Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേഗനെ തെരുവിലൂടെ നഗ്‌നയാക്കി നടത്തി കല്ലെറിയണമെന്ന് ജെറെമി ക്ലാർക്ക്‌സൺ; പ്രതിഷേധം വർദ്ധിച്ചതോടെ മാപ്പപേക്ഷ; ഐ. ടി വിയും ആമസോണും മുൻ ടോപ് ഗിയർ താരത്തെ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ; നാക്കു പിഴയിൽ ക്ലാർക്ക്‌സണിന് നഷ്ടം കോടികൾ

മേഗനെ തെരുവിലൂടെ നഗ്‌നയാക്കി നടത്തി കല്ലെറിയണമെന്ന് ജെറെമി ക്ലാർക്ക്‌സൺ; പ്രതിഷേധം വർദ്ധിച്ചതോടെ മാപ്പപേക്ഷ; ഐ. ടി വിയും ആമസോണും മുൻ ടോപ് ഗിയർ താരത്തെ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ; നാക്കു പിഴയിൽ ക്ലാർക്ക്‌സണിന് നഷ്ടം കോടികൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മേഗൻ മെർക്കലിനെ കുറിച്ച് ജെറെമി ക്ലാർക്ക്‌സൺ എഴുതിയ ലേഖനം കൂടുതൽ വിവാദമാവുകയാണ്. തന്റെ കോളത്തിലൂടെ മേഗനെ ഭയങ്കരി എന്നും ക്രൂര എന്നും വിശേഷിപ്പിച്ച നടപടിയിൽക്ഷമാപണം നടത്തിക്കൊണ്ട് ലേഖകനും അവതാരകനുമായ ജെറെമി ക്ലാർക്ക്സൺ ഹരിക്ക് ഈമെയിൽ സന്ദേശം അയച്ചു. എന്നാൽ ഹാരിയും മേഗനും അത് നിരാകരിച്ചിരിക്കുകയാണ്. ലേഖനം അപകടകരമായ ഗൂഢാലോചന സിദ്ധാന്തങ്ങൾ പരത്തുന്നതും, സ്ത്രീ വിദ്വേഷം പ്രചരിപ്പിക്കുന്നതുമാണെന്നായിരുന്നു തന്റെ ഓർമ്മക്കുറിപ്പുകളുടെ പ്ര്ചരാണാർത്ഥം ഹാരി നടത്തിയ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്. മേഗനെ നഗ്‌നയാക്കി തെരുവിലൂടെ നടത്തണമെന്നും, അപമാനിക്കണമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.

ലേഖനം ഏറെ വിവാദമായതോടെ, ആമസോൺ പ്രൈമിൽ സംപ്രേഷണം ചെയ്തുവന്ന ക്ലാർക്ക്‌സണിന്റെ ക്ലാർക്ക്‌സൺസ് ഫാം, ഗ്രാന്റ് ടൂർ എന്നീ സീരീസുകൾ അടുത്തവർഷം മുതൽ നിർത്തലാക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പ്രതിവർഷം, ഏകദേശം 10 മില്യൺ പൗണ്ടിന്റെ വരുമാനം ക്ലാർക്ക്‌സണിന് നേടിക്കൊടുത്തുകൊണ്ടിരുന്നവയായിരുന്നു ഈ സീരീസുകൾ.

2022 ഡിസംബർ 25 നായിരുന്നു ക്ലാർക്ക്സണിന്റെ വിവാദ ലേഖനം പ്രസിദ്ധീകരിച്ചു വന്നത്. ധൃതിയിൽ എഴുതിയത് ആയതിനാലാണ് അത്തരം വാക്കുകളും പരാമർശങ്ങളും കടന്നു വന്നതെന്ന് ക്ലാർക്ക്സൺ പറയുന്നു. എന്നാൽ, ക്ലാർക്ക്സണിന്റെ ലേഖനങ്ങൾ എല്ലാം തന്നെ ഇത്തരത്തിലുള്ള സ്ത്രീ വിദ്വേഷം ഉൾക്കൊള്ളുന്നവയാണെന്ന് ഹാരിയുടെ വക്താവ്ചൂണ്ടിക്കാട്ടി. എല്ലം ധൃതി പിടിച്ച് എഴുതിയവ അകാൻ സാധ്യതയില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.

അതിനിടയിൽ, ക്ലാർക്ക്‌സൺ അവതരിപ്പിക്കുന്ന ഹു വാണ്ട്‌സ് ടു ബി എ മില്ല്യണെയർ എന്ന പരിപാടി ഇതുവരെ കമ്മീഷൻ ചെയ്ത എപ്പിസോഡുകൾക്ക് അപ്പുറം പോകാൻ ഐ ടി വിയും താത്പര്യപ്പെടുന്നില്ല എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. പ്രതിവർഷം ഏകദേശം 3 മില്യൺ പൗണ്ട് ക്ലാർക്ക്‌സണിന് നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചോദ്യോത്തര പക്തി, ക്ലാർക്ക്‌സണിന്റെ ലേഖനത്തിന്റെ പേരിലല്ല തത്ക്കാലത്തേക്ക് നിർത്തലാക്കിയിരിക്കുന്നത് എന്ന വിശദീകരണവുമായി ഷോയുടെ ഒരു ഡയറക്ടർ രംഗത്തെത്തിയിട്ടുണ്ട്. സെലിബ്രിറ്റികളുടെ എപ്പിസോഡുകളാണ് എടുത്തിരുന്നതെന്നും ഷെഡ്യൂളിങ് പ്രശ്‌നങ്ങൾ കാരണമാണ് ചിത്രീകരണം നിർത്തിയത് എന്നുമാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം, പരസ്യമായി ക്ഷമാപണം നടത്തിയിട്ടും, അത് സ്വീകരിക്കാതെ ക്ലാർക്ക്‌സണിനെ വ്യക്തിപരമായി ഉപദ്രവിക്കുന്ന ഹാരിയുടെയും മേഗന്റെയും നടപടികൾ അവർ പ്രസംഗിക്കുന്ന സ്‌നേഹത്തിനും,സഹാനുഭൂതിക്കും എതിരാണ് എന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം, തന്റെ കോളത്തിൽ എഴുതിയ ഉള്ളടക്കത്തിൽ ഉറച്ചു നിൽക്കാതെ, തന്റെ ഭാവി മാത്രം നോക്കി ക്ഷമാപണം നടത്തിയ ക്ലാർക്ക്‌സണിനെതിരെയും കടുത്ത വിമർശനം ഉയരുന്നുണ്ട്. അതുപോലെ ക്ലാർക്ക്‌സണിനെ വിലക്കിയ നടപടിക്കെതിരെ ആമസോൺ പ്രൈമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് നിരവധിപേരും രംഗത്തെത്തിയിട്ടുണ്ട്.

ഏതായാലും ഇതിനോടകം ചിത്രീകരണം പൂർത്തിയാക്കിയ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തതിനു ശേഷം മാത്രമെ ക്ലാർക്ക്‌സണിന്റെ സീരീസുകൾ ആമസോൺ പിൻവലിക്കുകയുള്ളു. അതായത് 2024 അവസാനം വരെ ക്ലാർക്ക്‌സൺ ആമസോണിനൊപ്പം ഉണ്ടാകും. അപ്പോഴേക്കും ഈ വിവാദമെല്ലാം ജനങ്ങൾ മറക്കുമെന്നും, ക്ലാർക്ക്‌സണിന് തന്റെ പരിപാടികളുമായി മുൻപോട്ട് പോകാൻ ആകുമെന്നും അദ്ദേഹത്തിന്റെ ആരാധകർ കരുതുന്നു.

അതേസമയം, ഷെഡ്യൂളിങ് പ്രശ്‌നങ്ങൾ കാരണമാണ് ഐ ടി വി പരിപാടിയുടെ ചിത്രീകരണം നിർത്തിവെച്ചതെന്ന വാദം ശരിയല്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില സെലിബ്രിറ്റികൾ ഉൾപ്പെടുന്ന എപ്പിസോഡുകളുടെ ചിത്രീകരണത്തിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിരുന്നു എന്നും, അതിൽ പങ്കെടുക്കുന്നവരെ അറിയിച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.മാഞ്ചസ്റ്ററിലെ ഡോക്ക് 10 സ്റ്റുഡിയോയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതിനു ശേഷമാണ് ചിത്രീകരണം റദ്ദ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP