Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു തലയ്ക്കൽ നന്നായി കളിക്കുന്ന ശുഭ്മാൻ ഗിൽ സെഞ്ചറിയടിക്കും; മറ്റേ തലയ്ക്കൽ വിരാട് കോലി ഉറച്ച് നിന്ന് പൊരുതുന്നു; പക്ഷെ പാതി ഒഴിഞ്ഞ സ്റ്റേഡിയം കാണുമ്പോൾ ആശങ്കയുണ്ട്; ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ? യുവരാജിന്റെ ഈ ചോദ്യം പ്രസക്തം; ജനങ്ങൾ ആചരിച്ചത് 'ക്രിക്കറ്റ് ഹർത്താൽ'; ഇന്ത്യൻ റിക്കോർഡ് വിജയം നേടിയിട്ടും ബിസിസിഐയ്ക്ക് അതൃപതി; കാര്യവട്ടത്ത് ഇനി ക്രിക്കറ്റ് എത്തുമോ?

ഒരു തലയ്ക്കൽ നന്നായി കളിക്കുന്ന ശുഭ്മാൻ ഗിൽ സെഞ്ചറിയടിക്കും; മറ്റേ തലയ്ക്കൽ വിരാട് കോലി ഉറച്ച് നിന്ന് പൊരുതുന്നു; പക്ഷെ പാതി ഒഴിഞ്ഞ സ്റ്റേഡിയം കാണുമ്പോൾ ആശങ്കയുണ്ട്; ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ? യുവരാജിന്റെ ഈ ചോദ്യം പ്രസക്തം; ജനങ്ങൾ ആചരിച്ചത് 'ക്രിക്കറ്റ് ഹർത്താൽ'; ഇന്ത്യൻ റിക്കോർഡ് വിജയം നേടിയിട്ടും ബിസിസിഐയ്ക്ക് അതൃപതി; കാര്യവട്ടത്ത് ഇനി ക്രിക്കറ്റ് എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആൾറൗണ്ട് മികവിൽ ദഹിച്ചൊടുങ്ങി ശ്രീലങ്ക തകർന്നു. ഇതിനൊപ്പം ടിക്കറ്റെടുക്കാൻ ആളില്ലെന്ന വസ്തുത കേരളാ ക്രിക്കറ്റ് അസോസിയേഷനേയും ഞെട്ടിച്ചു. ടിക്കറ്റ് വിൽപ്പനയുടെ വിശദാംശങ്ങൾ ബിസിസിഐ തിരക്കും. മികച്ച വിക്കറ്റ് ഒരുക്കിയെന്നതും തിരുവനന്തപുരത്തിന് ആശ്വാസമാണ്. പക്ഷേ അതിനും മുകളിൽ ചില ചോദ്യങ്ങളാണ് ഏകദിനം ഉയർത്തുന്നത്. ഏകദിനത്തിൽ കാണികൾ കുറഞ്ഞതിൽ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ട്. അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കുമ്പോഴെല്ലാം കേരളത്തിൽ പലവിധ പ്രശ്നങ്ങളും ഉടലെടുക്കുന്നതിൽ ബിസിസിഐ അതൃപ്തരാണെന്ന് കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ) വൃത്തങ്ങൾ പറഞ്ഞു.

ഏകദിനക്രിക്കറ്റിന് അന്ത്യമായോ എന്ന ആശങ്ക പങ്കുവെച്ച് മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ് രംഗത്തുവന്നു. കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഒഴിഞ്ഞ ഗ്യാലറി കണ്ടാണ് യുവരാജ് ഈ ചോദ്യവുമായി എത്തിയിരിക്കുന്നത്. 40000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയിൽ ശനിയാഴ്ച വരെ ടിക്കറ്റ് പണം നൽകി ബുക്ക് ചെയ്തത് ആറായിരം പേർ മാത്രമാണെന്നാണ് കണക്കുകൾ. അവസാന കണക്കുകൾ പുറത്തുവരാനിരിക്കുന്നതേയൂള്ളൂ. എന്തായാലും ഒഴിഞ്ഞ ഗ്യാലറി കണ്ടാണ് യുവരാജ് സിങ്ങ് ട്വിറ്ററിലൂടെ ഈ ആശങ്ക പങ്കുവെച്ചത്. ട്വിന്റ്ി ട്വന്റി ക്രിക്കറ്റ് കാണുകയെന്ന തലത്തിലേക്ക് കാണികൾ മാറുന്നുവെന്ന വസ്തുതയാണ് യുവരാജ് ചർച്ചയാക്കുന്നത്.

'.ഒരു തലയ്ക്കൽ നന്നായി കളിക്കുന്ന ശുഭ്മാൻ ഗിൽ സെഞ്ചറിയടിക്കും. മറ്റേ തലയ്ക്കൽ വിരാട് കോലി ഉറച്ച് നിന്ന് പൊരുതുന്നു. പക്ഷെ പാതി ഒഴിഞ്ഞ സ്റ്റേഡിയം കാണുമ്പോൾ ആശങ്കയുണ്ട്. ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?'- ട്വീറ്റിൽ യുവരാജ് സിങ്ങ് ചോദിക്കുന്നു. വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി ഉയർത്തിയത് വഴി ടിക്കറ്റിന് 1000, 2000 എന്നീ പൊള്ളുന്ന വിലയാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് പ്രധാനമായും കാണികൾ എത്താത്തതിന് കാരണമായത്. ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് പല ഭാഗങ്ങളിൽ നിന്നും ആവശ്യം ഉയർന്നപ്പോൾ പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ടെന്ന പ്രസ്താവനയുമായി കായിക മന്ത്രി വി അബ്ദുറഹ്‌മാൻ ഇതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇത് വിവാദമായി. ഇതും ടിക്കറ്റ് വിൽപ്പനയെ ബാധിച്ചു.

ടിക്കറ്റിന്റെ വിനോദ നികുതി തിരുവനന്തപുരം കോർപറേഷൻ അഞ്ച് ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി ഉയർത്തിയിരുന്നു. ഇതുവഴി നല്ലൊരു വരുമാനം നേടാമെന്ന കോർപറേഷന്റെ കണക്കുകൂട്ടലും പൊളിഞ്ഞു. ക്രിക്കറ്റ് കാണുകയായിരുന്നില്ല, ക്രിക്കറ്റ് ഹർത്താലായിരുന്നു ജനങ്ങൾ ആചരിച്ചതെന്ന് വരെ വിമർശനമുണ്ടായി. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ ഒരു മത്സരമെങ്കിലും തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ലഭ്യമാക്കാൻ കെസിഎ ശ്രമിക്കുന്നുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന് ഈ അന്താരാഷ്ട്ര മത്സരം അനുവദിക്കുമോ എന്ന ആശങ്ക കെസിഎയ്ക്കുണ്ട്. അമിത് ഷായുടെ മകൻ ജയ് ഷാ ആണ് ബിസിസിഐ സെക്രട്ടറി.

മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത് 390/5 എന്ന സ്‌കോർ ഉയർത്തിയശേഷം ശ്രീലങ്കയെ 22ഓവറിൽ വെറും 73 റൺസിന് ആൾഔട്ടാക്കുകകൂടി ചെയ്തോടെ ഇന്ത്യയുടെ ഏകദിനചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന റൺ മാർജിനിലെ വിജയവും കാര്യവട്ടത്ത് കുറിക്കപ്പെട്ടു. ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ വിവാദത്തെത്തുടർന്ന് കളി കാണാൻ ആളുകുറഞ്ഞെങ്കിലും കളിയുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. എങ്കിലും ഇന്ത്യൻ വിജയത്തിനേക്കാൾ ചർച്ചയായത് കാണികളുടെ കുറവാണ്. വിജയത്തോടെ മൂന്ന് മത്സരപരമ്പര ഇന്ത്യ തൂത്തുവാരി. പക്ഷേ ഇനിയൊരു മത്സരം തിരുവനന്തപുരത്തിന് ബിസിസിഐ അനുവദിക്കുമോ എന്നത് ആശങ്കയാണ്. ടിക്കറ്റുകൾ വിൽക്കാത്തത് കെസിഎയേയും ഞെട്ടിച്ചു.

20-20 ക്രിക്കറ്റ് അല്ലത്തതു കൊണ്ടു തന്നെ വലിയൊരു തോതിലെ ടിക്കറ്റ് വിൽപ്പന ആരും പ്രതീക്ഷിച്ചില്ല. എന്നാൽ തീരെ ടിക്കറ്റ് വിറ്റില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പരമ്പരയിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറി നേടിയ വിരാട് കോ്‌ലിയും (166 നോട്ടൗട്ട്) ഏകദിന കരിയറിലെ തന്റെ രണ്ടാം സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലും(116) ചേർന്നാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ നൽകിയത്.പത്തോവറിൽ 32 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്‌ത്തിയ പേസർ മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമിയും കുൽദീപ് യാദവും ചേർന്നാണ് ലങ്കൻ ബാറ്റിംഗിനെ ദഹിപ്പിച്ചുകളഞ്ഞത്. ഈ വിരാട് കൊഹ ്‌ലിയാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും.

ശ്രീലങ്കൻ ബാറ്റിങ് തുടങ്ങി അഞ്ചാം ഓവറിൽ തന്നെ ഇന്ത്യൻ വിജയം ഉറപ്പായിരുന്നു. ഇതിനിടെ സിറാജിന് അഞ്ചുവിക്കറ്റ് കിട്ടാനുള്ള ബോധപൂർവ്വമായ ശ്രമം ഉണ്ടായി. എന്നാൽ ഇത് ലങ്കൻ വാലറ്റം അനുവദിച്ചില്ല. സിറാജിന്റെ പന്തുകളെ അവർ സമർത്ഥമായി അതിജീവിച്ചു. സിറാജ് 10 ഓവർ പൂർത്തിയാക്കിയതിന് പിന്നാലെ അവസാന വിക്കറ്റ് വീഴുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP