനം നടത്താൻ കഴിയൂ. 19-ന് അത്താഴപൂജയ്ക്ക് ശേഷം നട അടച്ചുകഴിഞ്ഞ് 10 മണിയോടെ മാളികപ്പുറത്ത് കുരുതിനടക്കും. 20-ന് ശബരിമല ക്ഷേത്രം അടയ്ക്കും. മകരവിളക്കു കാലത്ത് ഭക്തരെ സോപാനത്തെ വാച്ചർ പിടിച്ചു തള്ളിയതാണ് ഈ തീർത്ഥാടന കാലത്തെ പ്രധാന കല്ലുകടി. മണ്ഡല പൂജയ്ക്ക് മുമ്പ് ഭക്തർക്ക് പന്ത്രണ്ട് മണിക്കൂറോളം ക്യൂ നിൽക്കേണ്ടി വന്നതും പൊലീസ് വീഴ്ചയും ചർച്ചയായി. എങ്കിലും തീർത്ഥാടകർ ഒഴുകിയെത്തി.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീർത്ഥാടന സീസണാണ് ഇത്. കോവിഡ് കാലത്തെ രണ്ട് വർഷത്തെ അടച്ചിടലിന് ശേഷം ശബരിമലയിൽ നിയന്ത്രണങ്ങൾ ഇല്ലാതെ ഭക്തരെ പ്രവേശിപ്പിച്ച വർഷമായിരുന്നു ഇത്. അതിനാൽ തന്നെ അഭൂതപൂർവമായ തിരക്കും ഉണ്ടായി. ജനുവരി 12 വരെ ഉള്ള കണക്കുകൾ പ്രകാരം 310.40 കോടി രൂപയാണ് ശബരിമലയിലെ വരുമാനം. മകരവിളക്കിനോട് അനുബന്ധിച്ച് ഈ സീസണിൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയ 13, 14, 15 തീയതികളിലെ കാണിക്കയിലെ നോട്ടുകളാണ് ഇപ്പോൾ എണ്ണാൻ ആരംഭിച്ചിരിക്കുന്നത്. ഇതും കോടികൾ വരുമെന്നാണ് വിലയിരുത്തൽ.

തീർത്ഥാടനം അവസാനിക്കുമ്പോൾ ദേവസ്വം ബോർഡിന് എല്ലാ അർത്ഥത്തിലും ആശ്വാസമാണ്. 18-ന് രാവിലെ 11-മണിയോടെ നെയ്യഭിഷേകം അവസാനിക്കും. 12.15-ന് 25 കലശപൂജയും കളഭാഭിഷേകവും നടക്കും. രാത്രി 10 മണിയോടെ മണിമണ്ഡപത്തിൽനിന്ന് ശരംകുത്തിയിലേക്ക് അയ്യപ്പന്റെ എഴുന്നള്ളത്ത്. ഭൂതഗണങ്ങളുമായി പിന്നീട് ശരംകുത്തിയിൽനിന്ന് അയ്യപ്പൻ മടങ്ങും. മകരവിളക്ക് ദിവസമായിരുന്ന ശനിയാഴ്ചമുതൽ ചൊവ്വാഴ്ചവരെ പതിനെട്ടാംപടിയിലേക്കായിരുന്നു അയ്യപ്പന്റെ എഴുന്നള്ളത്ത്. അന്നുമുതൽ മണിമണ്ഡപത്തിൽ നടന്നുവരുന്ന കളമെഴുത്തും 18-ന് അവസാനിക്കും. തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെയാണ് അന്ന് കളമെഴുതുന്നത്.

20-ന് പുലർെച്ച അഞ്ചിന് നട തുറക്കും. 5.30-ന് തിരുവാഭരണഘോഷയാത്ര പന്തളത്തേക്ക് മടങ്ങും. ആറിന് ക്ഷേത്രശ്രീകോവിൽ അടയ്ക്കും. സാധാരണ അന്ന് രാജപ്രതിനിധി ദർശനം നടത്തിയിട്ടാണ് നട അടയ്ക്കുന്നത്. തുടർന്ന് ശ്രീകോവിലിന്റെ താക്കോൽ പതിനെട്ടാംപടിക്ക് താഴെവെച്ച് രാജപ്രതിനിധിക്ക് മേൽശാന്തി കൈമാറുകയും ചെയ്യുമായിരുന്നു. ആശൂലം കാരണം തിരുവാഭരണഘോഷയാത്രയോടൊപ്പം ഇത്തവണ രാജപ്രതിനിധി ഉണ്ടായിരുന്നില്ല.

അതിനാൽ, ഇത്തവണ അദ്ദേഹം പങ്കെടുക്കേണ്ട ചടങ്ങുകൾ ഉണ്ടാകില്ല. പകരം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർക്ക് താക്കോൽ കൈമാറും. 20-ന് മറ്റാർക്കും ദർശനം നടത്താനാകില്ല. ചൊവ്വാഴ്ചയും ദർശനത്തിന് നല്ല തിരക്ക് അനുഭവപ്പെട്ടു. അപ്പം, അരവണ കൗണ്ടറുകൾക്കുമുന്നിലും തിരക്കായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP