Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീചിത്ര ചതിച്ചെന്നും കരാർ വേണ്ടെന്നും ഡെൽറ്റാ സെക്യൂരിറ്റിയുടെ കത്ത്; തുടരാനില്ലെന്ന് പറഞ്ഞവർക്ക് 18 മാസം കൂടി കരാർ നീട്ടി നൽകി അത്ഭുതം! കേന്ദ്ര സ്ഥാപനത്തിൽ സെക്യൂരിറ്റിക്കാരുടെ അവസ്ഥ പരിതാപകരം; ഡെൽറ്റാക്കരും ശ്രീചിത്രാ മാനേജ്‌മെന്റും തമ്മിൽ ഒത്തുകളിയോ? 93 ലക്ഷത്തിന്റെ വീഴ്ചയിൽ ദുരൂഹത

ശ്രീചിത്ര ചതിച്ചെന്നും കരാർ വേണ്ടെന്നും ഡെൽറ്റാ സെക്യൂരിറ്റിയുടെ കത്ത്; തുടരാനില്ലെന്ന് പറഞ്ഞവർക്ക് 18 മാസം കൂടി കരാർ നീട്ടി നൽകി അത്ഭുതം! കേന്ദ്ര സ്ഥാപനത്തിൽ സെക്യൂരിറ്റിക്കാരുടെ അവസ്ഥ പരിതാപകരം; ഡെൽറ്റാക്കരും ശ്രീചിത്രാ മാനേജ്‌മെന്റും തമ്മിൽ ഒത്തുകളിയോ? 93 ലക്ഷത്തിന്റെ വീഴ്ചയിൽ ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വൻ അഴിമതി നടന്നതിന്റെ സാധ്യതകളുമായി സുരക്ഷാ ഏജൻസിയുടെ കത്ത് പുറത്ത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് ഡെൽറ്റാ സെക്യൂരിറ്റി സർവ്വീസ് കൈമാറിയ കത്തിൽ ക്രമക്കേടിന്റെ വ്യക്തമായ സൂചനകളാണുള്ളത്. സെക്യൂരിറ്റി കരാറിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത് നൽകിയത്. വിഷയം വിവാദമാകുമെന്നതിനാൽ സെക്യൂരിറ്റി ഏജൻസിയെ അനുനയിപ്പിച്ച് പ്രശ്ന വിഷയം തണുപ്പിക്കാനുള്ള നീക്കം ഉണ്ടായി എന്നാണ് സൂചന. കരാർ വേണ്ടെന്ന് പറഞ്ഞവർക്ക് നിലവിലുണ്ടായ ടെൻഡർ നടപടികൾ മരവിപ്പിച്ച് 18 മാസത്തേക്ക് കൂടി കരാർ നൽകിയെന്നാണ് ആരോപണം.

2020 ഓഗസ്റ്റു മുതൽ സുരക്ഷ ജീവനക്കാരെ നിയോഗിക്കുന്നത് ഡെൽറ്റ എന്ന ഏജൻസിയാണ്. രണ്ടു കൊല്ല കാലവധി തീർന്നപ്പോൾ അത് രണ്ടു മാസത്തേക്ക് ഓഗസ്റ്റിൽ നീട്ടി. രണ്ടു മാസത്തേക്കു കൂടി ദീർഘിപ്പിച്ചു. ഇത് അവസാനിപ്പിക്കാനുള്ള കത്തിൽ ഗുരുതര ആരോപണമാണുള്ളത്. 24 മാസത്തെ കരാറിന് 93 ലക്ഷത്തോളം രൂപ അധികം നൽകിയെന്നും അത് തിരിച്ചടയ്ക്കണമെന്ന് ശ്രീചിത്ര ആവശ്യപ്പെട്ടുവെന്നും സെക്യൂരിറ്റി ഏജൻസി തന്നെ വിശദീകരിക്കുന്നു. 2022 നവംബറിലെ ബില്ലിൽ തുക കുറച്ചുവെന്നും വിശദീകരിക്കുന്നു. ഇതുകൊണ്ട് വലിയ കടക്കെണിയുണ്ടായി എന്നാണ് ആക്ഷേപം. ഇങ്ങനെ പറഞ്ഞവർക്ക് തന്നെ വീണ്ടും 18 മാസത്തേക്ക് കൂടി കരാർ നീട്ടി നൽകിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.

1028 രൂപയാണ് സെക്യൂരിറ്റിക്കാരുടെ ദിവസ വേതനം. എന്നാൽ ഇത് 824 രൂപയാണെന്ന് പറഞ്ഞാണ് കുറവ് വരുത്തിയെന്നും സുരക്ഷാ കമ്പനി പറയുന്നു. എല്ലാ മാസവും കൃത്യമായ കണക്ക് നൽകിയെന്നും അത് പരിശോദിച്ച് തുക അനുവദിച്ച ശേഷം തിരിച്ചു പിടിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും നിയമവിരുദ്ധമാണെന്നും കമ്പനി കത്തിൽ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഡിസംബർ 16 മുതൽ കരാറിൽ നിന്നും പിന്മാറുന്നുവെന്നാണ് കത്തിലുള്ളത്. സെപ്റ്റംബറിലേയും ഒക്ടോബറിലേയും ശമ്പള തുകയും ബാക്കിയുള്ള ബോൺസും എല്ലാം അനുവദിക്കണമെന്നും ഈ കത്തിൽ പറയുന്നു. ഇതിനൊപ്പം ബാങ്ക് ഗാരന്റെ തിരികെ ലഭിക്കാനുള്ള അനുമതിയും ചോദിക്കുന്നു.

ശ്രീചിത്രയിൽ സെക്യൂരിറ്റി ജോലി എടുക്കുന്നവരെല്ലാം വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് വിരമിച്ചു എത്തുന്നവരാണ്. ഇവരെ മുമ്പ് ശ്രീചിത്ര നേരിട്ടാണ് നിയമിച്ചത്. അവർക്ക് സ്ഥിര നിയമനമാണ് നൽകിയത്. പിന്നീട് അത് കരാർ നിയമനമാക്കി. കരാർ ഏജൻസികൾക്ക് ചുമതലയും നൽകി. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഡെൽറ്റാ സെക്യൂരിറ്റീസുമായി കരാറുണ്ടാക്കിയത്. ഈ കരാറിലെ സാമ്പത്തിക ഇടപെടലാണ് വിവാദമാകുന്നത്. കേന്ദ്രഗവൺമെന്റ് അനുശാസിച്ചിട്ടുള്ള ദിവസവേതനടിസ്ഥാനത്തിലാണ് കരാർ കമ്പനിയും സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത്.

ശ്രീചിത്രയിലെ സെക്യൂരിറ്റിക്കാർക്ക് സമയബന്ധിതമായി ശമ്പളം കൊടുക്കാറില്ലെന്ന ആക്ഷേപ ശക്തമാണ്. വളരെ മാനസ്സികപീഡനങ്ങൾ അനുഭവിച്ച് ഡ്യൂട്ടി ചെയ്യുന്ന ഇവർക്ക് അടിസ്ഥാന സൗകര്യമോ, മറ്റ് സ്ഥിരം ജീവനക്കാർക്ക് കൊടുക്കുന്ന ആനുകൂല്യങ്ങളോ കൊടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സുരക്ഷാ ജീവനക്കാർ സമരവും തുടങ്ങി. ഇതിനിടെയാണ് ഗുരുതര ആക്ഷേപവുമായി സെക്യൂരിറ്റി കമ്പനിയുടെ കത്ത് മാനേജ്മെന്റിന് കിട്ടുന്നത്.

എല്ലാ മാസവും 7-ാം തീയതിക്ക് മുമ്പ് ശമ്പളം കൊടുക്കണമെന്ന നിയമം നിലനിൽക്കെ എല്ലാ മാസവും 20-ാം തീയതി കഴിഞ്ഞാലും ശമ്പളം കൊടുക്കാറില്ല എന്ന അവസ്ഥയാണ് ശ്രീചിത്രയിലുള്ളത് എന്നും ആക്ഷേപമുണ്ട്. സെക്യൂരിറ്റി ജീവനക്കാർക്ക് ഇക്കാര്യങ്ങൾ മാനേജമെന്റിനോട് പറഞ്ഞാൽ നിങ്ങൾക്ക് ഞങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നാണ് അധികാരികളുടെ ഭാഗത്തുനിന്നുള്ള മറുപടി. ശ്രീചിത്ര ഡെൽറ്റ സെക്യൂരിറ്റി ഏജൻസിക്ക് മൂന്നു മാസ ശമ്പളം കൊടുക്കാനുണ്ടെന്നാണ് സൂചന. ഇതു തന്നെയാണ് പുറത്തു വന്ന കത്തിലും നിറയുന്ന ചർച്ച. ശ്രീചിത്രമാനേജ്മെന്റും ഡെൽറ്റ സെക്യൂരിറ്റി ഏജൻസിയും തമ്മിൽ രൂപ 94 ലക്ഷം തിരിമറി നടന്നുവെന്നാണ് ആരോപണവും അതിനിടെ ഉയരുന്നുണ്ട്.

കമ്പനി നൽകിയ കത്ത് പ്രകാരം പല ചർച്ചകൾ നടക്കുകയും ശ്രീചിത്രയിലെ പല ഉദ്യോഗസ്ഥരുടെ പണി തെറിക്കും എന്ന് കണ്ടപ്പോൾ ശ്രീചിത്ര മാനേജ്മെന്റ് ഏജൻസിയുമായി അനുരഞ്ജനം നടത്തുകയും തൽഫലമായി വീണ്ടും കാലാവധി നീട്ടിനൽകി ഈ തിരിമറി നടന്ന കാശ് ഏജൻസിയിൽ നിന്ന് ഈടാക്കാൻ തീരുമാനിക്കുകയുണ്ടായി എന്നും സൂചനകളുണ്ട്. ഡയറക്ടറുടെ നിരന്തര ഇടപെടലിൽ ഏജൻസി വഴങ്ങുകയുണ്ടായി എന്നാണ് സൂചന. ഒരു ഏജൻസിക്ക് ഒരുവർഷത്തേക്കാണ് കരാർ കൊടുക്കുന്നത്. 2020 ഓഗസ്റ്റിൽ 10 നാണ് ഈ ഏജൻസി കരാർ ഏറ്റെടുക്കുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും 1 വർഷത്തേക്ക് കൂടി നീട്ടി കൊടുത്തു. അതിന് ശേഷം രണ്ടു മാസത്തേക്കും നീട്ടി. ഇതിനിടെയാണ് സെക്യൂരിറ്റി കമ്പനി കരാറിൽ നിന്നും പിന്മാറുന്നുവെന്ന് അറിയിച്ചത്. ഇതോടെ അഴിമതി ചർച്ചയാവുകയും ചർച്ചകൾ നടക്കുകയും ചെയ്തു. ഇതിന്റെ ഫലമായി കരാർ വേണ്ടെന്ന് പറഞ്ഞവർക്ക് 18 മാസം കൂടി കരാർ വെറുതെ കിട്ടിയെന്നതാണ് ഉയരുന്ന ആരോപണം.

ഓഗസ്റ്റിൽ കരാർ തീർന്നപ്പോൾ തന്നെ പുതിയ ടെൻഡർ വിളിക്കണമെന്ന് ശ്രീചിത്രയിലെ യൂണിയനുകൾ ആവശ്യവുമായി എത്തി. ഇതോടെ ജെം എന്ന കേന്ദ്ര സർക്കാർ സംവിധാനത്തിലൂടെ ടെൻഡർ ഓൺലൈനായി ഇട്ടു. നിരവധി പേർ ഇതിൽ താൽപ്പര്യവും കാട്ടി. ഇതിനിടെയാണ് കരാർ വേണ്ടെന്ന് പറഞ്ഞ ഡെൽറ്റയ്ക്ക് തന്നെ അനധികൃതമായി കരാർ പുതുക്കി നൽകുന്നത്. ഇതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. സെക്യൂരിറ്റിക്കാരുടെ ശമ്പളത്തിൽ 4000 രൂപയുടെ കുറവ് വരുത്തിയും മാനേജ്മെന്റും കരാറുകാരും തമ്മിലുള്ള തെറ്റിന് വിരമിച്ച സൈനികരന്മാരായ സെക്യൂരിറ്റിക്കാരിൽ നിന്നും മാസം 500 രൂപ തിരിച്ച് പിടിക്കുന്നതായും സൂചനകളുണ്ട്.

ഇങ്ങനെ ശമ്പളം തിരിച്ചു പിടിക്കാൻ നിയമം ഇല്ലെന്നതാണ് വസ്തുത. കരാറിൽ നിന്നും പിന്മാറുന്നുവെന്ന ഡെൽറ്റയുടെ കത്തിൽ തന്നെ എല്ലാ പ്രശ്നങ്ങളും വ്യക്തമാണ്. ആറു ദിവസത്തെ ജോലിയും ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള അവധിയുമെന്നതാണ് നിയമം. അതായത് ഒരാൾ 26 ദിവസത്തെ ജോലി ചെയ്താൽ ഒരു മാസത്തേക്ക് ശമ്പളം കൊടുക്കണം. ബെസിക് ശമ്പളവും ഡിഎയും നൽകണമെന്നാണ് നിയമം. ഇതും ഡെൽറ്റാ സെക്യൂരിറ്റി പാലിക്കുന്നില്ല. ഏജൻസിയും സെക്യൂരിറ്റ് ഓഫീസറും നിയമ വിരുദ്ധമായാണ് പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.

ശ്രീചിത്രയിലെ അറ്റൻഡർമാർ വിരമിക്കുന്ന മുറയ്ക്ക് പകരം ആളെ എടുക്കാതെ എല്ലാം കരാർ ഏജൻസികളെ ഏൽപ്പിക്കുന്നതായും പരാതിയുണ്ട്. ഇവിടെ ഏജൻസി മുഖേന ഹൗസ് കീപ്പിംഗിന്റെ പേരിൽ ആളെ എടുത്തിട്ട് ഒരു പരിശീലനവും നൽകാതെ ഇവരെക്കൊണ്ട് ഐ.സി.യു, സി.സി.യു, വാർഡ് എന്നിവിടങ്ങളിൽ അറ്റൻഡർ പണിചെയ്യിക്കുന്നതായാണ് ആരോപണം. ഏജൻസികൾ കൊടുക്കുന്ന തുച്ഛമായ ശമ്പളം അല്ലാതെ മറ്റ് അലവൻസുകൾ ഒന്നുതന്നെ ഇവർക്ക് കൊടുക്കാറില്ല.സ്ഥിരം ജീവനക്കാരുടെ മെഡിക്കൽ ബില്ലുകൾ അഞ്ച് മാസം വരെ പാസാക്കാതെ വെയ്ക്കുകയും മറ്റ് ആനുകൂല്യങ്ങൾക്ക് വേണ്ടി സമരം ചെയ്യേണ്ട ഗതിക്കേടാണ് ശ്രീചിത്രയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP