Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരിയിൽ മാരകയുധങ്ങളുമായി സിഒടി നസീർ വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു; തലശേരി താലൂക്കിൽ സ്ഥിതി സംഘർഷഭരിതം; കമ്മിഷണർ അക്രമബാധിത പ്രദേശങ്ങളിൽ ക്യാംപ് ചെയ്യുന്നു; പാനൂരിലെ പൂക്കോം മേഖലയിലും വ്യാപക അക്രമം; കണ്ണൂരിൽ സംഭവിക്കുന്നത് എന്ത്?

കോടിയേരിയിൽ മാരകയുധങ്ങളുമായി സിഒടി നസീർ വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ; രണ്ടുപേർ ഓടി രക്ഷപ്പെട്ടു; തലശേരി താലൂക്കിൽ സ്ഥിതി സംഘർഷഭരിതം; കമ്മിഷണർ അക്രമബാധിത പ്രദേശങ്ങളിൽ ക്യാംപ് ചെയ്യുന്നു; പാനൂരിലെ പൂക്കോം മേഖലയിലും വ്യാപക അക്രമം; കണ്ണൂരിൽ സംഭവിക്കുന്നത് എന്ത്?

അനീഷ് കുമാർ

തലശേരി: കോടിയേരിക്കടുത്ത മനേക്കരയിൽ മാരകയുധങ്ങളായ വടിവാൾ, മഴുതുടങ്ങിയവയുമായി യുവാവ് അറസ്റ്റിൽ. കതിരൂർ പുല്യോട് സ്വദേശി കെ. അശ്വന്തിനെയാണ് പാനൂർ പൊലിസ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.

വടകര പാർലമെന്റ് മണ്ഡലത്തിൽ 2019ൽ സ്വതന്ത്രസ്ഥാനാർത്ഥിയായ മത്സരിച്ച സി.ഒ.ടി നസീർ വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് അശ്വന്ത്. പാനൂരിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ കുടുങ്ങിയത്. പൊന്ന്യത്ത് പുഴയോരത്ത്് ബോംബ് നിർമ്മാണത്തിനിടെ യുവാവിന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവത്തിലും അശ്വന്ത് പ്രതിയാണ്. 2019മെയ് പതിനെട്ടാം തീയതിയാണ് തലശ്ശേരി കായത്ത് റോഡിൽ വച്ച് സിഒടി നസീറിന് വെട്ടേറ്റത്.

ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്. നസീറിനെ വെട്ടിയ കേസിൽ കതിരൂർ സ്വദേശി അശ്വന്ത് ഉൾപ്പെടെയുള്ളവർ പ്രതികളായിരുന്നു.അന്നത്തെ എംഎൽഎയും ഇന്നത്തെ സ്പീക്കറുമായിരുന്ന എ. എൻ ഷംസീർ ഉപയോഗിച്ചിരുന്ന സഹോദരന്റെ ഇന്നോവ കസ്റ്റഡിയിലെടുക്കുകയും എംഎൽഎയുടെ ഡ്രൈവറെ ഗൂഢാലോചന കേസിൽ പ്രതിയാക്കുകയും ചെയ്തിരുന്നുവെങ്കിലും ഷംസീറിന്റെ മൊഴിയെടുക്കാതെ വാഹനം വിട്ടുകൊടുക്കുകയായിരുന്നു പിന്നീട് ചെയ്തത്.

പാർട്ടി ഗ്രാമമായ കതിരൂർ പുല്യോട് സ്വദേശിയായ അശ്വന്ത് നിരവധി അക്രമകേസിലെ പ്രതിയാണ്. പാനൂരിലെ പന്ന്യന്നൂരിൽ കഴിഞ്ഞ ദിവസമുണ്ടായ കോൺഗ്രസ് - ആർ. എസ്. എസ് സംഘർഷത്തിൽ രണ്ടു കോൺഗ്രസുകാർക്കും അഞ്ച് ആർ. എസ്. എസ് പ്രവർത്തകർക്കും പരുക്കേറ്റിരുന്നു. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റു കാൽ തകർന്ന പാനൂർ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഹാഷിം കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ആർ. എസ്. എസ് പ്രവർത്തകരുടെ മർദ്ദനത്തിൽ പരുക്കേറ്റ ഇലക്ട്രീഷ്യനും കോൺഗ്രസ് പ്രവർത്തകനുമായ സന്ദീപ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പന്ന്യന്നൂർ കുരുംബാഭഗവതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ഞായറാഴ്‌ച്ച വ്യാപകമായ അക്രമം പൊട്ടിപുറപ്പെട്ടത്. പ്രചരണ ബോർഡുകൾ സ്ഥാപിച്ചതിലുള്ള തർക്കമാണ് ആർ. എസ്. എസ് - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലിലിൽ കലാശിച്ചത്. കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനമേറ്റു ആർ. എസ്. എസ് നേതാക്കളായസി.ടി. കെ അനീഷ്, അതുൽ എന്നിവർആശുപത്രിയിൽ ചികിത്സയിലാണ്.

അനീഷിന്റെ വീടിനു നേരെയും അക്രമമുണ്ടായി. അനീഷിന്റെസഹോദരി ഉൾപ്പെടെയുള്ളവർക്ക് അക്രമത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിനു ശേഷം പാനൂർ നഗരസഭയിലെ പൂക്കോത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെയും അക്രമം നടന്നു. ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് ആർ. എസ്. എസ് പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ രാജിവിന്റെ പൂക്കോം വലിയാണ്ടി പീടികയിലെ വീടിന് നേരെ അക്രമം നടത്തിയത്. അക്രമികൾ വീടിന്റെ ജനൽചില്ലുകൾ അടിച്ച് തകർക്കുകയും കല്ലെറിയുകയും ചെയ്തു. പാനൂർ നഗരസഭയിലെ മുപ്പത്തി ആറാം വാർഡിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

ചൊവ്വാഴ്‌ച്ച പുലർച്ചെ ഒരു മണിക്ക് ശേഷമാണ് അക്രമം നടന്നതെന്ന് വീട്ടുകാർ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങളിലെത്തിയ സംഘമാണ്. അക്രമത്തിന് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു. ബഹളം കേട്ട് വീട്ടുകാർ എഴുന്നേറ്റ് വീടിനു പുറത്തു വരുമ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. അക്രമത്തിന് പിന്നിൽ ആർ. എസ്. എസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വംആരോപിച്ചു. പാനൂർ മേഖലയിൽ കൂടുതൽ അക്രമമൊഴിവാക്കുന്നതിനായി കണ്ണൂർ എസ്. പി അജിത് കുമാറിന്റെ നേതൃത്വത്തിൽ വൻ പൊലിസ് സംഘംസ്ഥലത്ത് ക്യാംപ്് ചെയ്യുന്നുണ്ട്.

പാനൂർ : പൂക്കോം മേഖലയിൽ വ്യാപക അക്രമം.

ബിജെപി- കോൺഗ്രസ് സംഘർഷം നിലനിൽക്കുന്ന പൂക്കോം പ്രദേശത്ത് അക്രമങ്ങൾ തുടരുന്നു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും, നഗരസഭ കൗൺസിലറുമായ കെ.പി.ഹാഷിമിനെ അക്രമിച്ചതിനു പുറമെ പൂക്കോം വലിയാണ്ടി പീടികയിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് കാളാംവീട്ടിൽ രാജീവന്റെ വീടും ഒരു സംഘം അടിച്ചു തകർത്തു. ഹാഷിമിന് നേരെയുണ്ടായ അക്രമത്തിനു ശേഷമാണ് വീട് തകർത്തത്. സാരമായി പരിക്കേറ്റ ഹാഷിമിനെ കോഴിക്കോടേക്ക് മാറ്റിയിട്ടുണ്ട്.

ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷമാണ് തുടരുന്നത്. ആർഎസ്എസ് പാനൂർ ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് സിടി കെ.അനീഷിനും, കോൺഗ്രസ് പ്രവർത്തകൻ സന്ദീപിനും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.ചൊക്ലി, പാനൂർ പൊലീസ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും അക്രമം തുടരുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP