Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിളക്കിൽ നിന്ന് സാരിയിലേക്ക് തീ പടർന്നു; ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെ എംപിയുടെ സാരിക്ക് തീപിടിച്ചു; താൻ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുലെ

വിളക്കിൽ നിന്ന് സാരിയിലേക്ക് തീ പടർന്നു; ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെ എംപിയുടെ സാരിക്ക് തീപിടിച്ചു; താൻ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുലെ

മറുനാടൻ മലയാളി ബ്യൂറോ

പുണെ: എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെയുടെ സാരിക്ക് തീപിടിച്ചു. ഉടൻ തന്നെ തീയണക്കാനായതിനാൽ അത്യാഹിതം ഒഴിവാകുകയായിരുന്നു. പുണെയിലെ ഹിഞ്ചവാദിയിൽ നടന്ന ഒരു കരാട്ടെ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സുപ്രിയ.

ഉദ്ഘാടന ചടങ്ങിൾ ശിവജിയുടെ ഒരു പ്രതിമയിൽ മാല ചാർത്തുന്നതിനിടെയാണ് സുപ്രിയയുടെ സാരിക്ക് തീപിടിച്ചത്. സമീപത്ത് വെച്ചിരുന്ന വിളക്കിൽ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ തീയണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായെന്ന് അധികൃതർ അറിയിച്ചു.

 

താൻ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുലെ പിന്നീട് പ്രസ്താവനയിൽ പറഞ്ഞു.

'ഒരു കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടന വേളയിൽ, എന്റെ സാരിക്ക് അബദ്ധത്തിൽ തീപിടിച്ചു. എന്നിരുന്നാലും, തക്കസമയത്ത് തീ അണച്ചു. ആരും ആശങ്കപ്പെടേണ്ടതില്ല'സുലെ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP