Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അഞ്ചു നേരം നിസ്‌കരിച്ച്, റംസാൻ നോമ്പ് നോറ്റ് ജീവിക്കുന്ന കോഴികളിൽ നിന്ന് കിട്ടുന്ന മുട്ടകൾ മാത്രമാണ് ഇവിടെ വിൽപ്പനക്ക് വെക്കുന്നത്; കോഴി നിസ്‌ക്കാരം മുടക്കിയാൽ ഉടനെ ബിസ്മി ചൊല്ലി അറുത്തു ബിരിയാണി വെക്കും'; ട്രോളായി ഹലാൽ കോഴിമുട്ട; പഴയിടം- ഹലാൽ വിവാദത്തിന് പിന്നാലെ സോഷ്യൽ മീഡിയിൽ ഇസ്ലാമിക മുട്ട വിവാദവും!

'അഞ്ചു നേരം നിസ്‌കരിച്ച്, റംസാൻ നോമ്പ് നോറ്റ് ജീവിക്കുന്ന കോഴികളിൽ നിന്ന് കിട്ടുന്ന മുട്ടകൾ മാത്രമാണ് ഇവിടെ വിൽപ്പനക്ക് വെക്കുന്നത്; കോഴി നിസ്‌ക്കാരം മുടക്കിയാൽ ഉടനെ ബിസ്മി ചൊല്ലി അറുത്തു ബിരിയാണി വെക്കും'; ട്രോളായി ഹലാൽ കോഴിമുട്ട; പഴയിടം- ഹലാൽ വിവാദത്തിന് പിന്നാലെ സോഷ്യൽ മീഡിയിൽ ഇസ്ലാമിക മുട്ട വിവാദവും!

എം റിജു

കോഴിക്കോട്: ഒരു കോഴിമുട്ടയിൽ പോലും ജാതിയും മതവും നോക്കുന്ന ഒരു സമൂഹമായി മാറുകയാണോ നമ്മൾ. ഹലാൽ ഭക്ഷണത്തിന്റെ പേരിൽ വലിയ വിവാദം നടക്കുന്ന സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കി ഇതാ ഒരു പുതിയ ഐറ്റം. 'ഇന്ത്യൻ ഇസ്ലാമിക്ക് എഗ്സ്' എന്ന പേരിലുള്ള കോഴിമുട്ട വിപണിയിൽ എത്തിയതാണ് സോഷ്യൽ മീഡിയിൽ പൊരിഞ്ഞ ചർച്ചയാവുന്നത്. എങ്ങനെയാണ് ഒരു കോഴിമുട്ട ഇസ്ലാമിക്ക് എഗ്ഗ് ആയി മാറുന്നത് എന്ന ചോദ്യത്തിന് ആർക്കും കൃത്യമായ ഉത്തരമില്ല. ഇതിനെതിരെ നിരവധി ട്രോളുകൾ ഉയരുന്നുണ്ട്.

അഞ്ചു നേരം നിസ്‌കരിച്ചു, റംസാൻ മാസം നോമ്പ് നോറ്റ് ജീവിക്കുന്ന കോഴികളിൽ നിന്ന് കിട്ടുന്ന മുട്ടകൾ മാത്രം ആണ് ഇവിടെ വില്പനക്ക് വെക്കുന്നത് എന്നാണ് ട്രോൾ. അതേസമയം കേവലം തമാശയായി തള്ളാൻ കഴിയുന്ന കാര്യമല്ല ഇതെന്നും, ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തെ മതവത്ക്കരിക്കുക എന്ന കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ പഴയിടം മോഹനൻ നമ്പൂതിരിയുടെ ജാതി നോക്കിക്കൊണ്ടുള്ള, കലോത്സവ നോൺ വെജ് വിവാദം വലിയ രീതിയിലുള്ള ധ്രുവീകരണത്തിലേക്കാണ് സമൂഹത്തെ കൊണ്ടുപോയത്. ഇസ്ലാമിക് മുട്ടയിലും സമാനമായ രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

കേരളത്തിൽ ഇസ്ലാമിക മതമൗലികവാദം പിടിമുറക്കുന്നതിന്റെ കൃത്യമായ സൂചനയായിട്ടാണ് എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പി ടി മുഹമ്മദ് സാദിഖ് ഇതിനെ വിലയിരുത്തുന്നത്. '15വർഷം മുമ്പ് വരെപ്പോലും കേരളത്തിൽ ഹലാൽ ഭക്ഷണം എന്ന ബോർഡ് ഉണ്ടായിരുന്നില്ല. ഓണവും, ക്രിസ്മസും, റംസാനുമെല്ലാം ജനം ആഘോഷിച്ചിരുന്നു. ഇവയൊന്നും ആഘോഷിക്കരുതെന്നും മതപ്രഭാഷകർ പറയാറുണ്ടായിരുന്നില്ല. മുസ്ലിം സ്ത്രീകൾ ഈ രീതിയിൽ കണ്ണുപോലും കാണാതെ പർദക്കുള്ളിൽ കയറിയിട്ടുമില്ല. ഇപ്പോൾ സ്ത്രീകളെ ലേഡി ഡോക്ടർ ചികിത്സിക്കുമെന്നും, ഹലാൽ ബിസിസനസ് എന്നും മറ്റുമുള്ള ധാരാളം ബോർഡുകൾ മലബാറിൽ കാണാം. പതുക്കെ പതുക്കെ ഇസ്ലാമിക മൗലികവാദം സമൂഹത്തിന്റെ നാനാ തുറകളിലും എത്തുന്നതിന്റെ സൂചനയാണിത്. ഈ ഇസ്ലാമിക്ക് മുട്ടയെ അങ്ങനെ ചിരിച്ചുതള്ളാൻ കഴിയില്ല. ''- സാദിഖ് വ്യക്തമാക്കി.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സാദിക്കലി പത്തായക്കടവൻ ഇങ്ങനെ കുറിക്കുന്നു:

'അഞ്ചു നേരം നിസ്‌കരിച്ച്, റംസാൻ മാസം നോമ്പ് നോറ്റ് ജീവിക്കുന്ന കോഴികളിൽ നിന്ന് കിട്ടുന്ന മുട്ടകൾ മാത്രം ആണ് ഇവിടെ വിൽപ്പനക്ക് വെക്കുന്നത്. മാത്രവല്ല കോഴികൾ കോഴിപ്പണി നടത്തുന്നതിന് മുമ്പും മുട്ട ഇടുന്നതിനും മുമ്പും ബിസ്മി ചൊല്ലുന്നുണ്ട് എന്ന് കടയുടമ ഉറപ്പിച്ചു പറയുന്നു. കോഴികൾ കൃത്യമായി നിസ്‌കരിക്കുന്നുണ്ടോ എന്ന് നോക്കാൻ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിട്ടുണ്ട്. ഏതെങ്കിലും കോഴി നിസ്‌ക്കാരം മുടക്കിയാൽ ഉടനെ ബിസ്മി ചൊല്ലി അറുത്തു ബിരിയാണി വെക്കും. അത് പേടിച്ചു എല്ലാ കോഴികളും കൃത്യമായി നിസ്‌കരിക്കുന്നു. രണ്ടു ആഴ്ച മുമ്പ്, ഉമ്മു കുൽസു എന്ന കോഴിയും അവളുടെ കാമുകൻ ബീരാനും ബിസ്മി ചൊല്ലുന്നതിനു മുമ്പ് ബന്ധപ്പെട്ടു എന്ന് പറഞ്ഞു കല്ല് എറിഞ്ഞു രണ്ടിനെയും കൊലപ്പെടുത്തി.''- ഇങ്ങനെയാണ് പത്തായക്കടവൻ തന്റെ പോസ്റ്റ് അവസാനിപ്പികകുന്നത്. ഈ രീതിയിൽ ട്രോളുകളും ചർച്ചകളും ഇസ്ലാമിക്ക് മുട്ടയുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP